Thursday, November 19th, 2026

പത്മജ വേണു ഗോപാല്‍ ബി. ജെ. പി. വിട്ടു

bjp-in-kerala-epathram
തിരുവനന്തപുരം : കോൺഗ്രസ്സ് വിട്ടു ബി. ജെ. പി. യിൽ ചേക്കേറിയ പത്മജ വേണു ഗോപാല്‍ അംഗത്വം രാജി വെച്ചു. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടു എന്ന് വെളിപ്പെടുത്തിയാണ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പത്മജ ഇ-മെയിലായി രാജി നല്‍കിയത്. ബി. ജെ. പി. യുടെ ആശയങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയില്ല എന്നും തെറ്റു തിരുത്തുന്നു വെന്നും പത്മജ പറഞ്ഞു.

കെ. കരുണാകരന്റെ മകള്‍ കോൺഗ്രസ്സിൽ തന്നെ ഉണ്ടാവണം എന്ന് കുടുംബത്തില്‍ നിന്നും അഭ്യുദയ കാംക്ഷികളിൽ നിന്നും നിരന്തരം സമ്മർദ്ദം ഉണ്ടായിരുന്നു. ബി. ജെ. പി. യില്‍ പോയത് തെറ്റായിപ്പോയി. അവരുടെ ആശയങ്ങളെക്കുറിച്ചു പഠിക്കാതെയാണു പോയത്.

മീനിനെ പിടിച്ചു കരയിൽ ഇട്ട അവസ്ഥയായിരുന്നു. കെ. കരുണാകരന്റെ മകളാണെന്നു ഞാന്‍ ഓര്‍ക്കണമായിരുന്നു. പദവിക്ക് വേണ്ടിയല്ല ബി. ജെ. പി. യില്‍ പോയത്. അധികാരത്തിനു വേണ്ടി ആയിരുന്നു എങ്കിൽ യു. ഡി. എഫി. നൊപ്പം നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. കെ. മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയ വിനിമയം നടത്തിയിട്ടില്ലഎന്നും പത്മജ പറഞ്ഞു.

തിരിച്ചു കോൺഗ്രസിലേക്ക് വരാൻ തന്നെയാണ് അവരുടെ തീരുമാനം. എന്നാൽ പത്മജ തിരിച്ചെത്തും എന്നുള്ള അഭ്യൂഹം പരന്നതോടെ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും എതിര്‍പ്പുമായി രംഗത്തു വന്നിട്ടുണ്ട്.

കോൺഗ്രസ്സിൽ നിന്നും രാജി വെച്ച് പത്മജ വേണു ഗോപാല്‍ 2024 മാര്‍ച്ച് മാസത്തിലാണ് ബി. ജെ. പി. യില്‍ ചേര്‍ന്നത്. ശേഷം പാർട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമായി നിയമിച്ചു. അല്ലാതെ മറ്റു പ്രധാന പദവി കളിലേക്ക് ഒന്നും അവരെ പരിഗണിച്ചിരുന്നില്ല. ഗവർണ്ണർ പദവി നൽകും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«



  • പത്മജ വേണു ഗോപാല്‍ ബി. ജെ. പി. വിട്ടു
  • ഭരണത്തിന്റെ ആറു മാസം
  • കേരളത്തിൽ ഓട്ടോ-ടാക്സി നിരക്ക് വർദ്ധിക്കും
  • പെൻഷൻ പ്രായം ഉയർത്തൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ല : മുഖ്യമന്ത്രി
  • ടോമിന്‍ ജെ. തച്ചങ്കരി ജയില്‍ മോചിതനായി
  • തുലാവർഷം എത്തുന്നു: ഇടി മിന്നലോടു കൂടിയ അതിശക്ത മഴ പെയ്യും
  • പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
  • വയോജനങ്ങൾക്ക് ബസ്സിൽ റിസർവ്വേഷൻ ഉറപ്പാക്കും
  • വയോജന ക്ഷേമ ബില്ല് സഭയിൽ അവതരിപ്പിച്ചു
  • സാമ്പത്തിക ഇടപാട് : പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ്. ഐ. ആര്‍.
  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine