തൃശൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തീര പ്രദേശത്ത് താമസിക്കുന്ന അറുന്നൂറിലധികം തീര ദേശ നിവാസികൾക്ക് പട്ടയം അനുവദിക്കുന്ന നടപടി 2025 ഡിസംബർ മാസത്തോടെ പൂർത്തീകരിക്കാൻ ജില്ലാ റവന്യു അസംബ്ലിയിൽ തീരുമാനിച്ചു എന്നു എൻ. കെ. അക്ബർ എം. എൽ. എ. അറിയിച്ചു.
ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂര്‍, പുന്നയൂര്‍ ക്കുളം പഞ്ചായത്തുകളിലെ കടല്‍ പുറമ്പോക്ക്, അണ്‍ സര്‍വ്വേ ലാന്‍റ് എന്നിവയില്‍ താമസിക്കുന്ന 600 ഓളം പേര്‍ക്ക് പട്ടയം അനുവദിക്കുന്നതിന് 2024 ഒക്ടോബര്‍ മാസത്തില്‍ കൂടിയ നിയമസഭാ സമ്മേളനത്തില്‍ എന്‍. കെ. അക്ബര്‍ എം. എല്‍. എ. ആവശ്യപ്പെട്ടിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിലെ ചാവക്കാട് താലൂക്ക് പരിധിയില്‍ വരുന്ന കടപ്പുറം, മണത്തല, പുന്നയൂര്‍, പുന്നയൂര്‍ ക്കുളം വില്ലേജുകളിലെ അണ്‍ സര്‍വ്വേഡ് കടല്‍ പുറമ്പോക്ക് 1961 ലെ സര്‍വ്വേ ആന്‍റ് ബൌണ്ടറീസ് ആക്ട് പ്രകാരം സര്‍വ്വേ ചെയ്യുന്ന തിനായി കരട് വിഞ്ജാപനം തയ്യാറാക്കുന്നതിന് ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചത്. ഈ വില്ലേജുകളിലെ ഹൈ ടൈഡ് ലൈന്‍ നിശ്ചയിക്കുവാൻ ചീഫ് ഹൈഡ്രോ ഗ്രാഫര്‍ക്ക് 2,31,835 രൂപ ജില്ലാ കളക്ടര്‍ അനുവദിച്ചു. സര്‍വ്വേ നടത്തി ഹൈ ടൈഡ് ലൈന്‍ നിജപ്പെടുത്തിയാൽ വിജ്ഞാപനം പുറപ്പെടുവിച്ച് കൈവശക്കാരില്‍ നിന്നും പട്ടയ അപേക്ഷ വാങ്ങി പട്ടയം അനുവദിക്കും.
ഈ നടപടി ക്രമങ്ങള്‍ ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കി പട്ടയം ലഭ്യമാക്കുന്നതിന്, കഴിഞ്ഞ ദിവസം തിരുവനന്ത പുരത്ത് നടന്ന ജില്ല റവന്യൂ അസംബ്ലിയില്‍ തീരുമാനമായതായി എം. എൽ. എ. അറിയിച്ചു. P R D
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad-guruvayoor, kerala-government-, പരിസ്ഥിതി, മനുഷ്യാവകാശം, സാമൂഹികം, സാമൂഹ്യക്ഷേമം