തിരുവനന്തപുരം : ഗുണ നിലവാരം ഇല്ലാത്തതും മായം കലർന്ന തുമായ 51 ഇനം വ്യാജ വെളി ച്ചെണ്ണ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോ ധിച്ചു. വിപണി യില്‍ ഏറെ വിറ്റു പോവുന്നതും സര്‍ ക്കാര്‍ ബ്രാന്‍ഡു മായ ‘കേര വെളി ച്ചെണ്ണ’ യുടെ വ്യാജ ന്മാരാണ് ഇതില്‍ 22 ഇന വും. കേര നാളി കേരം വെളി ച്ചെണ്ണ, കേര മൗണ്ട്, കേര സ്വാദ്, കേര ലൈഫ്, കേര സ്റ്റാര്‍, കേര രുചി എന്നി ങ്ങനെ യാണ് വിപണി യിലെ ഒറിജിന ലിലെ വെല്ലുന്ന വ്യാജ ന്മാർ.
നിരോധിച്ച ബ്രാൻഡുകളുടെ പേരു വിവരങ്ങൾ :
പൗര്‍ണ്ണമി ഡബിള്‍ ഫിൽറ്റേഡ് കോക്കനട്ട് ഓയില്‍, ബി. എസ്. ആര്‍. പ്രീമിയം ക്വാളിറ്റി, മഹാ രാസി, കേര നാളി കേരം വെളി ച്ചെണ്ണ, കേര മൗണ്ട്, കേര വൃക്ഷ, കേര ടോപ്, കേര സ്വാദ് വെളി ച്ചെണ്ണ ഗോൾഡ്, കേര ലൈഫ്, കെ. പി. എന്‍. സുധം, ഫ്രഷ് കേര ഗോള്‍ഡ് പ്യൂര്‍, കേര സ്റ്റാര്‍, എസ്. ജി. എസ്. സിംബല്‍ ഒാഫ് ക്വാളിറ്റി, കേര പ്രീമിയം, കേര രുചി ഡബിള്‍ ഫില്‍േട്ടഡ്, കേര വിൻ, കേര റിച്ച്, കേര പ്രീമിയം, കേര ഭാരത്, കേര കിംഗ്, മാല തീരം നാച്വറല്‍, റോയല്‍ കുക്ക്, കേര കോ – പ്യൂർ, ഭരണി ഗോള്‍ഡ്, കൊച്ചിന്‍ ഡ്രോപ്‌സ്, ഗംഗ ഗോള്‍ഡ് നാച്വറൽ, എസ്. എം. എസ്. കോക്കനട്ട് ഒായിൽ, എസ്. കെ. എസ്. ആയുഷ്, സില്‍വര്‍ ഫ്ലോ, കാവേരി, എവര്‍ ഗ്രീൻ, കേര ഹണി, കെ. എം. ടി., കോകോ ഡ്രോപ്‌സ്, ഡ്രീം കേര, വെല്‍ക്കം കുറ്റ്യാടി, എസ്. കെ. എസ്. പ്രിയം, കോകോ രുചി, മലബാര്‍ പി. എസ്. ഗോള്‍ഡ് പ്രീമിയം, എല്‍. പി. എം. കേര ഡ്രോപ്‌സ്, കോകോ സ്മൃതി, കേരള നന്മ, പി. വി. എസ്. പ്രീതി, ലൈവ് ഓണ്‍, കേര മഹിമ, സം സം ബ്രാന്‍ഡ്, രാഗ്, ഈസി, കോക്കോ വിറ്റ എഡി ബിള്‍, കേര റാണി തുടങ്ങിയവ.
ഇവയുടെ ഉൽപാദനം, സംഭരണം, വില്‍പന എന്നിവ നിരോധിച്ചു എന്നും 96 ബ്രാന്‍ഡുകളില്‍ 41 എണ്ണ വും കേര യുടെ പേരില്‍ ആയിരുന്നു എന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം. ജി. രാജ മാണിക്യം അറിയിച്ചു.
വെളിച്ചെണ്ണ ഒരു കിലോ 240 രൂപ നില വില്‍ വില യുള്ള പ്പോഴാണ്140 രൂപക്കും 160 രൂപ ക്കും വ്യാജ ന്മാര്‍ മാര്‍ക്ക റ്റില്‍ ഉള്ളത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, കുറ്റ്യാടി, മലപ്പുറം, മേലാറ്റൂർ, തൃശൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട്, ധർമ്മ പുരം, ഗോവിന്ദാ പുരം, കോയമ്പത്തൂർ, തിരുപ്പൂര്‍, മുത്തൂർ, വെള്ളക്കോവിൽ, കൊച്ചി, ആലപ്പുഴ, അടൂർ തുടങ്ങിയ സ്ഥല ങ്ങളിൽ നിന്നുമാണ് മേൽ പ്പറഞ്ഞ വ്യാജ ന്മാർ വിപണി യിൽ എത്തുന്നത്.