കരിപ്പൂരില്‍ വിമാനാപകടം : പൈലറ്റുമാര്‍ അടക്കം 19 പേര്‍ മരിച്ചു

August 8th, 2020

air-india-plane-skids-off-runway-in-calicut-air-port-ePathram
കരിപ്പൂര്‍ : ലാന്‍ഡ് ചെയ്യുന്നതിനിടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് വിമാനം റണ്‍വേ യില്‍ നിന്നും തെന്നി മാറി തകർന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ഉണ്ടായ അപകട ത്തില്‍ പൈലറ്റും സഹ പൈലറ്റും യാത്ര ക്കാരും അടക്കം 19 പേര്‍ മരിച്ചു.

വന്ദേ ഭാരത് ദൗത്യ ത്തിന്റെ ഭാഗമായി ദുബായില്‍ നിന്നും 2.14 ന് പുറപ്പെട്ട IX-1344 എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് വിമാന ത്തില്‍ പത്തു കുട്ടികള്‍ അടക്കം 184 യാത്ര ക്കാരും ഏഴ് ജീവനക്കാരും ഉണ്ടായിരുന്നു.

അപകടത്തില്‍ പരിക്കു പറ്റിയവരെ കോഴിക്കോട്, മലപ്പുറം ജില്ല കളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി മലയാളികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത് രണ്ടു ലക്ഷം കോടി രൂപ

July 23rd, 2020

bank-note-indian-rupee-2000-ePathram
കൊച്ചി : വിദേശ മലയാളികളുടെ കേരള ത്തിലെ ബാങ്കു കളിലുള്ള നിക്ഷേപം (എൻ. ആർ. ഐ. ഡെപ്പോസിറ്റ്) ഒരു കോടി 99 ലക്ഷം രൂപ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം (2019) ഡിസംബർ 31 വരെയുള്ള കണക്കാണിത്.

ആദ്യമായാണ് സംസ്ഥാനത്തെ ബാങ്ക് ശാഖകളിലുള്ള എൻ. ആർ. ഐ. നിക്ഷേപം രണ്ടു ലക്ഷം കോടി രൂപ യോളം എത്തുന്നത്. സംസ്ഥാന ബാങ്കേഴ്‌സ് സമിതി യിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം 7.19 % വാർഷിക വർദ്ധന യാണ് എൻ. ആർ. ഐ. നിക്ഷേപ ത്തിൽ രേഖ പ്പെടുത്തി യിട്ടുള്ളത്.

പൊതുമേഖലാ ബാങ്ക് ശാഖ കളിൽ മാത്രമായി 96,469.61 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ട്. ബാക്കി യുള്ള തുക സ്വകാര്യ ബാങ്കുകളിലും സ്മോൾ ഫിനാൻസ് ബാങ്കു കളിലും നടത്തിയ എൻ. ആർ. ഐ. നിക്ഷേപ ങ്ങളാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം

July 2nd, 2020

job-hunter-interview-government-job-ePathram
തിരുവനന്തപുരം : സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു. എ. ഇ. യിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ പ്രി-ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ. എം. ടി. ലെവൽ 4 കോഴ്‌സ് പൂർത്തിയാക്കിയവരോ ബി. എസ്സ്. സി. നഴ്‌സിംഗ് ബിരുദ ധാരികളോ ആയിരിക്കണം. മൂന്നു വർഷം എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്‍ പ്രവൃത്തി പരിചയവും ഉണ്ടാകണം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടി ഫിക്കറ്റു കൾ എന്നിവ സഹിതം recruit @ odepc. in എന്ന ഇ- മെയില്‍ വിലാസ ത്തിൽ ജൂലായ് പത്തിന് മുമ്പ് അപേക്ഷിക്കണം.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍  ജോലിക്കു റജിസ്റ്റര്‍ ചെയ്യു വാനും കഴിയും.

പി. എൻ. എക്സ്. 2340/2020

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒമാനിലും യു. എ. ഇ. യിലും നഴ്സുമാര്‍ക്ക് നിയമനം

June 25th, 2020

job-opportunity-for-nurses-in-uae-ePathram
തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനി ലേയും യു. എ. ഇ. യിലെ യും പ്രമുഖ ആശുപത്രി കളിലേക്ക് ബി. എസ്. സി. നഴ്‌സു മാരെ തെരഞ്ഞെടുക്കുന്നു.

മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷ അയക്കാം.

ഒമാനിലെ ജോലിക്കു വേണ്ടി യുള്ള അപേക്ഷകര്‍ തങ്ങളുടെ ബയോ ഡാറ്റ recruit @ odepc.in ഇ – മെയില്‍ വിലാസ ത്തി ലേക്ക് ഈ മാസം 30 നു മുന്‍പായി അയക്കണം. ഈ ലിങ്ക് ക്ലിക്ക് ചെയ്തു അപേക്ഷ സമര്‍പ്പിക്കാം

യു. എ. ഇ. യിലെ ജോലിക്കു വേണ്ടി അപേക്ഷിക്കുന്ന വര്‍ HAAD / DOH / DHA / MOH പാസ്സ് ആയിരിക്കണം ഉദ്യോഗാർത്ഥികൾ ബയോ ഡാറ്റ gcc @ odepc.in എന്നുള്ള ഇ- മെയില്‍ വിലാസ ത്തിലേക്ക് ഈ മാസം 30 നു മുന്‍പായി അയക്കണം. ഈ ലിങ്ക് ക്ലിക്ക് ചെയ്തു അപേക്ഷ സമര്‍പ്പിക്കാം. മറ്റു വിശദ വിവരങ്ങൾക്ക് ഒഡെപെക്ക് വെബ് സൈറ്റ് സന്ദർശിക്കുക.

ഫോൺ : 0471-2329440/41/42/43.

വാര്‍ത്ത അയച്ചു തന്നത് : അപ്പു മംഗളാനന്ദന്‍.

പി. എൻ. എക്സ്. 2265/2020,

പി. എൻ. എക്സ്. 2266/2020 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രവാസികള്‍ക്ക് അതിഥി തൊഴിലാളി കള്‍ക്ക് നല്‍കുന്ന സംരക്ഷണം നല്‍കാനാവില്ല

June 20th, 2020

ogo-norka-roots-ePathram
കൊച്ചി : പ്രവാസികള്‍ അതിഥി തൊഴിലാളികള്‍ അല്ല എന്നതിനാല്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണം പ്രവാസികള്‍ക്ക് നല്‍കുവാൻ കഴിയില്ല   എന്ന് നോര്‍ക്ക യുടെ വിശദീകരണം.

പ്രവാസികളെ അതിഥി തൊഴിലാളികള്‍ ആയി പരിഗണി ക്കുവാന്‍ കഴിയുമോ എന്ന് പരിശോധി ക്കുവാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിർദ്ദേശിച്ച തിന്റെ അടി സ്ഥാന ത്തി ലാണ് നോര്‍ക്ക സെക്രട്ടറി കെ. ഇളങ്കോവന്‍ സര്‍ക്കാരിനു വേണ്ടി ഉത്തരവ് ഇറക്കിയത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

6 of 1856710»|

« Previous Page« Previous « ഈ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല
Next »Next Page » സാമൂഹ്യ അകലം : നിയമം കർശ്ശനമായി നടപ്പാക്കാൻ പോലീസിന് നിർദ്ദേശം »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine