
തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഓണക്കാലത്ത് അന്തർ സംസ്ഥാന ബസ്സ് സർവ്വീ സുകൾ നടത്തും എന്നു കെ.എസ്. ആര്‍. ടി. സി.
കേരള, കർണ്ണാടക, തമിഴ് നാട് സർക്കാരുകൾ ഏർപ്പെടു ത്തുന്ന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 6 വരെ യാണ് കർണ്ണാടക ത്തിലേക്ക് സർവ്വീസ് നടത്തുക.
ഈ സർവ്വീസു കളിൽ 10% അധിക നിരക്ക് അടക്കം എൻഡ്- ടു- എൻഡ് വ്യവസ്ഥ യില്‍ ടിക്കറ്റുകൾ നല്‍കും. ഇതിനായി ഓണ്‍ ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. എല്ലാ യാത്ര ക്കാരും കൊവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.
യാത്രക്കു മുന്‍പ് ‘ആരോഗ്യ സേതു’ ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണം. എന്തെങ്കിലും കാരണം കൊണ്ട് യാത്രക്ക് അനുമതി നിഷേധിച്ചാൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നല്‍കും.
- pma

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 

























 