
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും 40 ശതമാനത്തിൽ അധികം ഭിന്നശേഷി ഉള്ളവർക്കും വീട്ടില്‍ വെച്ച് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുന്ന ‘ഹോം വോട്ടിംഗ്’ സംവിധാനത്തിന് തുടക്കം.
ബി. എൽ. ഒ. മാർ വഴി മുൻകൂട്ടി 12 D ഫോമില്‍ അപേക്ഷിച്ച വോട്ടർമാർക്കാണ് ഹോം വോട്ടിംഗ് സൗകര്യം ഒരുക്കുക. 2026 മാർച്ച് 30 മുതൽ ഏപ്രില്‍ നാല് വരെ ആറ് ദിവസത്തേക്കാണ് ഹോം വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ പോളിംഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിംഗ് നടത്തുന്നത്.
പോളിംഗ് ഓഫീസര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോ ഗ്രാഫര്‍, പോലീസ് എന്നിവർ അടങ്ങുന്ന സംഘമാണ് ഹോം വോട്ടിങ്ങിനായി എത്തുന്നത്. സംഘം വീട്ടിൽ എത്തുന്ന തിയ്യതിയും സമയവും മുൻകൂട്ടി അറിയിക്കും.
ആദ്യ അവസരത്തിൽ വോട്ടർ ഇല്ല എങ്കിൽ രണ്ടാമതും ഒരു അവസരം കൂടെ നൽകും. നിയോജക മണ്ഡല അടിസ്ഥാനത്തിൽ ഹോം വോട്ടിന് അർഹർ ആയവരുടെ പട്ടിക രാഷ്ട്രീയപാ ർട്ടികൾക്കും സ്ഥാനാർഥികൾക്കും നൽകും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-commission, specially-abled-, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, മനുഷ്യാവകാശം, സാമൂഹികം




























