
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ‘MeHealth’ ആപ്പിൽ വിപുലമായ സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കി.
MeHealth ആപ്പിൽ ‘നിയർ ബൈ സർവ്വീസ് ഓപ്ഷൻ’ സജ്ജമാക്കി. ഇ-ഹെൽത്ത് (e-Health) സംവിധാനം നടപ്പാക്കിയ ആശുപത്രികളിൽ മുൻ കൂട്ടി ഒ. പി. ടിക്കറ്റു എടുക്കാം.
സമീപത്തുള്ള സർക്കാർ ആശുപത്രികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കാരുണ്യ ഫാർമസികൾ, ഹോമിയോ ക്ലിനിക്കുകൾ എന്നിവയുടെ വിവരങ്ങളും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം, ലാബ് പരിശോധന, നിരക്ക്, രക്ത ബാങ്ക്, പേ-വാർഡ്, റേഡിയോളജി സേവനം, ഫാർമസി തുടങ്ങിയവയും അറിയാൻ കഴിയും.
ഫോണിൽ MeHealth App ഇൻസ്റ്റാൾ ചെയ്ത്, ആക്റ്റീവ് ആയിട്ടുള്ള ഫോൺ നമ്പറും ഒ. ടി. പി. യും നൽകി ലോഗിൻ ചെയ്യുക. തുടർന്ന് ആധാർ നമ്പർ നൽകി നിങ്ങൾക്കായി യുണീക് ഹെൽത്ത് ഐ. ഡി. സൃഷ്ടിച്ചാൽ ഓൺ ലൈനായി ഒ. പി. ടിക്കറ്റ് എടുക്കാം.
തൊട്ടടുത്തുള്ള ആശുപത്രികളും സേവനങ്ങളും അറിയാൻ ‘MeHealth’ ഹോം പേജിലെ ‘നിയർ ബൈ സർവ്വീസ്’ (അടുത്തുള്ള സേവനങ്ങൾ) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ‘ഫൈൻഡ് ഇൻസ്റ്റിറ്റിയൂഷൻ’ ക്ലിക്ക് ചെയ്താൽ 10 കിലോ മീറ്റർ ചുറ്റളവിലെ ആശുപത്രികളും അവിടേക്കുള്ള ദൂരവും വഴിയും അറിയാം.
‘ഫൈൻഡ് സ്‌പെഷ്യാലിറ്റി’യിൽ ക്ലിക്ക് ചെയ്‌താൽ കാർഡിയോളജി, സർജറി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഡോക്ടർമാർ ഏത് ആശുപത്രിയിൽ ഉണ്ടാകും എന്നും അറിയാം. ‘ഫൈൻഡ് സർവ്വീസസ്’ ക്ലിക്ക് ചെയ്‌താൽ രക്ത ബാങ്ക്, ലബോറട്ടറി, ആംബുലൻസ്, പേ-വാർഡ്, റേഡിയോളജി എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാം.
മാത്രമല്ല ‘ഫൈൻഡ് ജെ. എ. കെ.’ ക്ലിക്ക് ചെയ്തു തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, ‘ഫൈൻഡ് ഫാർമസി’ യിലൂടെ തൊട്ടടുത്തുള്ള ഫാർമസിയും ‘ഫൈൻഡ് ഹോമിയോപ്പതി’ യിലൂടെ ഹോമിയോ ക്ലിനിക്കുകളെയും അറിയാൻ സാധിക്കും. e-Health, FB Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: e-health, information-technology, kerala-government-, ആരോഗ്യം, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സാമൂഹ്യക്ഷേമം




























