ഗുണ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ : കമ്പനിക്ക് പിഴ ചുമത്തി

November 19th, 2019

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
തിരുവനന്തപുരം : ഗുണ നില വാരം ഇല്ലാത്ത നാല് വെളിച്ചെണ്ണ ബ്രാന്‍ഡു കള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി. കെ. പി. എന്‍. ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളി ച്ചെണ്ണ, കേരളീയം എന്നീ പേരു കളില്‍ മാര്‍ ക്കറ്റില്‍ ലഭ്യമായ നാലു ബ്രാന്‍ഡു കള്‍ക്കാണ് നിശ്ചിത ഗുണ നിലവാരം ഇല്ലാ എന്നു കണ്ടെത്തിയത്.

കൈരളി ഓയില്‍ കിഴക്കമ്പലം എന്ന പേരിലുള്ള കമ്പനി യില്‍ നിന്നുള്ളതാണ് മേല്‍പ്പറഞ്ഞ നാല് ബ്രാന്‍ഡുകളും. മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം മൂവാറ്റു പുഴ ആര്‍. ഡി. ഒ. പിഴ ചുമത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2020 വർഷത്തെ അവധി ദിന ങ്ങൾ പ്രഖ്യാപിച്ചു

November 17th, 2019

logo-government-of-kerala-ePathram

തിരുവനന്തപുരം : 2020 ലെ പൊതു അവധി കളും നെഗോഷ്യബിൾ ഇൻസ്ട്രു മെന്റ് ആക്ട് പ്രകാര മുള്ള അവധി കളും നിശ്ചയിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങി.

അവധി, തിയ്യതി, ദിവസം എന്ന ക്രമത്തിൽ :

മന്നം ജയന്തി (ജനുവരി 2, വ്യാഴം), ശിവ രാത്രി (ഫെബ്രു വരി 21, വെള്ളി), പെസഹ വ്യാഴം ഏപ്രിൽ 9, വ്യാഴം), ദു:ഖ വെള്ളി (ഏപ്രിൽ 10, വെള്ളി), വിഷു / ഡോ. ബി. ആർ. അംബേദ്കർ ജയന്തി (ഏപ്രിൽ 14, ചൊവ്വ), മേയ് ദിനം (മേയ് 1, വെള്ളി), കർക്കിടക വാവ് (ജൂലൈ 20, തിങ്കൾ), ബക്രീദ്* (ജൂലൈ 31, വെള്ളി), സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15, ശനി), അയ്യൻ കാളി ജയന്തി (ആഗസ്റ്റ് 28, വെള്ളി), മുഹറം*  (ആഗസ്റ്റ് 29, ശനി),

തിരുവോണം (ആഗസ്റ്റ് 31, തിങ്കൾ), മൂന്നാം ഓണം (സെപ്റ്റം ബർ 1, ചൊവ്വ), നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി (സെപ്റ്റംബർ 2, ബുധൻ), ശ്രീ കൃഷ്ണ ജയന്തി (സെപ്റ്റംബർ 10, വ്യാഴം), ശ്രീനാരായണ ഗുരു സമാധി (സെപ്തം ബർ 21, തിങ്കൾ), ഗാന്ധി ജയന്തി (ഒക്ടോബർ 2, വെള്ളി), മഹാ നവമി  (ഒക്ടോബർ 24, ശനി), വിജയ ദശമി (ഒക്ടോബർ 26, തിങ്കൾ), നബി ദിനം*  (ഒക്‌ടോബർ 29, വ്യാഴം), ക്രിസ്തുമസ് (ഡിസംബർ 25, വെള്ളി).

* ഹിജ്റ മാസം : ചന്ദ്രപ്പിറവി അനുസരിച്ച് ദിവസ ങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാ യേക്കാം

എല്ലാ ഞായറാഴ്ചകളും രണ്ടാം ശനി യാഴ്ചകളും അവധി ആയിരിക്കും.

ഞായറാഴ്ച കളില്‍ വരുന്ന അവധികൾ : റിപ്പ ബ്ലിക് ദിനം (ജനുവരി 26), ഈസ്റ്റർ  (ഏപ്രിൽ 12), ഈദുൽ ഫിത്തർ*  (മെയ് 24), ഒന്നാം ഓണം (ആഗസ്റ്റ് 30).

രണ്ടാം ശനിയാഴ്ച കളില്‍ വരുന്ന അവധി : ദീപാവലി – (നവംബർ 14)

നിയന്ത്രിത അവധികൾ : അയ്യാ വൈകുണ്ഠ സ്വാമി ജയന്തി  (മാർച്ച് 12, വ്യാഴം), ആവണി അവിട്ടം  (ആഗസ്റ്റ് 3, തിങ്കൾ), വിശ്വ കർമ്മ ദിനം  (സെപ്തം ബർ 17, വ്യാഴം).

പി. എൻ. എക്‌സ്. 3969/19

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫാത്തിമയുടെ മരണം; സുദർശൻ പത്മനാഭൻ IIT വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘം

November 17th, 2019

fathima_epathram

ചെന്നൈ: മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സുദർശൻ പത്മനാഭൻ ഐഐടി വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. അധ്യാപകനായ സുദർശനാണ് തന്റെ മരണത്തിനു കാരണക്കാരിൽ ഒരാളെന്ന് ഫാത്തിമ തന്റെ ഫേണിൽ കുറിച്ചിരുന്നു. ഫാത്തിമയുടെ പതാവിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

നോര്‍ക്ക ഓഫീസിലെത്തിയാണ് പിതാവിന്റെ മൊഴി രേഖപ്പെടുത്തിയത്. മകളുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരായ തെളിവുകൾ പിതാവ് അന്വേഷണ സംഘത്തിന് കൈമാറി.ഫോണിൽ 28 പേജുകളിലായി മരണത്തിന് മുൻപ് ഫാത്തിമ കുറിച്ചു വച്ചിരുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് കൈമാറിയത്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിദ്യാർത്ഥി കൾക്ക് സ്കൂളില്‍ മൊബൈൽ  ഫോണ്‍ നിരോധനം

November 5th, 2019

mobile-phones-cell-phones-ePathram

തിരുവനന്തപുരം : സ്കൂളുകളിൽ വിദ്യാർത്ഥി കൾ മൊബൈൽ ഫോൺ ഉപ യോഗി ക്കുവാന്‍ പാടില്ല എന്നും ക്ലാസ്സ് സമയത്ത് അദ്ധ്യാപകർ മൊബൈൽ ഫോണും സമൂഹ മാധ്യമ ങ്ങളും ഉപയോഗി ക്കരുത് എന്നും പൊതു വിദ്യാ ഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കി. ഉത്തരവ് കർശ്ശന മായി നടപ്പി ലാക്കണം എന്നും വിദ്യാ ഭ്യാസ ഓഫീസർമാർക്കും പ്രധാന അദ്ധ്യാ പകര്‍ക്കും നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.

സ്കൂള്‍ സമയ ങ്ങളില്‍ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്നു സർക്കുലർ മുന്‍പേ ഇറക്കി യിരുന്നു എങ്കിലും അതൊന്നും പാലി ക്കു ന്നില്ല എന്നുള്ള പരാതി കൾ നിരന്തരം ലഭിച്ച സാഹ ചര്യ ത്തിലാണ് വീണ്ടും നിർദ്ദേശ ങ്ങൾ നൽകിയി രിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജീവനക്കാര്‍ പണി മുടക്കി : യാത്രക്ലേശം രൂക്ഷം

November 4th, 2019

ksrtc-bus-strike-epathram
തിരുവനന്തപുരം : ശമ്പള വിതരണ ത്തിലെ അനി ശ്ചിത ത്വത്തില്‍ പ്രതി ഷേധി ച്ച് കെ. എസ്. ആര്‍. ടി. സി യില്‍ ഒരു വിഭാഗം ജീവനക്കാര്‍ പണി മുടക്ക് നടത്തു ന്നതിനെ തുടര്‍ന്ന് യാത്ര ക്ലേശം രൂക്ഷമായി. സമരാനുകൂലികള്‍ പല യിടങ്ങ ളിലും സര്‍വ്വീസുകള്‍ തടഞ്ഞു.

തുടർച്ച യായ ശമ്പള നിഷേധം അവ സാനിപ്പി ക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, ഡി. എ. കുടിശ്ശിക അനുവദിക്കുക, പുതിയ ബസ്സുകൾ ഇറക്കുക തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ചാണു പണിമുടക്ക് എന്ന് പ്രതി പക്ഷ സംഘടന യായ ട്രാൻസ്പോർട്ട് ഡെമോ ക്രാറ്റിക് ഫെഡ റേഷൻ (ടി. ഡി. എഫ്.– ഐ. എൻ. ടി. യു. സി) നേതാക്കള്‍ അറിയിച്ചു.

പ്രതിപക്ഷ സംഘടന യിലെ ഒരു വിഭാഗം ജീവനക്കാര്‍ മാത്രം സമരത്തിനു ഇറങ്ങി യതി നാല്‍ കാര് മായി ബാധിക്കുക യില്ല എന്ന നില പാടില്‍ ആയിരുന്നു മാനേജ്‌മെന്റ്.

എന്നാല്‍ സംസ്ഥാന വ്യാപക മായി തൊഴി ലാളികള്‍ സമര ത്തില്‍ ഉറച്ചു നിന്നതോടെ പ്രധാന പ്പെട്ട പല സര്‍വ്വീ സുകളും നിലക്കുകയും അതോടെ യാത്രാ ക്ലേശം രൂക്ഷ മാവു കയും ചെയ്തു.

എല്ലാ വിഭാഗം ജീവന ക്കാരും സമര ത്തിന് പിന്തുണ നല്‍കുന്നുണ്ട് എന്നും സമര നേതാ ക്കള്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യുഎപിഎയോട് യോജിപ്പില്ല; പരിശോധിച്ച് നിലപാട് എടുക്കും: മുഖ്യമന്ത്രി
Next »Next Page » വിദ്യാർത്ഥി കൾക്ക് സ്കൂളില്‍ മൊബൈൽ  ഫോണ്‍ നിരോധനം »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine