ബി. ജെ.പി. യുടെ സംസ്ഥാന അദ്ധ്യക്ഷ നായി പി. എസ്. ശ്രീധരന്‍ പിള്ള യെ തെരഞ്ഞെടുത്തു. ഇതു രണ്ടാം തവണ യാണ് പി. എസ്. ശ്രീധരന്‍ പിള്ള ബി. ജെ. പി. യുടെ കേരള ഘടകത്തിന്റെ നേതൃ സ്ഥാനത്തു വരു ന്നത്.
2003- 2006 ല്‍ ആയിരുന്നു ശ്രീധരന്‍ പിള്ള സംസ്ഥാന അദ്ധ്യക്ഷ പദവി വഹി ച്ചി രുന്നത്. കുമ്മനം രാജ ശേഖ രനെ മിസ്സോറാം ഗവര്ണ്ണര്ആയി നിയമി ച്ച തോടെ യാണ് കേര ളത്തി ലെ ബി. ജെ. പി. പ്രസിഡണ്ട് സ്ഥാന ത്ത് ഒഴിവു ണ്ടായത്.
കെ. സുരേന്ദ്രന്‍, പി. കെ. കൃഷ്ണദാസ്, എ. എന്‍. രാധാ കൃഷ്ണന്‍, എം. ടി. രമേശ് തുടങ്ങി യവര്‍ സംസ്ഥാന അദ്ധ്യക്ഷ സ്ഥാന ത്തേക്ക് പരി ഗണിക്ക പ്പെട്ടിരുന്നു എന്നും അഭിപ്രായ വ്യത്യാ സ ങ്ങളെ തുടര്‍ന്നാണ് പ്രസി ഡണ്ടു പദവി യെ കുറിച്ച് തീരുമാനം എടുക്കു വാന്‍ വൈകി യത് എന്നും വാര്‍ത്ത കള്‍ ഉണ്ടായി രുന്നു.
ചേറ്റുവ : പ്രശസ്ത ചലച്ചിത്ര കാരൻ രാമു കാര്യാട്ടിന് ജന്മ നാടായ ചേറ്റുവ യില്‍ അദ്ദേഹത്തിനായി സ്മാരകം ഒരുങ്ങുന്നു. ചേറ്റുവ പാല ത്തിനു സമീപ മുള്ള വഴിയോര വിശ്രമ കേന്ദ്ര ത്തിനു പടി ഞ്ഞാറു ഭാഗത്തായി പുഴയോരത്തായി ട്ടാണ് ‘രാമു കാര്യാട്ട് സ്മാരകം’ ഒരുങ്ങുന്നത്. ഇവിടെ രാമു കാര്യാ ട്ടിന്റെ പൂര്‍ണ്ണ കായ വെങ്കല പ്രതിമ യും സ്ഥാപിക്കും.
ഇതു സംബന്ധിച്ച് ചേറ്റുവ വഴിയോര വിശ്രമ കേന്ദ്ര ത്തില്‍ സംഘ ടിപ്പിച്ച യോഗ ത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, രാമു കാര്യാ ട്ടിന്റെ മരുമകനും നടനും നിർമ്മാതാവുമായ ദേവന്‍, നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍, സഹകരണ ബാങ്ക് പ്രസിഡണ്ട് എം. എ. ഹാരിസ് ബാബു, പി. ഡബ്ല്യു. ഡി. അസി. എക്‌സി. എന്‍ജിനീയര്‍ ഹരിത, ഏങ്ങണ്ടി യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉദയ് തോട്ട പ്പുള്ളി, പഞ്ചായത്ത് അംഗം സുമയ്യ തുടങ്ങിയ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ – കലാ – സാംസ്കാരിക പ്രവർത്തകരും സംബന്ധിച്ചു. കെ. വി. അബ്ദുല്‍ ഖാദര്‍ എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ചു.
രാമു കാര്യാട്ട് (1954 – 1979)
രാമു കാര്യാട്ടിന്റെ ജീവചരിത്രം, അപൂർവ്വ ഫോട്ടോ കൾ, 100 പേര്‍ക്ക് സിനിമ കാണാവുന്ന തിയ്യറ്റര്‍, നാടക അവതരണ ത്തിനുള്ള വേദി, വിഡിയോ – ഓഡിയോ ലൈബ്രറി എന്നിവ സ്മാരകത്തിൽ ഉള്‍പ്പെടുത്തണം എന്നും യോഗ ത്തില്‍ നിർദ്ദേശം ഉയർന്നു.
റവന്യൂ വകുപ്പ് പഞ്ചായത്തിനു കൈ മാറിയ ഇരുപത് സെന്റിലാണ് സ്മാരകം നിര്‍മ്മിക്കുക. എം. എല്‍. എ. യുടെ വികസന ഫണ്ടില്‍ നിന്ന് രണ്ടു കോടി രൂപ സ്മാരകത്തിനായി അനുവദിച്ചു എന്നും കെ. വി. അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
തിരുവനന്തപുരം : ഉപരി പഠത്തിന് ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ ത്ഥി കള്‍ക്ക് കൂടുതല്‍ സീറ്റു കള്‍ അനു വദിച്ചു കൊണ്ട് സര്‍ ക്കാര്‍ ഉത്തരവ്.
എല്ലാ സര്‍വ്വ കലാ ശാല കളിലേയും അഫിലി യേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജു കളി ലേയും എല്ലാ കോഴ്‌സു കളിലും ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ ത്ഥി കള്‍ ക്കായി രണ്ടു സീറ്റു കളാണ് അധികം അനു വദി ച്ചിട്ടു ള്ളത്.
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗ ത്തിണ്ടേ സമഗ്ര പുരോ ഗതി യുടെ ഭാഗ മായി സാമൂഹിക നീതി വകുപ്പി ന്റെ ശുപാര്‍ശ അനു സരിച്ച് ഉന്നത വിദ്യാ ഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പെടു വിച്ചത്.
ഇവരെ സമൂഹ ത്തിന്റെ മുഖ്യ ധാര യിലേക്ക് കൊണ്ടു വരുന്നതിനും സാമൂഹ്യ നീതി ഉറപ്പു വരുത്തു ന്നതിനും വേണ്ടി യാണ് ഈ നടപടി.
തൃത്താല : ലോക കപ്പ് ഫുട് ബോൾ നടക്കുന്നത് അങ്ങ് ദൂരെ റഷ്യ യിൽ ആണെങ്കിലും കളിയുമായി ബന്ധ പ്പെട്ട ആഘോഷ ങ്ങൾ എല്ലാം അര ങ്ങേറു ന്നത് കേരള ത്തിലെ ഗ്രാമ ങ്ങളിൽ ആണെന്ന് പറയേണ്ടി വരും. അത്ര മാത്രം ഏറ്റെടുത്തു കഴിഞ്ഞു മലയാളി കൾ ഈ കാൽപ്പന്തു കളി മഹോത്സവ മാമാങ്കം.
കളിയിൽ പങ്കെടുക്കുന്ന എല്ലാ രാജ്യ ങ്ങളുടെയും പിറ കിൽ ഓരോ ആൾ ക്കൂട്ട ങ്ങളായി ഇവിടുത്തെ ഓരോ മുക്കിലും മൂല യിലും ഫാൻസ് അസോസ്സി യേഷനുകൾ ഉണ്ട്.
സ്വന്തം രാജ്യം പോലെ യാണ് അവർക്ക് ഓരോ ഇഷ്ട ടീമു കളും അവരുടെ കൊടി കളും. ആ കൊടി കൾക്ക് ഇട യിൽ തങ്ങളുടെ രാജ്യ ത്തിന്റെ കൊടിയും ഉയർന്നു കാണാൻ ആഗ്രഹി ക്കുന്ന ഒരുകൂട്ടം യുവാക്ക ളുടെ സ്വപ്ന ത്തിനു നിറം പകരുന്ന ഒരു സംഗീത വുമാ യിട്ടാണ് ആറങ്ങോട്ടു കര വയലി നാട്ടുകൂട്ടം നേതൃത്വം നൽകുന്ന വയലി ബാംബൂ ഫോക്സ് ബാൻഡ്, തൃത്താല യിലെ ടി. എഫ്. സി. ക്ലബ്ബും ചേർന്ന് മുള വാദ്യങ്ങ ളാൽ വേറിട്ട ഒരു ലോക കപ്പ് തീം സോംഗ് ഒരുക്കി രംഗത്തു വന്നി രിക്കു ന്നത്.
ഇതിനകം തന്നെ സോഷ്യൽ മീഡിയ യിൽ വൈറൽ ആയി ക്കഴിഞ്ഞ ഈ തീം സോംഗ് ചിത്രീ കരി ച്ചത് പെരി ങ്ങോട് ഹൈ സ്‌കൂളിലും തൃത്താല ഹൈ സ്‌കൂൾ ഗ്രൗണ്ടി ലും വെച്ചാണ്. ടി. എഫ്. സി. ക്ലബ്ബ് തൃത്താല യിലെ കളി ക്കാ രാണ് ഫുട്‌ബോൾ രംഗ ത്തിൽ ആവേശം നിറക്കുന്നത്.
നിഗീഷ് കുറ്റിപ്പുറം, അബിത് കുമ്പിടി, സജി കുമ്പിടി, മുബഷിർ പട്ടാമ്പി എന്നിവരാണ് ക്യാമറ ചലിപ്പിച്ചത്. ഏഡിറ്റിങ് : കെ. വിപിൻ. അലിഫ് ഷാ, വിജേഷ് ആർ. മാലിക് എന്നിവർ ചേർന്നാണ് ഈ ദൃശ്യ വിസ്മയം സംവിധാനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം : എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി യായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചു. ആന്ധ്ര പ്രദേശി ന്റെ ചുമതല യാണ് അദ്ദേഹ ത്തിന് നൽകുക. ദിഗ്‍ വിജയ് സിംഗി നെ മാറ്റി യാണ് ഉമ്മൻ ചാണ്ടിക്കു സ്ഥാനം നൽകി യത്.
എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി യായി നിയമിക്ക പ്പെടുന്ന തോടെ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗ മായി മാറി. അടുത്ത ലോക്‌സഭാ തെര ഞ്ഞെടു പ്പില്‍ ആന്ധ്രാ പ്രദേശില്‍ കോണ്‍ഗ്രസ്സി നെ ശക്തി പ്പെടുത്തുക എന്ന ചുമതലയാണ് ഇതോടെ ഉമ്മന്‍ ചാണ്ടി യില്‍ വന്നു ചേര്‍ന്നിരിക്കുന്നത്.
ബംഗാൾ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപു കളുടെ ചുമ തല യില്‍ നിന്നും സി. പി. ജോഷി യെയും മറ്റി. പകരം ഗൗരവ് ഗൊഗോയ് ക്കാണ് പുതിയ ചുമതല നല്‍കി യിരി ക്കുന്നത്. ഇരുവരും ഉടൻ തന്നെ പുതിയ ഉത്തര വാദി ത്വങ്ങള്‍ ഏറ്റെടുക്കണം എന്ന് കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി നിര്‍ദ്ദേശിച്ചു.