തിരുവനന്തപുരം : മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാന മായി പുതിയ ജില്ല വേണം എന്ന് കെ. എന്‍. എ. ഖാദര്‍ നിയമ സഭ യില്‍. എന്നാല്‍ ഖാദറിന്‍റെ ശ്രദ്ധ ക്ഷണി ക്കൽ പ്രമേയം സർക്കാർ തള്ളി.
പുതിയ ജില്ല കൾ രൂപീ കരി ക്കുന്നത് ശാസ്ത്രീയ മായ സമീപനം അല്ലാ എന്ന് മന്ത്രി ഇ. പി. ജയ രാജൻ വ്യക്ത മാക്കി. ജില്ല യുടെ സമഗ്ര വികസന ത്തിന് ആവശ്യ മായ നട പടി കളാണ് സർക്കാർ സ്വീക രിക്കു ന്നത്. ജില്ലാ വിഭ ജനം ലളിത മല്ല എന്നും രാഷ്ട്രീയ പ്രശ്ന ങ്ങള്‍ അടക്കം നിരവധി വിഷയ ങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ട് എന്നും മന്ത്രി ഇ. പി. ജയ രാജൻ നിയമ സഭ യിൽ ചൂണ്ടി ക്കാട്ടി.
ജന സംഖ്യാ അടിസ്ഥാന ത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാന മായി പുതിയ ജില്ല രൂപീ കരി ക്കണം എന്ന തായി രുന്നു മുസ്ലിം ലീഗ് എം. എൽ. എ. യും നേതാവു മായ കെ. എന്‍. എ. ഖാദറി ന്റെ ആവശ്യം. ഇതേ ആവശ്യവുമായി കഴിഞ്ഞ യാഴ്ച അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കി യിരുന്നു സബ്മി ഷന് മുസ്ലീം ലീഗും യു. ഡി. എഫും അനു മതി നല്‍കാതി രുന്നതു കൊണ്ട് അവസാന നിമിഷം പിന്മാറിയിരുന്നു.
മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കാതെ ഇൗ വിഷയം നിയമ സഭയിൽ കൊണ്ടു വരുന്ന തിനോട് യു. ഡി. എഫ്. നേതൃത്വം അതൃപ്തി അറി യിച്ച തിനെ തുടർ ന്നാണ് കെ. എൻ. എ. ഖാദർ സബ് മിഷനില്‍ നിന്നും പിന്മാറിയത്.