മലപ്പുറം : കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ പി. എച്ച്. അബ്ദുള്ള മാസ്റ്റര്‍ അന്തരിച്ചു. പരേതനായ ആക്കോട് ചണ്ണയില്‍ പാലത്തിങ്ങല്‍ ഹസ്സൻ എന്നവരുടെ മകനാണ്. മെയ് 7 ചൊവ്വാഴ്ച രാവിലെയാണ് മരണം.
ഉച്ചക്ക് ഒന്നര മണിക്ക് മലപ്പുറം കാരാട് ജുമാ മസ്ജിദിൽ വെച്ച് മയ്യിത്ത് നിസ്കാരവും രണ്ടര മണിക്ക് ആക്കോട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിൽ ഖബറടക്കവും നടക്കും എന്ന് ബന്ധുക്കൾ അറിയിച്ചു. എം. എസ്. എഫ്. ഹരിത നേതാവ് പി..എച്ച്. ആയിഷാ ബാനു മകളാണ്.
- image credit : F B Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, കേരള രാഷ്ട്രീയം, ചരമം, മതം, സംഗീതം