
തിരുവനന്തപുരം : വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പത്തനം തിട്ട, ഇടുക്കി, എറണാകുളം തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇവിടങ്ങളിൽ മണിക്കൂറില്‍ 40-50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും ഇടി മിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാം. ഞായറാഴ്ച വരെ മഴ പെയ്തേക്കാം. ഇടി മിന്നലിന്ന് എതിരെ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: rain, summer-hot, കാലാവസ്ഥ, പ്രതിരോധം, മഴ, മുന്നറിയിപ്പ്, സാമൂഹികം




























