സരിത എസ്.നായരുമായുള്ള മന്ത്രിമാരുടെ രാത്രിവിളികള്‍ അന്വേഷിക്കണം: കെ.മുരളീധരന്‍

July 6th, 2013

തിരുവനന്തപുരം: മന്ത്രിമാരും സരിത എസ്.നായരുമായി രാത്രി കാലങ്ങളില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് ഭരണ ഘടനയോ ഭാഗവതമോ പഠിപ്പിക്കുവാനായിരിക്കില്ല മന്ത്രിമാര്‍ സരിതയെ അര്‍ദ്ധരാത്രിയില്‍ വിളിച്ചത് എന്ന് ഉറപ്പാണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യം അന്വേഷിക്കുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആയിരുന്നു മന്ത്രിമാര്‍ക്ക് നേരെ മുരളീധരന്റെ വിമര്‍ശനം. കേന്ദ്ര-സംസ്ഥാന മന്ത്രിമാരില്‍ പലരും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ്.നായരുമായും, നടി ശാലു മേനോനുമായും ബന്ധപ്പെട്ടിരുന്നതായി രേഖകള്‍ പുറത്ത് വന്നിരുന്നു.

അറസ്റ്റിലായ നടി ശാലു മേനോന്‍ സ്വന്തം കാറില്‍ പോലീസ് സ്റ്റേഷനിലേക്ക് പോയതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ശാലുവിനെ അറസ്റ്റു ചെയ്ത രീതി ശരിയായില്ല. അറസ്റ്റു ചെയ്യുന്ന പ്രതികളെ പോലീസ് വാഹനങ്ങളിലാണ് കൊണ്ടു പോകണമെന്നാണ് നിയമം എന്നും എന്നാല്‍ മന്ത്രിമാര്‍ക്ക് എസ്കോര്‍ട്ട് പോകുന്നതു പോലെയാണ് ശാലുവിനെ കൊണ്ടു പോയതെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ശാലുമേനോന്‍ തിങ്കളാഴ്ചവരെ റിമാന്റില്‍

July 6th, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലുമേനോനെ തിങ്കളാഴ്ചവരെ കോടതി റിമാന്റ് ചെയ്തു. ഇതേ തുടര്‍ന്ന് ശാലുവിനെ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച ചങ്ങനാശ്ശേരി സി.ഐയാണ് ശാലുവീനെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇന്ന് രാവിലെ ആണ് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയ്ക്ക് മുമ്പില്‍ ഹാജരാക്കുകയായിരുന്നു. അഡ്വ.വി.ജിനചന്ദ്രന്‍ ശാലു മേനോനു വേണ്ടി കോടതിയില്‍ ഹാജരായി.

സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍ നിന്നും 75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിന്മേലാണ് ശാലു മേനോനെ അറസ്റ്റു ചെയ്തത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ച് തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശാലു മേനോനെ അറസ്റ്റ് ചെയ്യുവാന്‍ ഉത്തരവിട്ടിരുന്നു.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരുമായി ശാലുമേനോന് അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഉള്ളവരുമായി അടുത്ത ബന്ധം ഉണ്ട്. സരിത പോലീസ് കസ്റ്റഡിയിലായപ്പോള്‍ തന്നെ രക്ഷപ്പെടുവാന്‍ സഹായിച്ചത് ശാലുവാണെന്ന് ഒന്നാം പ്രതി ബിജു രാധാക്ര്6ഷ്ണന്‍ മൊഴി നല്‍കിയിരുന്നു. ഉണ്ടയിട്ടും ശാലുവിന്റെ അറസ്റ്റ് വൈകുന്നതിനു പിന്നില്‍ ഈ ഉന്നത ബന്ധങ്ങളാണ് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം

July 4th, 2013

shalu-menon-epathram

തൃശ്ശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം. തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. പൊതു പ്രവര്‍ത്തകനായ പി. ഡി. ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടുവാനായി ശാലു മേനോന്‍ സഹായിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു.

ശാലു മേനോനെ പോലീസ് ചോദ്യം ചെയ്തിരുന്നു എങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശാലുവുമായി ആഭ്യന്തര മന്ത്രിയടക്കം ഉള്ള ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശാലുവിന്റെ വീടിന്റെ പാലു കാച്ചല്‍ ചടങ്ങിനു ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ പല പ്രമുഖരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ സംഭവം വിവാദമായി. ശാലുവുമായി മറ്റു ചില മന്ത്രിമാര്‍ക്കും ബന്ധമുള്ളതായി സൂചനയുണ്ട്. ബിജു രാധാകൃഷ്ണനുമായും, സരിത എസ്. നായരുമായും ശാലുവിന് അടുത്ത ബന്ധമാണ് ഉള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ചില നേതാക്കന്മാര്‍ ദിവസങ്ങള്‍ക്ക് മുമ്പേ ശാലുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അതിനു തയ്യാറായില്ല.

കോടതി നിര്‍ദ്ദേശം വന്ന പശ്ചാത്തലത്തില്‍ പോലീസിനു ശാലുവിനെ അറസ്റ്റു ചെയ്യേണ്ടതായി വരും. കോടതി ഉത്തരവിന്റെ അടിസ്ഥനത്തില്‍ ശാലു മേനോനെതിരെ കേസെടുക്കുമെന്ന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം

July 4th, 2013

തൃശ്ശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം. തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. സൊളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടുവാനായി ശാലു മേനോന്‍ സഹായിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു. ശാലുമേനോനെ പോലീസ് ചോദ്യം ചെയ്തിരുന്നു എങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശാലുവുമായി ആഭ്യന്തര മന്ത്രിയടക്കം ഉള്ള ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശാലുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ പല പ്രമുഖരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതൊടെ സംഭവം വിവാദമായി. ശാലുവുമായി മറ്റു ചില മന്ത്രിമാര്‍ക്കും ബന്ധമുള്ളതായി സൂചനയുണ്ട്. ബിജു രാധാകൃഷ്ണനുമായും, സരിത എസ്. നായരുമായും ശാലുവിന് അടുത്ത ബന്ധമാണ് ഉള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ചില നേതാക്കന്മാര്‍ ദിവസങ്ങള്‍ക്ക് മുമ്പേ ശാലുവിനെ അറസ്റ്റ് ചെയ്യണെമന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അതിനു തയ്യാരായില്ല. കോടതി നിര്‍ദ്ദേശം വന്ന പശ്ചാത്തലത്തില്‍ പോലീസിനു ശാലുവിനെ അറസ്റ്റു ചെയ്യേണ്ടതായി വരും.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കിയാല്‍ സ്വാഗതം ചെയ്യുമെന്ന് കാന്തപുരം

June 30th, 2013

കോഴിക്കോട്: പെണ്‍കുട്ടികള്‍ സദാചാരപരമായും മറ്റും വഴിതെറ്റി പോകാതിരിക്കുവാന്‍ അവരുടെ വിവാഹപ്രായം 16 വയസ്സാക്കുന്നത് സഹാ‍യകരമാകുമെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍. മറ്റുള്ളവര്‍ക്ക് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. 16 വയസ്സിനു ശേഷം ഉള്ള വിവാഹങ്ങള്‍ ശൈശവ വിവാഹമായി കാണാന്‍ കഴിയില്ലെന്നും വിവാഹപ്രായം 16 വയസ്സാക്കി കുറക്കുകയാണെങ്കില്‍ തങ്ങള്‍ അത് സ്വാഗതം ചെയ്യും. അഖിലേന്ത്യാ സുന്നി ജം‌ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറികൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശൈശവ വിവാഹം നിരോധിച്ചിട്ടുള്ളതാണ് ഇന്ത്യയില്‍ എന്നിരിക്കെയാണ് 16 വയസ്സുള്ളവരുടെ വിവാഹം റജിസ്റ്റര്‍ ചെയ്തു നല്‍കുവാന്‍ കേരള സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇത് വിവാദമായതിനെ തുടര്‍ന്ന് 16 വയസ്സ് കഴിഞ്ഞവരുടെ ജൂണ്‍ 27 വരെ ഉള്ള വിവാഹങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍ മതി എന്ന് മറ്റൊരു സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. ജൂണ്‍ 27 വരെ ആയി നിജപ്പെടുത്തിയാലും പ്രത്യക്ഷത്തില്‍ ഇത് 18 വയസ്സ് പൂര്‍ത്തിയാകണം എന്ന നിയമത്തിന്റെ ലംഘനമായി മാറുമെന്നാണ് പ്രായപരിധി യെ 16 ആയി കുറക്കുവാനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുസ്ലിം ലീഗിനെ കുറിച്ചുള്ള ചെന്നിത്തലയുടെ പരാമര്‍ശം വളച്ചൊടിച്ചു: മുഖ്യമന്ത്രി
Next »Next Page » ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine