അമ്പലവയല്‍ : വനിതാ പോലീസുകാരിയെ മദ്യപിച്ചു ലക്ക് കെട്ട് പൊതു സ്ഥലത്ത് മാന്യമല്ലാതെ പെരുമാറി എന്ന കുറ്റത്തിന് സസ്പെന്‍ഡ് ചെയ്തു. ഡിപ്പര്‍ട്ട്മെന്റില്‍ വിവാദങ്ങളുടെ സ്ഥിരം കൂട്ടുകാരിയായ ഹെഡ് കോണ്‍സ്റ്റബ്‌ള്‍ വിനയ ആണ് ഇത്തവണ വെട്ടിലായത്. വയനാട്ടിലെ അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വിനയ തന്റെ ഒരു സഹ പ്രവര്‍ത്തകക്ക് ഉദ്യോഗ കയറ്റം കിട്ടിയതിന്റെ ആഘോഷം പ്രമാണിച്ച് നടന്ന മദ്യ വിരുന്നിലാണ് മദ്യപിച്ച് ലക്ക് കെട്ടത്. വിരുന്നിനു ശേഷം തിരിച്ചു പോകാന്‍ ബസില്‍ കയറിയ വിനയ ബസില്‍ ഛര്‍ദ്ദിക്കുകയും മറ്റും ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റിയത് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനു തന്നെ നാണക്കേടായി.
ഒരു അറിയപ്പെടുന്ന സ്ത്രീ വിമോചന പ്രവര്‍ത്തക കൂടിയായ വിനയയുടെ കൂടെ മദ്യ വിരുന്നില്‍ പങ്കെടുത്ത മറ്റ് 17 പേരില്‍ പലരും അറിയപ്പെടുന്ന കുറ്റവാളികള്‍ ആയിരുന്നു എന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. കഴിഞ്ഞ ഡിസംബര്‍ 28ന് നടന്ന സംഭവം അന്വേഷിച്ച മാനന്തവാടി ഡി. വൈ. എസ്. പി. മധുസൂദനന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സൂപ്രണ്ട് സി. ഷറഫുദ്ദീന്‍ ആണ് വിനയയെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പോലീസ്, വിവാദം, സ്ത്രീ, സ്ത്രീ വിമോചനം
മദ്യപാനവും മദിരാക്ഷിയും ഒക്കെ സാധാരണമാണല്ലോ. അത് പോകട്ടെ. പോലീസുകാരി മദ്യപിച്ചു തുണി ഉരിഞ്ഞോ എന്നതാണ് അറിയേണ്ടത്! വായനക്കാരെ മറ്റൊന്നും വിചാരിക്കരുതേ. നമ്മുടെ നാട് ഇന്ന് അങ്ങനെ ആയിപ്പോയി. എന്ത് ചെയ്യും!
(സ്കാം തീണ്ടിയ) ഭാരതമെന്നു കേട്ടാല്‍ അപമാന പൂരിതമാകുന്നന്തരംഗം. കേരളമെന്നു കേള്‍ക്കുമ്പോള്‍ ചോരതിളക്കുന്നു ഞരമ്പുകളില്‍. (ഗുണ്ടാ) ദൈവങളുടെ സ്വന്തം നാട്……..