Wednesday, July 25th, 2012

തോട്ടയ്ക്കാട്ട് കാര്‍ത്തികേയന്‍ ചെരിഞ്ഞു

elephant-on-lorry-epathram

കോട്ടയം: സുഖ ചികിത്സയ്ക്കായി ലോറിയില്‍ കൊണ്ടു പോകുകയായിരുന്ന തോട്ടയ്ക്കാട്ട് ബാബുവിന്റെ ഉടമസ്ഥതയിലുള്ള കാര്‍ത്തികേയന്‍ എന്ന ആന അപകടത്തില്‍ പെട്ട് ചെരിഞ്ഞു. അമിത വേഗത്തില്‍ പോകുകയായിരുന്ന ലോറി റോഡിലെ ഹമ്പില്‍ തട്ടാതിരിക്കുവാന്‍ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. തുടര്‍ന്ന് മസ്തകം ലോറിയുടെ ക്യാബിനില്‍ ഇടിക്കുകയും ഒപ്പം സൈഡില്‍ ഉണ്ടായിരുന്ന തടിയുടെ ചട്ടക്കൂട് ഒടിഞ്ഞ് ആനയുടെ കാലില്‍ വീഴുകയും ചെയ്തു. കാല്‍ തടിക്കുള്ളില്‍ കുടുങ്ങി. ഇടിയുടെ ആഘാതത്തില്‍ ആനയുടെ മസ്തകത്തിനും കാലിനും തുമ്പിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും അപകടത്തില്‍ പെട്ട ആന മണികൂറുകളോളം ചികിത്സ കിട്ടാതെ ലോറിയില്‍ തന്നെ തളര്‍ന്നു കിടന്നു. ആനയ്ക്ക് നാട്ടുകാര്‍ വെള്ളവും ഭക്ഷണവും നല്‍കി. അപകടം നടന്ന് പതിനാലു മണിക്കൂറുകൾ കഴിഞ്ഞാണ് ആന ചെരിഞ്ഞത്.

പോലീസും ഫയര്‍ ഫോഴ്സും എത്തി തടിയും വടവും അറുത്തു മാറ്റി. ആനയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ പല തവണ അധികരികളെ ബന്ധപ്പെട്ടുവെങ്കിലും അവര്‍ വരാന്‍ മടിച്ചു. ഒടുവില്‍ നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വനം വകുപ്പ് അധികൃതർ എത്തി. മൃഗ ഡോക്ടര്‍ എത്തുവാന്‍ വൈകി. വൈകുന്നേരം ക്രെയിന്‍ കൊണ്ടു വന്ന് ബെല്‍റ്റിട്ട് ആനയെ ലോറിയില്‍ നിന്നും ഇറക്കി. നിറയെ ഹമ്പുകള്‍ ഉള്ള ഈ റൂട്ടില്‍ ലോറി ഡ്രൈവര്‍ സാജന്റെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് ആനയുടെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ലക്ഷങ്ങള്‍ വിലയുള്ള ആനകളെ വളരെ അലക്ഷ്യമായി ലോറിയില്‍ കൊണ്ടു പോകുന്നതിന്റെ ഫലമായി അപകടങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൊമ്പന്‍ കണ്ടമ്പുള്ളി ബാലനാരായണന്‍ (നാണു എഴുത്തശ്ശന്‍ ശിവശങ്കരൻ‍) വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോറിയില്‍ നിന്നും തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചെരിയുകയായിരുന്നു. ലോറിയില്‍ കയറ്റിക്കൊണ്ടു പോകുമ്പോള്‍ ഷോക്കടിച്ച് ആന ചരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ആന പരിപാലന രംഗത്ത് വേണ്ടത്ര ശ്രദ്ധ നല്‍കുവാന്‍ അധികൃതരും ആനയുടമകളും പാപ്പാന്മാരും തയ്യാറാകാത്തതിന്റെ ഫലമാണ് ഇത്തരം ദുരന്തങ്ങള്‍. പാപ്പാന്മാരുടെ ക്രൂരമായ പീഢനത്തിന്റെ ഫലമായി ഗുരുവായൂര്‍ ദേവസ്വത്തിലെ അര്‍ജ്ജുന്‍ എന്ന ആന കഴിഞ്ഞ ദിവസമാണ് ചെരിഞ്ഞത്. ആനയുടമ കൂടിയാ‍യ വനം മന്ത്രി ഗണേശ് കുമാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ഗുണപരമായ പല നടപടികളും എടുത്തു വരുന്നുണ്ടെങ്കിലും ഇനിയും വേണ്ടത്ര ജാഗ്രത പോരാ എന്നതിന്റെ തെളിവാണ് തോട്ടയ്ക്കാട്ട് കാര്‍ത്തികേയന്റേയും ഗുരുവായൂര്‍ അര്‍ജ്ജുനന്റേയും ദാരുണമായ അന്ത്യങ്ങള്‍ വ്യക്തമാക്കുന്നത്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine