തൃശൂർ: അന്തരിച്ച എഴുത്തുകാരി അഷിതയുടെ സ്മരണാർത്ഥം നൽകി വരുന്ന അഷിതാ സ്മാരക പുരസ്കാരങ്ങൾക്ക് പ്രവാസികളായ അക്ബർ ആലിക്കര, അഭിഷേക് പള്ളത്തേരി എന്നിവർ അർഹരായി. അക്ബർ ആലിക്കരയുടെ ‘ഗോസായിച്ചോറ്’ എന്ന കഥാ സമാഹാരത്തിനും അഭിഷേക് പള്ളത്തേരിയുടെ ‘കയ്യാലയും കടത്തിണ്ണയും’ എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിനുമാണ് പുരസ്കാരങ്ങൾ.
റോസ്മേരി, സന്തോഷ് ഏച്ചിക്കാനം, ശിഹാബുദ്ദീൻ പൊയ്ത്തും കടവ് എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്.
മറ്റു പുരസ്കാരങ്ങൾ
യാത്രാവിവരണം : കെ. ആർ. അജയൻ (സൂക്കോ കടന്ന് വടക്ക് കിഴക്ക്). നോവൽ : ഡോ. ആനന്ദൻ കെ. ആർ. (ചെമന്ന ചിറകറ്റ പക്ഷി). ബാല സാഹിത്യം : റെജി മലയാലപ്പുഴ (കുഞ്ഞികഥകളുടെ പാൽക്കിണ്ണം). ആത്മകഥ : സുജ പാറു (മിഴി നനയാതെ). കവിത : പ്രദീഷ് (ഒരാൾ). യുവ സാഹിത്യ പ്രതിഭ പുരസ്കാരം : റീത്താ രാജി (ചിരി നോവുകൾ).
അഷിതയുടെ ഓർമ്മ ദിനമായ മാർച്ച് 27 ന് അഷിത സ്മാരക സമിതി കോഴിക്കോട് സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembrance, ബഹുമതി, സാഹിത്യം, സ്ത്രീ