യുഎപിഎയോട് യോജിപ്പില്ല; പരിശോധിച്ച് നിലപാട് എടുക്കും: മുഖ്യമന്ത്രി

November 4th, 2019

pinarayi-vijayan-epathram

യുഎപിഎയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയത് പരിശോധിക്കും. പരിശോധിച്ച ശേഷം ആവശ്യമായ നിലപാട് സ്വീകരിക്കും. യുഎപിഎ നിയമം നടപ്പാക്കുന്നതിനോട് സംസ്ഥാനസര്‍ക്കാരിന് യോജിപ്പില്ല.

ഈ കേസില്‍ യുഎപിഎ പൊലീസ് ചാര്‍ജ് ചെയ്ത ഉടന്‍ നടപ്പില്‍ വരില്ല. യുഎപിഎക്കെതിരെ പറയാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഹ ചുഴലിക്കാറ്റ് : 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

October 31st, 2019

lightning-rain-thunder-storm-kerala-ePathram
തിരുവനന്തപുരം : അറബിക്കടലിൽ ലക്ഷ ദ്വീപ് മേഖല യിൽ രൂപം കൊണ്ട മഹ ചുഴലി ക്കാറ്റ് മണി ക്കൂറിൽ 15 കിലോ മീറ്റര്‍ വേഗതയില്‍ വടക്ക് – വടക്കു പടിഞ്ഞാറ് ദിശ യില്‍ സഞ്ച രിച്ചു കൊണ്ടി രിക്കുന്നു എന്ന് ദുരന്ത നിവാരണ അഥോറിറ്റി.

മഹ ചുഴലിക്കാറ്റ് കാരണം സംസ്ഥാനത്ത് ശക്തമായ മഴ യും കാറ്റും ഉണ്ടാവും എന്നും വിവിധ ഇട ങ്ങളിൽ അതി ശക്ത മായി മഴ പെയ്യും എന്നും മുന്നറി യിപ്പുണ്ട്.

ലക്ഷദ്വീപിലെ അമിനി ദിവി ദ്വീപില്‍ നിന്ന്‌ തെക്ക് കിഴ ക്കായി 30 കിലോ മീറ്റര്‍ ദൂരത്തും ലക്ഷ ദ്വീപിലെ മിനി ക്കോയില്‍ നിന്ന് 300 കിലോ മീറ്റര്‍ ദൂരത്തും വടക്ക് കവരത്തി യില്‍ നിന്ന് 60 കിലോ മീറ്റര്‍ ദൂരത്തും കോഴി ക്കോട് നിന്ന് പടിഞ്ഞാറ് 300 കിലോ മീറ്റര്‍ ദൂരത്തും ആയി ട്ടാണ് മഹ ചുഴലി ക്കാറ്റി ന്റെ ഇപ്പോ ഴത്തെ സ്ഥാനം എന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറി യിച്ചു.

കേരള തീരത്തോട് ചേർന്ന് ചുഴലിക്കാറ്റ് കടന്നു പോകുന്ന തിനാൽ തീര പ്രദേശത്തു താമസി ക്കുന്ന വര്‍ക്കു ജാഗ്രതാ മുന്നറിയിപ്പു നല്‍കി യിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എസ്. എസ്. എൽ. സി. – ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10 മുതല്‍

October 31st, 2019

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : 2019 – 2020 അധ്യയന വർഷ ത്തിലെ എസ്. എസ്. എൽ. സി., ഹയർ സെക്കൻഡറി പരീക്ഷ കൾ 2020 മാർച്ച് 10 മുതല്‍ ആരംഭിക്കും.

രാവിലെ മുതല്‍ തുടങ്ങുന്ന പരീക്ഷ യില്‍ ഒരു ബെഞ്ചിൽ രണ്ട് എസ്. എസ്. എൽ. സി. വിദ്യാര്‍ത്ഥികളും നടുവില്‍ ഒരു ഹയർ സെക്കൻഡറി വിദ്യാര്‍ത്ഥിയും ഇരുന്നാണ് പരീക്ഷ എഴുതുക.

വൊക്കേഷണൽ ഹയർ സെക്കൻഡറി (വി. എച്ച്. എസ്. ഇ.) പരീക്ഷ കൾ മാർച്ച് 10 നു തുടങ്ങി മാർച്ച് 27 ന് അവസാനിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. എസ്. സി. പരീക്ഷാ ഘടന യിൽ മാറ്റം വരും : മല യാള ത്തിന് 30 മാർക്ക്

October 30th, 2019

logo-government-of-kerala-ePathram
തിരുവനന്തപുരം: സർക്കാർ നിർദ്ദേശ പ്രകാരം കേരള അഡ്മിനിസ്ട്രേഷന്‍ സര്‍വ്വീസ് (കെ. എ. എസ്.) പരീക്ഷാ ഘടനയിൽ പി. എസ്. സി. മാറ്റം വരുത്തി.

ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാ പനം കേരള പ്പിറവി ദിനത്തില്‍ പുറത്തിറക്കും. പ്രാഥമിക പരീക്ഷ യിൽ മലയാളം ചോദ്യങ്ങൾ (30 മാർക്ക്) വർദ്ധിപ്പി ക്കുകയും നിർബ്ബന്ധം ആക്കുകയും ചെയ്തു.

മാത്രമല്ല ഇംഗ്ലീഷ് 20 മാർക്കി നായി കുറക്കു കയും ചെയ്തു. പ്രാഥമിക പരീക്ഷയുടെ ചോദ്യ ങ്ങൾ മലയാള ത്തിലും നല്‍കണം എന്നും അക്കാര്യം വിജ്ഞാപന ത്തിൽ ഉൾപ്പെടു ത്തണം എന്നും പി. എസ്. സി. യോഗ ത്തിൽ ആവശ്യം ഉയര്‍ന്നു.

അടുത്ത മാർച്ച് മാസത്തിനു മുന്‍പ് പരീക്ഷ നടത്തേണ്ട തിനാൽ മലയാള ത്തിൽ കൂടി ചോദ്യം നൽകുന്നത് പ്രായോഗികം അല്ല. മുഖ്യപരീക്ഷ ക്കു ശേഷ മുള്ള അഭിമുഖ ത്തിന്റെ മാർക്ക് 60 ൽ നിന്നും 50 മാർക്ക് ആക്കിയിട്ടുണ്ട്.

ഈ മാറ്റങ്ങൾ ഉൾപ്പെടുത്തി യുള്ള അന്തിമ വിജ്ഞാപനം പി. എസ്. സി. യോഗം അംഗീ കരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി എസ്‌ അച്യുതാനന്ദനെ ശ്രീചിത്രയിലേക്ക്‌ മാറ്റി

October 27th, 2019

vs-achuthanandan-epathram

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെതുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ വി എസ്‌ അച്യുതാനന്ദനെ ശ്രീചിത്രയിലേക്ക്‌ മാറ്റുി. രക്തസമ്മർദ്ദത്തിലെ വ്യത്യാസം പരിശോധിക്കാനാണ്‌ ശ്രീചിത്രയിലേക്ക്‌ മാറ്റിയത്‌. ന്യൂറോ പരിശോധനക്കായാണ്‌ ശ്രീചിത്രയിലേക്ക്‌ മാറുന്നതെന്ന്‌ വി എസിനെ ചികിത്സിക്കുന്ന ഡോ. ഭരത്‌ചന്ദ്രൻ അറിയിച്ചു.

വി എസ്‌ അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം മരുന്നുകളോട്‌ പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ന്യൂറോ മെഡിക്കൽ വിഭാഗത്തിലെയും സ്‌ട്രോക്ക്‌ മാനേജ്‌മെന്റ്‌ വിഭാഗത്തിലെയും ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘം ആരോഗ്യസ്ഥിതി സൂക്ഷ്‌മമായി പരിശോധിച്ചുവരികയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

രക്തസമ്മർദ്ദം ഉയർന്നതിനാൽ വെള്ളിയാഴ്‌ച രാവിലെയാണ്‌ വി എസിനെ ഉള്ളൂർ റോയൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്‌.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പി. എസ്. ശ്രീധരന്‍ പിള്ള മിസ്സോറാം ഗവര്‍ണ്ണര്‍
Next »Next Page » പി. എസ്. സി. പരീക്ഷാ ഘടന യിൽ മാറ്റം വരും : മല യാള ത്തിന് 30 മാർക്ക് »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine