എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ

May 8th, 2024

air-india-express-air-hostess-ePathram
കൊച്ചി : അലവൻസ് കൂട്ടി നൽകണം എന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ ജീവനക്കാരുടെ മിന്നൽ പണി മുടക്കിൽ യാത്ര മുടങ്ങിയതോടെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികൾ ദുരിതത്തിൽ.

ജിദ്ദ, ദോഹ, ബഹ്റൈന്‍, കുവൈറ്റ്, മസ്‌കറ്റ്, ദുബായ്, അബുദാബി, ഷാർജ, റാസല്‍ ഖൈമ, അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകേണ്ടതായ നിരവധി വിമാനങ്ങൾ റദ്ദാക്കി. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ ഏറെ വലഞ്ഞു. രാജ്യ വ്യാപകമായി ജീവനക്കാർ സമരത്തിൽ ആയതാണ് യാത്രക്കാരെ വലച്ചത്.

നിലവിൽ 250 ജീവനക്കാരാണ് സമരത്തിലുള്ളത്. അലവൻസ് കൂട്ടി നൽകണം എന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്തായിരുന്നു ജീവനക്കാരുടെ പ്രതിഷേധം എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഈ വിഷയത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ അധികൃതർ രംഗത്ത് വന്നു. യാത്രക്കാരോട് ക്ഷമ ചോദിക്കുന്നു എന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ്.

അവസാന നിമിഷം കാബിൻ ക്രൂ, സിക്ക് ലീവ് എടുത്തതാണ് പ്രതിസന്ധിക്ക് കാരണം. യാത്ര പുനഃക്രമീകരിക്കുക, പണം തിരികെ വാങ്ങുക എന്നിവക്ക് യാത്രക്കാർക്ക് അവസരം ഉണ്ടെന്നും എയർ ഇന്ത്യ എക്സ് പ്രസ്സ് അറിയിച്ചു. Reactin of Passengers : Twitter X

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം

April 24th, 2024

logo-election-commission-of-india-ePathram
തിരുവനന്തപുരം : 2024 ഏപ്രിൽ 26 വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുവാൻ പോളിംഗ് ബൂത്തിൽ സമർപ്പിക്കുവാനുള്ള തിരിച്ചറിയൽ രേഖ, തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ പതിച്ച വോട്ടർ ഐ. ഡി. കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശം ഇല്ലാത്തവർക്ക്, കമ്മീഷൻ നിർദ്ദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

വോട്ടർ ഐ. ഡി. കാർഡിന് പകരം പോളിംഗ് ബൂത്തിൽ ഹാജരാക്കുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇവയാണ്.

*പാൻ കാർഡ്,

*ആധാർ കാർഡ്,

*ഇന്ത്യൻ പാസ്പോർട്ട്,

*ഡ്രൈവിംഗ് ലൈസൻസ്,

*ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ,

*ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡി ഐ ഡി കാർഡ്),

*തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്,

*ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ,

*എം. എൻ. ആർ. ഇ. ജി. എ .തൊഴിൽ കാർഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്),

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്,

*പാർലമെന്റ്റ് -നിയമ സഭ – ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ,

*കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതു മേഖല- പബ്ലിക്ക് ലിമിറ്റഡ് കമ്പനി ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐ. ഡി. കാർഡ്.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാകാൻ ലഭിക്കുന്ന അവസരം എല്ലാ വോട്ടർമാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണം എന്നും അത് എല്ലാരുടെയും ഉത്തരവാദിത്വം ആണെന്നും തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. *P R D

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥി കൂട്ടായ്മ ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ ലോഗോ പ്രകാശനം ചെയ്തു

August 22nd, 2023

ghs-manathala-global-alumni-logo-ePathram

ചാവക്കാട് : മണത്തല ഗവണ്മെന്‍റ് ഹൈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ, നാളിതു വരെയുള്ള എല്ലാ വിദ്യാർത്ഥി കളെയും ഉൾപ്പെടുത്തി രൂപീകരിച്ച ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ എന്ന വാട്സ് ആപ്പ് കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു.

നിലവിലെ ഏറ്റവും മുതിര്‍ന്ന പൂർവ്വ വിദ്യാർത്ഥി ടി. വി. മുഹമ്മദ് യൂസഫ്, ഏറ്റവും ജൂനിയറും ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ഫാത്തിമ മർവ്വ എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

global-alumni-of-ghs-manathala-logo-release-ePathram

ചാവക്കാട് സിംഗേഴ്സ് മ്യൂസിക് അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ അംഗങ്ങളായ കെ. വി. ശശി, ഫൈസൽ കാനാമ്പുള്ളി, നൗഷാദ് അലി, കമറു ബാവ സാഹിബ്, അഷ്‌റഫ് എന്നിവർ ആശംസകള്‍ നേര്‍ന്നു.

logo-release-global-alumni-of-ghs-manathala-ePathram

ആര്‍. വി. നാസിറുദ്ധീൻ, സൈനുദ്ധീൻ ഇരട്ടപ്പുഴ, കെ. എസ്‌. ശിവദാസ്, ടി. വി. ഇസ്മായിൽ, രാജേഷ് മാക്കൽ, ഗണേഷ് ശിവജി, ജയൻ ക്രയോൺസ്, ഹസീന റസാഖ്, സന്ധ്യ ടീച്ചർ, സബരിയ, ശാമില, നസ്റിയ എന്നിവര്‍ നേതൃത്വം നല്‍കി.  ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ അഡ്മിന്‍ ടീം മെംബര്‍മാരായ നൗഷാദ് കാട്ടിൽ സ്വാഗതവും നാസർ ബാവ നന്ദിയും പറഞ്ഞു. WhatsApp Group Link

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സർഗ്ഗ സമീക്ഷ സാഹിത്യ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

August 13th, 2023

logo-palakkad-pravasi-center-ePathram-
പാലക്കാട് : വിദ്യാർത്ഥികൾക്കായി പാലക്കാട് പ്രവാസി സെന്‍റർ നടത്തിയ സാഹിത്യ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ കഥ, കവിത എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ആഗസ്റ്റ് 13 ന് കുഴൽമന്ദം കളരിക്കൽ കൺവെൻഷൻ സെന്‍ററിൽ വെച്ച് നടക്കുന്ന ‘സർഗ്ഗ സമീക്ഷ’ സംഗമത്തിൽ വെച്ചു വിതരണം ചെയ്യും. സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിലെ പ്രമുഖർ സംബന്ധിക്കും.

വിക്ടോറിയ കോളേജ് മുൻ പ്രിസിപ്പാള്‍ ഡോ. മുരളി, വിവർത്തകനും കവിയുമായ കെ. വി. വിൻസെന്‍റ്, ചെറു കഥാ കൃത്തായ മോഹൻദാസ് ശ്രീകൃഷ്ണപുരം എന്നിവര്‍ അടങ്ങിയ ജൂറിയാണ് സൃഷ്ടികൾ വിലയിരുത്തി വിജയികളെ നിർണ്ണയിച്ചത്.  വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിയുടെ യു. എ. ഇ. സന്ദര്‍ശനം റദ്ദാക്കിയതില്‍ ദുരൂഹത : കെ. സുധാകരന്‍

May 5th, 2023

k-sudhakaran-epathram

തിരുവനന്തപുരം : സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു. എ. ഇ. സന്ദര്‍ശനം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതു സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം എന്ന് കെ. പി. സി. സി. പ്രസിഡണ്ട് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ ശക്തമായി രംഗത്തു വരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ നിശബ്ദത പാലിക്കുന്നു. മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കേന്ദ്രം തടഞ്ഞത് എങ്കില്‍ അതു കേരളത്തെ അപമാനിക്കുന്നതിനു തുല്യമാണ്. ആയതിനാല്‍ കേന്ദ്രവും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.

കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യ മന്ത്രിക്ക് വിദേശ യാത്രാ അനുമതി നിഷേധിച്ചതിനു മതിയായ കാരണങ്ങള്‍ കാണും എന്ന് കരുതുന്നവരും ഉണ്ട്.

യു. എ. ഇ. സര്‍ക്കാര്‍ നിക്ഷേപം സംഗമം നടത്തുന്നത് അവരുടെ രാജ്യത്ത് നിക്ഷേപകരെ ആകര്‍ഷിക്കുന്ന തിനാണ്. അതിനിടെ മുഖ്യമന്ത്രി എങ്ങനെ കേരള ത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കും എന്നത് വ്യക്തമല്ല.

യു. എ. ഇ. സര്‍ക്കാറിന്‍റെ നിക്ഷേപ സംഗമത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് മറ്റു ചില അജന്‍ഡകളും ആയിട്ടാണ് എന്ന് സംശയം ഉയരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുമതി കിട്ടാത്ത നിക്ഷേപ സംഗമ യാത്രക്കായി സംസ്ഥാന സര്‍ക്കാര്‍ ഒന്നേ കാല്‍ കോടി രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു. ഇതിനൊക്കെ ആരു സമാധാനം പറയുമെന്ന് സുധാകരന്‍ ചോദിച്ചു.

2016 ഡിസംബറിലെ ദുബായ് യാത്രയില്‍ മുഖ്യമന്ത്രി ഒരു ബാഗ് മറുന്നു വെക്കുകയും അത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവ ശങ്കര്‍, തിരുവനന്തപുരത്തെ യു. എ. ഇ. കോണ്‍സുലേറ്റിലെ സ്വപ്‌ന സുരേഷിന്‍റെ സഹായ ത്തോടെ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ഈ ബാഗ് സ്‌കാന്‍ ചെയ്തപ്പോള്‍ അതില്‍ നിറയെ കറന്‍സി ആയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ ഇതു സംബന്ധിച്ച അന്വേഷണം നടത്തി വരികയുമാണ്. രാജ്യത്തു നിന്ന് കറന്‍സി കടത്തിയതും സ്വര്‍ണ്ണം കൊണ്ടു വന്നതുമായ നിരവധി ആക്ഷേപ ങ്ങളിലാണ് അന്വേഷണം നടക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ ആശീര്‍ വാദത്തോടെ നടന്ന കേരളത്തിലെ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് പ്രധാന മന്ത്രി കഴിഞ്ഞ കേരള സന്ദര്‍ശന വേളയില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതാണോ മുഖ്യമന്ത്രി യുടെ യു. എ. ഇ. സന്ദര്‍ശനം തടയാന്‍ കാരണം എന്നുള്ള കാര്യം ബന്ധപ്പെട്ടവര്‍ വ്യക്തത വരുത്തണം.

എ. ഐ. ക്യാമറ, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള നിരവധി ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ വരെ ഉള്‍പ്പെട്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. അവരില്‍ പലര്‍ക്കും ഗള്‍ഫുമായി അടുത്ത ബന്ധമുണ്ട്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും അറബ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഒരുപാട് പ്ലാനും പദ്ധതികളും ഉണ്ട് എന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചത് ഇതുമായി കൂട്ടി വായിക്കാം എന്നും കെ. സുധാകരന്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

1 of 1712310»|

« Previous « വേനലവധി ക്ലാസ്സുകൾക്ക് നിരോധനം ഏർപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്
Next Page » 2000 രൂപാ നോട്ട് കൈമാറ്റം ചെയ്യുവാന്‍ തിരിച്ചറിയല്‍ രേഖ ആവശ്യമില്ല »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine