കൊച്ചി : ജസ്റ്റിസ് വി. ആര് കൃഷ്ണയ്യര്‍ക്ക് തിങ്കളാഴ്ച 95 വയസ് തികഞ്ഞു. കൃഷ്ണയ്യരുടെ പത്നിയുടെ പേരില്‍ ഉള്ള ശാരദ കൃഷ്ണ സദ്ഗമയ ഫൌണ്ടേഷന് ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്ന പിറന്നാള്‍ ആഘോഷ ചടങ്ങ് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സരോഷ് ഹോമി കപാഡിയ ഉദ്ഘാടനം ചെയ്തു. മുന്‍ ചീഫ് ജസ്റ്റിസ് എം. എന്‍. വെങ്കട ചലയ്യ, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, എന്നിങ്ങനെ ഒട്ടേറെ ജഡ്ജിമാരും നിയമ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധി ന്യായങ്ങളെ ആധാരമാക്കി എഴുതിയ “സ്പീക്കിംഗ് ഫോര്‍ ദ ബെഞ്ച് – ജസ്റ്റിസ് കൃഷ്ണ അയ്യര്‍” എന്ന പുസ്തകത്തിന്റെ കവര്‍ പേജിന്റെ പ്രകാശനം തദവസരത്തില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ നിര്‍വഹിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, കേരള ഹൈക്കോടതി, കോടതി, നിയമം, മനുഷ്യാവകാശം, സാമൂഹ്യ പ്രവര്‍ത്തനം