കൊച്ചി : വിവിധ രാജ്യങ്ങളിൽ നിന്നും തിരികെ എത്തുന്ന പ്രവാസികളെ സ്വീകരിക്കുവാൻ കൊച്ചി അന്താ രാഷ്ട്ര വിമാന ത്താവളം സജ്ജമായി. എയര്‍ ഇന്ത്യ എക്സ് പ്രസ്സിന്റെ രണ്ടു വിമാന ങ്ങള്‍ പ്രവാസി കളു മായി വ്യാഴാഴ്ച രാത്രി നെടുമ്പാശ്ശേരി യില്‍ എത്തും.
അബുദാബി – കൊച്ചി വിമാനം രാത്രി 9.40 നും ദോഹ – കൊച്ചി വിമാനം രാത്രി 10.45 നും എത്തിച്ചേരും.
ബഹ്റൈന്‍ – കൊച്ചി വിമാനം വെള്ളിയാഴ്ച രാത്രി 10.50 ന് ലാന്‍ഡ് ചെയ്യും.
ശനിയാഴ്ച രാത്രി 8.50 ന് മസ്‌ക്കറ്റ്- കൊച്ചി വിമാനവും രാത്രി 9.15 ന് കുവൈത്ത് – കൊച്ചി വിമാനവും എത്തും. എക്സ് പ്രസ്സ് കൂടാതെ എയര്‍ ഇന്ത്യയും സര്‍വ്വീസ് നടത്തുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മാര്‍ഗ്ഗ രേഖ അനുസരിച്ച് യാത്ര ക്കാരുടെ മുന്‍ ഗണനാ ലിസ്റ്റ് ഓരോ രാജ്യ ത്തെയും നയ തന്ത്ര കാര്യാലയ ങ്ങള്‍ തയ്യാ റാക്കി നല്‍കു കയും ഈ ലിസ്റ്റ് പ്രകാരം യാത്രി കര്‍ക്ക് ടിക്കറ്റ് അനുവദിക്കുക യുമാണ്. ഹാന്‍ഡ് ബാഗും (ഏഴ് കിലോ) 25 കിലോ ചെക്ക് ഇന്‍ ബാഗ്ഗേജും കൊണ്ടു വരാം.
ആദ്യഘട്ടത്തിൽ വിവിധ രാജ്യങ്ങളില്‍ നിന്നും പത്ത് വിമാനങ്ങളിലായി 2150 പേര്‍ നെടുമ്പാ ശ്ശേരിയിൽ എത്തും.
വൈറസ് വ്യാപനം തടയുന്നതി നായി എല്ലാ സുരക്ഷാ മുന്‍ കരുതലുകളും അതിനുള്ള ക്രമീ കരണ ങ്ങളും എയര്‍ പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. തെർമൽ സ്കാനർ വഴിയാണ് യാത്ര ക്കാർ അകത്തു പ്രവേശിക്കുക. ഉയര്‍ന്ന ശരീര ഊഷ്മാവ് ഉള്ളവരെ ഉടനെ പ്രത്യേകം ഐസൊലേറ്റ് ചെയ്യും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: air-port, covid-19, തൊഴിലാളി, നെടുമ്പാശ്ശേരി, പ്രതിരോധം, പ്രവാസി, വിമാനം, വൈദ്യശാസ്ത്രം, സാമൂഹികം