ലോക്സഭ തെരഞ്ഞെടുപ്പ്: യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് സര്‍വേ

April 3rd, 2019

loksabha election-epathram

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് മനോരമ കാർവി ഇൻസൈറ്റ്സിനൊപ്പം നടത്തിയ സര്‍വേ. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെ 10 എണ്ണത്തിലെ ഫലം പ്രവചിച്ചപ്പോള്‍ എട്ടിടത്തും യുഡിഎഫിന് അനുകൂലം എന്നാണ് സര്‍വേ പറയുന്നത്. രണ്ടു മണ്ഡലങ്ങളിലാണ് എൽ‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ പ്രവചിക്കുന്നത്. ചാലക്കുടിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണ് സര്‍വേ വിലയിരുത്തുന്നത്. ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പമെന്ന് പറയുന്ന സര്‍വേ. യുഡിഎഫിന് ആലത്തൂർ, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം മണ്ഡലങ്ങള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു.

ആലപ്പുഴയും ആറ്റിങ്ങലും എല്‍ഡിഎഫ് നേടുമെന്നും സര്‍വേ പറയുന്നു. ചാലക്കുടിയില്‍ ഇരു മുന്നണികളും ഫോട്ടോഫിനിഷിലേയ്ക്ക് എന്നാണ് പറയുന്നത്. ചാലക്കുടിയില്‍ യുഡിഎഫിന് 40 ശതമാനം വോട്ടും എല്‍ഡിഎഫിന് 39 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രളയത്തിനു കാരണം ഡാം മാനേജ്‌ മെന്റിലെ പാളിച്ച : അമിക്കസ് ക്യൂറി

April 3rd, 2019

kochi-in-kerala-flood-2018-ePathram
കൊച്ചി : കേരള ത്തിലെ പ്രളയത്തിനു കാരണം ഡാമു കൾ തുറന്നു വിട്ട തിലെ അപാകത എന്നു ചൂണ്ടി ക്കാ ണിച്ചു കൊണ്ട് അമിക്കസ് ക്യൂറി റിപ്പോർട്ട്.

എന്നാല്‍ മാനദണ്ഡ ങ്ങള്‍ പാലി ക്കാതെയും മുന്നറി യിപ്പ് നല്‍കാ തെയും ഡാമു കള്‍ തുറ ന്നതു കൊണ്ടാണോ പ്രളയ ത്തിനു കാരണ മായത് എന്നും ഇക്കാര്യ ത്തിൽ വിശദ മായ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നും ഭാവി യിൽ ഇത് ആവർത്തി ക്കാതി രിക്കാൻ നട പടി ഉണ്ടാ വണം എന്നും അമി ക്കസ് ക്യൂറി ജേക്കബ്ബ് പി. അലക്‌സ് ഹൈ ക്കോടതി യില്‍ സമര്‍പ്പിച്ച റിപ്പോര്‍ ട്ടില്‍ പറയുന്നു. 49 പേജു കളുള്ള വിശദമായ റിപ്പോര്‍ട്ട് ആണ് സമര്‍ പ്പിച്ചി രിക്കുന്നത്.

പ്രളയം നേരി ടുന്ന തില്‍ കേരള സര്‍ ക്കാരിന് വീഴ്ച സംഭവിച്ചു എന്ന് ആരോപിച്ചു കൊണ്ട് ഒട്ടനവധി ഹര്‍ജി കള്‍ ഹൈക്കോടതിയില്‍ എത്തി യി രുന്നു.

ഇക്കാര്യ ത്തിൽ കോടതിയെ സഹായി ക്കുന്ന തിനു വേണ്ടി ജേക്കബ്ബ് പി. അലക്സിനെ അമിക്കസ് ക്യൂറി യാ യി കോടതി നിയോഗിച്ചത്. പരാതി കൾ പരിഗ ണിച്ചു വിശ ദമായ പഠന ങ്ങൾ ക്കു ശേഷ മാണ് അമി ക്കസ് ക്യൂറി ഇന്നു റിപ്പോർട്ട് സമർ പ്പിച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എൻജിനീയറിംഗ് പ്രവേശന പരീക്ഷാ തിയ്യതി മാറ്റി

April 2nd, 2019

logo-government-of-kerala-ePathram
തിരുവനന്തപുരം : 2019 -20 വര്‍ഷത്തെ കേരള എൻജി നീയ റിംഗ് പ്രവേശന പരീക്ഷ (KEAM 2019) മേയ് രണ്ട്, മൂന്ന് തിയ്യതി കളിലേക്ക് മാറ്റി.

2019 ഏപ്രില്‍ 22 – 23 തിയ്യതി കളില്‍ തീരുമാനി ച്ചിരുന്ന പ്രവേശന പരീക്ഷ യാണ് ഇത്.

പുതുക്കിയ ടൈം ടേബിള്‍ പ്രകാരം മേയ് രണ്ട് (വ്യാഴം) രാവിലെ 10 മണി മുതല്‍ 12.30 വരെ ഒന്നാം പേപ്പർ   (ഫിസിക്സ് & കെമിസ്ട്രി) പരീക്ഷ യും മേയ് മൂന്ന് വെള്ളി യാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ രണ്ടാം പേപ്പർ (മാത്ത മാറ്റിക്‌സ്‌) പരീക്ഷയും നടക്കും.

കേരളത്തിലെ 14 ജില്ലാ കേന്ദ്ര ങ്ങളില്‍ കൂടാതെ മുംബൈ, ഡല്‍ഹി, ദുബായ് എന്നീ കേന്ദ്ര ങ്ങ ളിലും പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം പരീക്ഷ കള്‍ നടത്തും എന്ന് പ്രവേ ശന പരീക്ഷാ കമ്മീ ഷണര്‍ അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വയനാട്ടില്‍ പത്രിക നല്‍കാന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച എത്തിയേക്കും

April 1st, 2019

congress-president-rahul-gandhi-epathram

ദില്ലി: വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന് നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ് ബുധനാഴ്ചത്തേയ്ക്ക് പത്രികാസമര്‍പ്പണം നീട്ടിവെക്കുന്നതെന്നാണ് സൂചന.

രണ്ടാം തീയതി ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാല്‍ ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തില്‍ എത്താന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. അഞ്ചിന് സൂക്ഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം.

ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുന്നത്. പ്രഖ്യാപനം വന്നതോടെ വയനാട് മണ്ഡലത്തിലെ പ്രചാരണം തകൃതിയായി നടക്കുകയാണ്. പ്രഖ്യാപനം വന്ന് മണിക്കൂറിനകം രാഹുൽ ഗാന്ധിക്ക് വേണ്ടി കോൺഗ്രസ് പ്രവര്‍ത്തകര്‍ ചുമരെഴുതി തുടങ്ങി.നിലമ്പൂർ നിയോജക മണ്ഡലത്തിലെ എടക്കരയിലാണ് ആദ്യ ചുവരെഴുത്ത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുമ്മനം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; കൈവശമുള്ളത് 513 രൂപ

March 30th, 2019

kummanam-rajasekharan

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാനായി ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. കൈവശമുള്ളത് 513 രൂപ മാത്രമാണെന്നാണ് നാമനിര്‍ദ്ദേശ പത്രികയില്‍ കുമ്മനം വ്യക്തമാക്കുന്നത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്ബൂതിരിയാണ് പത്രികയില്‍ ഒപ്പിട്ടത്

ബാങ്ക് നിക്ഷേപമായി 1,05 212 രൂപ ഉണ്ട്. 10 ലക്ഷം രൂപയുടെ പരമ്ബരാഗത സ്വത്തും കൈവശമുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യമായി വരുമാന നികുതി നല്‍കി. കഴിഞ്ഞ ഒരു വര്‍ഷത്തെ വരുമാനം 31, 83871 ലക്ഷം രൂപയാണ്. സമരവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ ഉണ്ടെന്നും കുമ്മനം പത്രികയില്‍ പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഷിത അന്തരിച്ചു
Next »Next Page » വയനാട്ടില്‍ പത്രിക നല്‍കാന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച എത്തിയേക്കും »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine