
കൊച്ചി: സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണ ങ്ങളിൽ മാറ്റം ഉണ്ടാവും. സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കും എന്നതിനാൽ യാത്രക്കാര്‍ പതിവിലും നേരത്തെ എയര്‍ പോര്‍ട്ടില്‍ എത്തണം. യാത്രക്കാരുടെ ബാഗേജുകളും കാർഗോ പരിശോധനകളും കൂടുതൽ കർശ്ശനമാക്കും.
പതിവ് പരിശോധനകൾക്കു പുറമെ വിമാനത്തിൽ കയറുന്നതിന് തൊട്ടു മുമ്പ് ലാഡർ പോയിന്റിൽ യാത്രക്കാർക്ക് അധിക സുരക്ഷാ പരിശോധന (സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക്) ഏർപ്പെടുത്തും. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി യുടെ (ബി. സി. എ. എസ്) നിർദ്ദേശ പ്രകാരമാണ് നടപടികൾ.
ഇതിന്റെ ഭാഗമായി വിമാന ത്താവള പരിസരത്ത് വാഹന പരിശോധനയും ശക്തമാക്കും. രാജ്യത്തെ എല്ലാ വിമാന ത്താവളങ്ങളിലും ഏർപ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് കൊച്ചിയിലും സുരക്ഷ വർദ്ധിപ്പിക്കുന്നത്.
ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളിൽ ആഗസ്റ്റ് 20 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയം വേണ്ടി വരും എന്നതിനാലാണ് യാത്രക്കാർ പതിവിലും നേരത്തെ വിമാന ത്താവളത്തിൽ എത്തിച്ചേരണം എന്ന് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: air-port, ഗതാഗതം, പ്രതിരോധം, വിമാനം, വിമാന സര്‍വീസ്, സാമൂഹികം




























