Monday, August 6th, 2012

നെല്ലിയാമ്പതി: യു.ഡി.എഫ് ഉപസമിതി കണ്‍‌വീനര്‍ എം.എം.ഹസ്സന്‍ രാജിവെച്ചു

ന്യൂഡെല്‍ഹി: നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകളുടെ പാട്ടക്കാലവധി സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കുവാന്‍ നിയോഗിച്ച യു.ഡി.എഫ് ഉപസമിതിയുടെ കണ്‍‌വീനര്‍ സ്ഥാനം എം.എം.ഹസ്സന്‍ രാജിവെച്ചു. ഉപസമിതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് താന്‍ രാജിവെക്കുന്നതെന്നും  ഉപസമിതിയെ മറികടന്ന് യു.ഡി.എഫ് എം.എല്‍.എ മാര്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. അവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ആവശ്യപ്പെടുമെന്നും ഹസ്സന്‍ പറഞ്ഞു.
നെല്ലിയാമ്പതിയിലെ തോട്ടങ്ങളേയും അവയുടെ പാട്ടക്കരാറിനെയും സംബന്ധിച്ച് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജും – ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും തമ്മില്‍ ഉണ്ടായ തക്കത്തെ തുടര്‍ന്ന് വി.ഡി.സതീശനും ഹൈബി ഈഡനും വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഉപസമിതിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന്  പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ഹസ്സന്‍ വ്യക്തമാക്കി. പി.സി.ജോര്‍ജ്ജിന്റെ നിലപാടിനെ താന്‍ അംഗീകരിക്കുന്നില്ലെന്നും ഇക്കാര്യത്തെ കുറിച്ച് യു.ഡി.എഫ് ഉപസമിതി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാതൊരു മുന്‍ വിധിയും കൂടാതെയാണ് തന്റെ നേതൃത്വത്തില്‍ ഉള്ള ഉപസമിതി നെല്ലിയാമ്പതി സന്ദര്‍ശിച്ചതെന്നും എന്നാല്‍ ഇതിനെ മറികടന്ന്  യു.ഡി.എഫ് എം.എല്‍.എ മാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം യു.ഡി.എഫിനോടുള്ള വെല്ലുവിളിയാണെന്ന് ഹസ്സന്‍ പറഞ്ഞു. വി.ഡിസതീശന്റേയും ടി.എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ ഉള്ള ആറംഗ യു.ഡി.എഫ് എം.എല്‍.എ മാരുടെ സംഘം പാട്ടക്കരാറുകളുടേയും തോട്ടങ്ങളുടേയും നിജസ്ഥിതി അറിയുവാന്‍ ഇന്ന് നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

1 അഭിപ്രായം to “നെല്ലിയാമ്പതി: യു.ഡി.എഫ് ഉപസമിതി കണ്‍‌വീനര്‍ എം.എം.ഹസ്സന്‍ രാജിവെച്ചു”

  1. Prathiba Great says:

    നാട്ടില്‍ വെള്ളം ഇല്ല. വെളിച്ചം ഇല്ല. കാരണം കുന്നുകള്‍ ഇടിച്ചു നിരത്തി. വയലുകള്‍ നികത്തി. ഞാന്‍ ചോദിക്കട്ടെ. ആരാണ് കുന്നുകള്‍ ഇടിച്ചതും വയല്‍ നികത്തിയതും? ഞാന്‍ ചെയ്തില്ല; ഞാന്‍ അറിയുന്ന ആരും ചെയ്തിട്ടില്ല. നിങ്ങള്‍ ചെയ്തോ? അറിയാവുന്ന കാര്യം ഇതാണ് : അധികാരം ഉള്ളവര്‍ (എം എല്‍ എ മാര്‍; മന്ത്രിമാര്‍ ; രാഷ്ട്രിയ നേതാക്കന്മാര്‍) ,) ആണ് മല ഇടിച്ചതും വയല്‍ നികത്തിയതും.

    ഞങ്ങളുടെ കുടി വെള്ളം മുട്ടിച്ച, ഈ കാപാലികരെ എന്ത് ചെയ്യണം. നൂറ്റി നാല്‍പതു എണ്ണം ഇപ്പോള്‍ നമ്മുടെ മുമ്പില്‍ ഉണ്ട്. ഒരുപാട് പേര്‍ ഇതിനു മുമ്പും ഉണ്ടായിരുന്നു. മുഖ്യ മന്ത്രിമാര്‍, മന്ത്രിമാര്‍, എം എല്‍ എ മാര്‍. ,. ഇവര്‍ നമ്മുടെ കുടി വെള്ളം ഇല്ലാതാക്കി. നമ്മുടെ മണ്ണ് നശിപ്പിച്ചു. നമ്മുടെ വായു അശുദ്ധം ആക്കി.

    ഇവരെ എന്ത് ചെയ്യണം? കുറെ നായകളും കഴുതകളും ചാനല്‍ ചര്‍ച്ചയില്‍ വന്നു, അവന്മാരുടെ മഹാ വിവരം വിളമ്പുന്നു. കാര്യം പറയാന്‍ ഒരു തെണ്ടിയുടെയും നാവു വളയുന്നില്ല.

    ഞാന്‍ ചോദ്യം ആവര്‍ത്തിക്കുന്നു: നമ്മുടെ കുടിവെള്ളം മുട്ടിച്ച; മണ്ണ് നശിപ്പിച്ച; വായു അശുദ്ധം ആക്കിയ അധികാരി വര്‍ഗത്തെ എന്ത് ചെയ്യണം?

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine