Sunday, February 5th, 2012

“എല്ലാവരും പാടി“ നേടിയ വില്ല പുറമ്പോക്കില്‍ ?

കൊല്ലം:  സ്വകാര്യ ടി. വി ചാനലില്‍ വന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ഒന്നാം സമ്മാനം ലഭിച്ച വില്ലയില്‍ താമസിക്കുവാനായി നിയമ പോരാട്ടം നടത്തുന്ന അന്ധ ഗായകരുള്‍പ്പെടുന്ന കുടുംബത്തിന്  വനിതാ കമ്മീഷന്റെ പിന്തുണ. തങ്ങള്‍ക്ക് ലഭിച്ച വില്ല സ്ഥിതി ചെയ്യുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്ന പരാതിയുമായി തങ്കമ്മയും മക്കളും വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. കൊല്ലം ടൌണ്‍ യു. പി. സ്കൂളില്‍ നടന്ന വനിതാ കമ്മീഷന്റെ സിറ്റിങ്ങിലാണ് ഇവരുടെ പരാതി എത്തിയത്. വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്  ഡി. ശ്രീദേവി വ്യക്തമാക്കി.
“എല്ലാവരും ചേര്‍ന്ന് പാടി“ നേടിയ വില്ല നല്‍കുവാന്‍ ആദ്യം സ്പോണ്‍‌സര്‍ വിസ്സമ്മതിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ വില്ല ലഭിച്ചത്. 2008-ല്‍ മത്സര വിജയികളായെങ്കിലും വില്ല ലഭിക്കുവാനായി 2010 ഒക്ടോബര്‍ വരെ പരാതികളുമായി നിരവധി പടികള്‍ ഈ കുടുംബത്തിന് കയറിയിറങ്ങേണ്ടി വന്നു. ഗുരുവായൂരില്‍ നിന്നും കിലോമീറ്ററുകള്‍ മാറിയുള്ള വില്ലയില്‍ താമസം തുടങ്ങിയധികം കഴിയും മുമ്പേ വൈദ്യുതിയും വെള്ളവും നിലച്ചു. വിശദീകരണം തേടി ഗ്രാമപഞ്ചായത്തില്‍ എത്തിയപ്പോളാണ് വില്ല നിര്‍മ്മിച്ചിരിക്കുന്നത് പുറം‌മ്പോക്കിലാണെന്നും അനധികൃത നിര്‍മ്മാണമായതിനാല്‍ വീട്ടുനമ്പര്‍ നല്‍കുവാന്‍ ആകില്ലെന്നുമായിരുന്നു അധികൃതരുടെ നിലപാട്. ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിക്കാത്ത പക്ഷം വൈദ്യുതിക്കോ, വെള്ളത്തിനോ അപേക്ഷിക്കുവാന്‍ ആകില്ല. ഇവര്‍ വില്ല സ്പോണ്‍സര്‍ ചെയ്തവരെ സമീപിച്ചെങ്കിലും അവര്‍ കയ്യൊഴിയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ വനിതാ കമ്മീഷനെ സമീപിച്ചത്. മ്യൂസിക്കില്‍  പോസ്റ്റ് ഗ്രജ്വേഷനും ഗ്രാജ്വേഷനും പൂര്‍ത്തിയായ അന്ധരായ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഗായക കുടുമ്പത്തിന്റെ പരിപാടി ചാനലില്‍ ഏറെ കാണികളെ ആകര്‍ഷിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ to ““എല്ലാവരും പാടി“ നേടിയ വില്ല പുറമ്പോക്കില്‍ ?”

  1. Naseef says:

    ഇത്തരം വാര്‍ത്തകള്‍ സമൂഹത്തിനു മുംബില്‍ കൊന്ട് വരണം. ഏത് ചാനല്‍ ആണെന്ന് വ്യക്തമാക്കിയാല്‍ അവരുടെ തനി നിറം ജനങ്ങള്‍ക്ക് മനസ്സിലാക്കാം.

  2. P M Abdul Rahiman says:

    @ നസീഫ് : ഈ വാര്‍ത്തകള്‍ കൂടി വായിക്കുക : “റിയാലിറ്റി ഷോയുടെ റിയാലിറ്റി ” http://epathram.com/keralanews-2010/09/24/193106-reality-of-reality-shows.html അതു കഴിഞ്ഞ് ” സമ്മാന വിവാദം അര്‍ത്ഥശൂന്യം എന്ന് കൈരളി” എന്ന വാര്‍ത്ത കൂടി വായിച്ചാലും …!!!

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine