
തൃശൂർ : ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിൽ എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നവംബർ 25 ബുധനാഴ്ച മുതൽ തൃശൂർ-ഗുരുവായൂർ, കുന്നംകുളം-ഗുരുവായൂർ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
വെള്ളിയാഴ്ചയാണ് ക്ഷേത്ര ദർശനത്തിനായി രാഷ്ട്ര പതി ഗുരുവായൂരിൽ എത്തുന്നത്. അന്നേ ദിവസം രാവിലെ മുതല്‍ വൈകുന്നേരം 4 മണി വരെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കില്ല.
നവംബർ 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കാലടി ജന്മഭൂമി ആദിശങ്കര ജന്മഭൂമി ക്ഷേത്രവും രാഷ്ട്രപതി സന്ദര്‍ശിക്കും. ക്ഷേത്ര ദര്‍ശനത്തിന് ശേഷം 11.30 ന് തിരികെ പോകും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം 4 മണി വരെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കില്ല.
ക്ഷേത്ര ദര്‍ശനത്തിന് മാത്രമാണ് രാഷ്ട്രപതി കാലടിയിൽ എത്തുന്നത്. ഈ ഭാഗങ്ങളിലും ഗാതാഗത നിയന്ത്രണം ഏർപ്പെടുത്തും എന്നും അറിയിപ്പുണ്ട്.
വെള്ളിയാഴ്ച മൂന്ന് മണിക്ക് ഗുരുവായൂരിലെ അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലി കോപ്റ്ററില്‍ വന്നിറങ്ങുന്ന രാഷ്ട്രപതി, ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നിന്ന് 3.50ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെടും. 4.15 വരെ ക്ഷേത്രത്തിൽ ചെലവഴിച്ച് 4.30 ന് ഗുരുവായൂരില്‍ നിന്ന് മടങ്ങും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ കാരക്കാട് ജംഗ്ഷൻ വരെ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ ഗതാഗതം അനുവദിക്കില്ല. ട്രയല്‍ റണ്ണിന്റെ ഭാഗമായി ബുധനാഴ്ചയും വ്യാഴാഴ്ചയും തൃശൂർ-ഗുരുവായൂർ റൂട്ടിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാവും. Image Credit : twitter- X
- ഏറ്റവും വലുത് ഇന്ത്യൻ പൗരന് എന്ന സ്വത്വം : രാഷ്ട്രപതി
- രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad-guruvayoor, kerala-government-, ഗതാഗതം, നിയമം, പരിസ്ഥിതി, പോലീസ്, മതം, മനുഷ്യാവകാശം, സാമൂഹികം, സ്ത്രീ




























