തിരുവനന്തപുരം : ലോവര്‍ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും വേനലവധി ക്ലാസ്സുകൾ പൂർണ്ണമായി നിരോധിച്ചു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. സി. ബി. എസ്. ഇ. സ്‌കൂളുകൾക്കും ഉത്തരവ് ബാധകം എന്നും വിദ്യാഭ്യാസ വകുപ്പ്. വേനലവധിക്ക് കുട്ടികളെ പഠനത്തിനും ക്യാമ്പുകൾക്കും നിർബ്ബന്ധിക്കരുത് എന്നാണ് ഉത്തരവില്‍ പറയുന്നത്.
വേനലവധി പ്രകാരം മാർച്ച് മാസത്തെ അവസാന പ്രവൃത്തി ദിനത്തിൽ സ്കൂളുകൾ അടക്കുകയും ജൂൺ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കുകയും വേണം. ഈ വിഷയത്തിൽ അതത് അധ്യയന വർഷ ത്തേക്ക് സ്കൂൾ കലണ്ടർ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച് വരുന്നു. ഇതിനു വിരുദ്ധമായി സംസ്ഥാനത്ത് പല വിദ്യാലയങ്ങളും അവധിക്കാലത്ത് ക്ലാസ്സുകൾ നടത്തുന്നു.
കുട്ടികളോടുള്ള ഇത്തരം സമീപനം അവരിൽ മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ശക്തമായ വേനൽ ചൂട് കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നും പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
- സ്കൂള്‍ വിദ്യാഭ്യാസ രീതിയില്‍ പരിഷ്കാരം
- വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥാപനങ്ങളിൽ ടെലിഫോൺ
- പഠന നിലവാരം വിലയിരുത്തി ഒമ്പതാം ക്ലാസ്സ് വരെ സ്ഥാനക്കയറ്റം
- വിദ്യാര്‍ത്ഥികള്‍ക്ക് ഇനി റേഡിയോ കേരളയിലൂടെ കേട്ട് കേട്ട് പഠിക്കാം
- പാഠ ഭാഗങ്ങള്‍ ഒഴിവാക്കണം എന്നുള്ള കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയില്ല
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, വിവാദം