
തിരുവനന്തപുരം : കഴിഞ്ഞ പത്ത് വർഷങ്ങളിൽ സംസ്ഥാന ആരോഗ്യ വകുപ്പിൽ നടത്തിയ ക്രയ-വിക്രയങ്ങളെ കുറിച്ച് സമഗ്രമായ വകുപ്പു തല അന്വേഷണം നടത്തും എന്ന് മന്ത്രി കെ. മുരളീധരൻ. സർക്കാർ ആശുപത്രി കളിലും മെഡിക്കൽ കോളേജു കളിലും ഉപകരണങ്ങൾ വാങ്ങിയതാണ് അന്വേഷിക്കുന്നത്.
കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ കൂട്ടി ഇട്ടിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. കൊവിഡ് സമയത്ത് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ലഭിച്ച രണ്ട് ഓക്സിജൻ കോൺസൻട്രേറ്റർ കേടായ നിലയിലാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കി നു മുന്നിൽ ഓട്ടോ ക്ലേവ് മെഷീൻ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 100 കെ. വി. സോളാർ പ്ലാന്റ് സ്ഥാപിച്ചു എങ്കിലും ഗ്രിഡിൽ ഘടിപ്പിച്ചില്ല. ഇവിടെ ജനറേറ്റർ വാങ്ങിച്ചു എങ്കിലും പ്രവർത്തിപ്പി ക്കുന്നില്ല.
ഉപകരണങ്ങളിൽ ഏറെയും ആരും തിരിഞ്ഞു നോക്കാതെ നശിക്കുന്നത് നേരിൽക്കണ്ട് മനസ്സിലാക്കിയതു കൊണ്ടാണ് അന്വേഷണം നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു.
തകർന്ന സിസ്റ്റത്തെ ശരിയാക്കുവാൻ ഉള്ള നടപടി കളുടെ ഭാഗമാണിത് എന്നും അന്വേഷണത്തിൽ ക്രമക്കേടു കണ്ടെത്തിയാൽ വിജിലൻസിന് കൈമാറും എന്നും മന്ത്രി വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, അഴിമതി, ആരോഗ്യം, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, തട്ടിപ്പ്, പ്രതിരോധം, മനുഷ്യാവകാശം, വിവാദം, വൈദ്യശാസ്ത്രം, സാമൂഹികം, സാമ്പത്തികം




























