കേരളം അതി ജീവിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

August 20th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : കേരളം നേരിട്ട ഏറ്റവും വലിയ ദുരന്ത ത്തിൽ എല്ലാ വിധത്തിലും സഹാ യിച്ച എല്ലാ വർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രളയ ക്കെടുതിയില്‍ കുരുങ്ങി ക്കിടക്കുന്ന ജന ങ്ങളുടെ ജീവന്‍ രക്ഷ പ്പെടു ത്തുന്ന തിനുള്ള പ്രവര്‍ ത്തനം ഏറെ ക്കുറെ പൂര്‍ത്തി യായി ക്കഴി ഞ്ഞിരിക്കു കയാണ്. രക്ഷാ പ്രവർത്തനം അവസാന ഘട്ട ത്തിലാണ് ഉള്ളത് എന്നും അത് തുടർന്നും കാര്യക്ഷമമായി മുന്നോട്ടു പോകും എന്നും ജന ജീവിതം സാധാ രണ നില യി ലാക്കു ന്നതി നാണ് ഇനി പ്രഥമ പരി ഗണന എന്നും മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.

രക്ഷാപ്രവര്‍ത്തന ങ്ങളില്‍ മത്സ്യ ത്തൊഴി ലാളി കളുടെ വലിയ ഇട പെടലു കൾ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് ഓരോ ബോട്ടിനും ഇന്ധന ത്തിന് പുറമെ ദിവസം തോറും 3000 രൂപ നല്‍കണം എന്നു തീരുമാനിച്ചി ട്ടുണ്ട്.

കേടുപാടു പറ്റു കയും നഷ്ട പ്പെട്ടു പോവുക യും ചെയ്ത ബോട്ടു കള്‍ക്ക് നഷ്ട പരിഹാരം നല്‍കും. ദുരിതാ ശ്വാസ – രക്ഷാ പ്രവര്‍ ത്തന ങ്ങൾക്ക് എത്തിച്ച ബോട്ടു കള്‍ കൊണ്ടു വന്ന പോലെ തന്നെ തിരിച്ച് എത്തി ക്കും.  രക്ഷാ പ്രവര്‍ ത്തന ങ്ങളിൽ ഏര്‍പ്പെട്ട മത്സ്യ ത്തൊഴി ലാളി കള്‍ക്ക് തദ്ദേശ സ്ഥാനപന ങ്ങ ളുടെ കീഴില്‍ സ്വീകരണം നൽകും എന്നും മുഖ്യ മന്ത്രി അറി യിച്ചു.

സമാനതകളില്ലാത്ത പ്രതി സന്ധി മറി കടക്കുന്ന തിന് കൈ – മെയ് മറന്ന സഹായിച്ച എല്ലാ വര്‍ക്കും നന്ദി അറി യിക്കുന്നു എന്നും മുഖ്യ മന്ത്രി പറഞ്ഞു.

പ്രധാനമ ന്ത്രിയും ആഭ്യന്തര മന്ത്രി കേരളം സന്ദര്‍ശിച്ച് നിരവധി സഹായ ങ്ങൾ ഒരുക്കുകയും വാഗ്ദാന ങ്ങൾ നല്‍കു കയും ചെയ്തതി നെയും അനു സ്മരി ക്കുന്നു. വിവിധ സൈനിക വിഭാഗ ങ്ങളുടെ പ്രവര്‍ ത്തന ങ്ങള്‍ക്കും ഗവര്‍ണ്ണ റുടെ നപടി കളേയും സര്‍ ക്കാര്‍ അഭിനന്ദിച്ചു കൊണ്ട് നന്ദി അറിയിച്ചു.

പ്രവാസി കളുടെ സഹകരണത്തിന് സര്‍ക്കാറിന്റെ കടപ്പാടും നന്ദിയും മുഖ്യമന്ത്രി അറിയിച്ചു. മലയാളി കളെ കൂടാതെ വിദേശത്തു നിന്ന് ഇതര സംസ്ഥാനക്കാരും വിവിധ രാജ്യക്കാരും കേരളത്തെ സഹായി ക്കു വാൻ മുന്നിട്ടിറങ്ങിയിരുന്നു.

പ്രളയ ബാധിത പ്രദേശ ങ്ങളില്‍ നിന്നുള്ള 7,24,649 ജന ങ്ങള്‍ വിവിധ ക്യാമ്പുകളിലായി താമസി ക്കുകയാണ്. ഇവര്‍ക്കായി 5,645 ദുരിതാ ശ്വാസ ക്യാമ്പു കളാണ് സംസ്ഥാനത്ത് തുറന്നി രിക്കു ന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ ക്യാമ്പു കളുടെ പ്രവര്‍ ത്തനം സുഗമ മായി നടത്തുന്നതിനുള്ള നടപടി കളാണ് സ്വീകരിച്ചു വരുന്നത്.

ജനങ്ങളുടെ ജീവന്‍ രക്ഷ പ്പെടുത്തുക എന്ന എറ്റവും അടിയന്തര മായ കര്‍ത്തവ്യ മാണ് ഏത് ദുരിത ത്തിലും പ്രഥമ പരി ഗണന നല്‍കേ ണ്ടത്. അത്തരം കാഴ്ച പ്പാ ടോടെ നടത്തിയ ഇട പെട ലുകള്‍ ലക്ഷ്യം കണ്ടി രി ക്കുന്നു.

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകു മ്പോള്‍ വേണ്ട ആവശ്യങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വെള്ളം ഇറങ്ങുന്ന ഉടനെ ശുദ്ധീ കരണ പ്രക്രിയകള്‍ ആരംഭിക്കും. ശുദ്ധജല പൈപ്പു കളുടെ തകരാറുകള്‍ യുദ്ധ കാലടി സ്ഥാന ത്തില്‍ തീര്‍പ്പാക്കും. മാലിന്യ നിര്‍മാ ര്‍ജനം ചെയ്യുന്നതിന് പ്രാധാന്യം നല്‍കും.

ഓരോ വില്ലേജിലും ശുദ്ധീകരണ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടാകും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരുടെ നിർദ്ദേശം അനു സരിച്ച് ആയി രിക്കും ക്ളോറി നേഷൻ അടക്കമുള്ള കാര്യങ്ങള്‍ നടത്തുക. ഒരു പഞ്ചായ ത്തില്‍ ആറ് വീതം ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ മാരെ നിയമിക്കും.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. ആർ. ടി. സി. ഇനി മൂന്നു മേഖലകള്‍

July 24th, 2018

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. ഇനി മുതല്‍ സൗത്ത്, സെൻട്രൽ, നോർത്ത് എന്നീ മൂന്നു മേഖല കള്‍ ആയി പ്രവര്‍ ത്തിക്കും.

തിരു വനന്ത പുരം, കൊല്ലം, എറണാ കുളം, തൃശ്ശൂര്‍, കോഴി ക്കോട് എന്നിങ്ങനെയുള്ള നില വിലെ അഞ്ചു സോണുകള്‍ ഇനി മുതല്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെ യാകും.

സൗത്ത് സോണില്‍ തിരു വനന്ത പുരം, കൊല്ലം, പത്തനം തിട്ട ജില്ലകളും സെന്‍ട്രല്‍ സോണില്‍ കോട്ടയം, എറണാ കുളം, ഇടുക്കി, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളും നോര്‍ത്ത് സോണില്‍ പാല ക്കാട്, മലപ്പുറം, കോഴിക്കോട്, വയ നാട്, കണ്ണൂര്‍, കാസർ കോട് ജില്ല കളും ഉള്‍പ്പെടുത്തി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാല വര്‍ഷ ക്കെടുതി : നഷ്ട പരിഹാര വിതരണ ത്തിന് കാല താമസം ഉണ്ടാ വരുത് എന്ന് മുഖ്യമന്ത്രി

July 16th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : കാല വര്‍ഷ ക്കെടുതികള്‍ വില യി രുത്തി നഷ്ട പരിഹാര വിതരണ ത്തിന് കാല താമസം ഉണ്ടാവരുത് എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  സംസ്ഥാന ത്തെ കാല വർഷ ക്കെടുതികൾ വീഡിയോ കോൺഫറൻസ് വഴി ജില്ലാ കളക്ടർ മാരു മായി മുഖ്യമന്ത്രി വില യിരുത്തി.

ജില്ലാ കളക്ടര്‍മാരു മായി വീഡിയോ കോണ്‍ ഫറന്‍സ് വഴി നടത്തിയ യോഗ ത്തിലാണ് മുഖ്യ മന്ത്രി നിര്‍ദ്ദേ ശം നല്‍കിയത്.

ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാന മാണ്. ജില്ലാ കളക്ടർമാർ കൂടുതൽ ജാഗ്രത പുലർ ത്തണം. വെള്ള പ്പൊക്കം ഉണ്ടാവുന്ന ചില സ്ഥല ങ്ങളിൽ കുടി വെള്ളം എത്തി ക്കേണ്ടി വരും. അതി നാവശ്യ മായ നടപടി സ്വീകരി ക്കണം. പകർച്ച വ്യാധികൾക്കെ തിരെ മുൻ കരുതലു കൾ സ്വീകരി ക്കണം.

അടിയന്തര സാഹ ചര്യം നേരിടു ന്നതിന് ആശുപത്രി കൾ സജ്ജ മായിരി ക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ അസുഖ മുള്ള വരു ണ്ടെങ്കിൽ അവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദ്ദേ ശിച്ചു.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബസ്സ് സമയം പുനഃ ക്രമീ കരിക്കുന്നു

July 15th, 2018

ksrtc-bus-epathram
തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. യുടെ വരു മാനം വർദ്ധി പ്പിക്കുക എന്ന ലക്ഷ്യത്തോടെ ബസ്സു കളു ടെ സർവ്വീസ് സമയം പുനഃ ക്രമീ കരി ക്കുന്നു.

ഡിപ്പോ തല ത്തിൽ കൃത്യ മായ പഠനം നടത്തി യാണ് സർവ്വീസു കളുടെ സമയം നിശ്ചയിക്കുക. ആഗസ്റ്റ് ഒന്നു മുതൽ പുതിയ സമയ ക്രമ ത്തിൽ ബസ്സു കള്‍ സര്‍ വ്വീസ് നടത്തും.

ആദ്യ ഘട്ട ത്തില്‍ 219 എ. സി. വോൾവോ ബസ്സുകളുടെ ഷെഡ്യൂളുകള്‍ പുനഃ ക്രമീ കരിക്കും.

രണ്ടാം ഘട്ട ത്തിൽ സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ് പ്രസ്, സൂപ്പർ ഡീലക്സ് എന്നീ വിഭാഗ ങ്ങൾ ഉൾപ്പെടുന്ന സൂപ്പർ ക്ലാസ്സ് സർവ്വീസു കളാണ് പുനഃ ക്രമീ കരിക്കു ന്നത്. 600 സൂപ്പർ ക്ലാസ് ബസ്സു കള്‍ കെ. എസ്. ആർ. ടി. സി. ക്കുണ്ട്.

മൂന്നാം ഘട്ടത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ പുനഃ ക്രമീ കരിക്കും.1200 ഒാളം ബസ്സു കള്‍ ഈ വിഭാഗ ത്തില്‍ ഉണ്ട്.

നാലാം ഘട്ടത്തില്‍ സിറ്റി ഫാസ്റ്റ് – ഒാർഡിനറി ബസ്സു കള്‍ പുനഃ ക്രമീ കരിക്കും. നാലായിര ത്തോളം ഒാർഡിനറി ബസ്സു കളാണ് നിലവില്‍ സർവ്വീസ് നടത്തു ന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുതിയ ചീഫ് സെക്രട്ടറി യായി ടോം ജോസ്

June 27th, 2018

tom-jose-new-kerala-chief-secretary-ePathram
തിരുവനന്തപുരം : അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസി നെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്ര ട്ടറി യായി നിയമിച്ചു. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമി ക്കുന്ന ഒഴിവി ലേക്കാണ് ടോം ജോസി നെ നിയമിക്കുന്നത്.

ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് തീരുമാനം എടുത്തത്. തൊഴില്‍, ജല വിഭവം, നികുതി വകുപ്പു കളു ടെ അഡീ ഷണല്‍ ചീഫ് സെക്രട്ടറി യായ ടോം ജോസി ന് 2020 മേയ് 31 വരെ സര്‍വ്വീസ് ഉണ്ട്.

ടോം ജോസ് ചീഫ് സെക്രട്ടറി യായി സ്ഥാനം ഏറ്റെ ടുത്താല്‍ ചീഫ് ഇല ക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ അഡീ ഷണല്‍ ചീഫ് സെക്രട്ടറി പദവി യിലേക്ക് ഉയരും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

61 of 651020606162»|

« Previous Page« Previous « വ്യാജന്മാർ വിലസുന്നു : പരിശോധന കര്‍ശ്ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്​
Next »Next Page » വ്യാജ വെളിച്ചണ്ണ : 51 ബ്രാൻഡു കൾക്ക് നിരോധനം »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine