ജോസഫിന് സീറ്റില്ല ; കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ മല്‍സരിക്കും

March 12th, 2019

km-mani-epathram

കോട്ടയം : നാടകീയ നീക്കങ്ങൾക്കൊടുവിൽ പി ജെ ജോസഫിനെ വെട്ടി തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കെ എം മാണി. പകൽ മുഴുവൻ നീണ്ട നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ രാത്രി വൈകി ഇറക്കിയ വാർത്താ കുറിപ്പിലാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കുന്ന പ്രഖ്യാപനം.

സ്ഥാനാര്‍ത്ഥിയാകണമെന്ന് പിജെ ജോസഫിന്‍റെ ആവര്‍ത്തിച്ചുള്ള ആവശ്യം അവഗണിച്ചാണ് കേരളാ കോൺഗ്രസ് മാണി വിഭാഗം തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാൻ തീരുമാനിച്ചത്. ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍. വര്‍ക്കിംഗ് പ്രസിഡന്‍റായ പി ജെ ജോസഫ് മത്സരിക്കേണ്ടതില്ലെന്ന് കേരളാ കോൺഗ്രസ് കോട്ടയം പാര്‍ലമെന്റ് കമ്മിറ്റിയും നിലപാടെടുത്തിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫ്ലക്സ് ബോർഡുകൾക്ക് നിരോധനം

March 11th, 2019

plastic-flex-board-banned-election-kerala-ePathram
കൊച്ചി : സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാര ണ ത്തിന് ഫ്ലക്സ് ബോർഡുകൾ ഉപ യോഗി ക്കുന്നത് നിരോ ധിച്ചു കൊണ്ട് ഹൈക്കോടതി വിധി.

പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഫ്ലക്സ് ബോര്‍ഡു കള്‍ ഒരിക്കലും നശിക്കാതെ കിടക്കും എന്നു കാണിച്ച് തിരു വനന്ത പുരം സ്വദേശി യായ ശ്യാം കുമാര്‍ നല്‍കിയ സ്വകാര്യ ഹരജി യിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചി ന്‍റെ ഇടക്കാല ഉത്തരവ്.

സംസ്ഥാന സര്‍ക്കാർ, കേന്ദ്ര സര്‍ക്കാർ, മലിനീ കരണ ബോര്‍ഡ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നി വരെ എതിര്‍ കക്ഷി കളാക്കി ഹൈക്കോട തി നോട്ടീസ് അയക്കു കയും ചെയ്തു. നശിക്കാൻ സാദ്ധ്യതയില്ലാത്ത വസ്തുക്കൾ ഉപ യോഗി ക്കരുത്. പ്ലാസ്റ്റിക് ഫ്ലക്സ് ബോർഡുകൾ ഉപ യോ ഗി ക്കുക യാണെങ്കിൽ കർശ്ശന നടപടി ഉണ്ടാകും എന്നും കോടതി ഉത്തരവില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

‘നന്ദി ഒ.സി. ചേട്ടൻ, നിങ്ങളാണ് പ്രചോദനം’ ഉമ്മന്‍ ചാണ്ടിക്ക് മറുപടിയുമായി ശശി തരൂര്‍

March 11th, 2019

oommen-chandy-shashi-tharoor-epathram

തിരുവനന്തപുരം : ശശി തരൂർ എംപിക്ക് പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കഴി‍ഞ്ഞ ദിവസമായിരുന്നു തരൂരിന്റെ പിറന്നാള്‍. അമ്മയോടൊപ്പമായിരുന്നു തരൂരിന്റെ 63–ാം പിറന്നാള്‍ ആഘോഷം.

ട്വിറ്ററിലൂടെ പിറന്നാൾ ആശംസ അറിയിച്ച ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും തരൂർ നൽകിയ മറുപടി ശ്രദ്ധേയമായി. ഉമ്മൻ ചാണ്ടിയെ ഒസി ചേട്ടാ എന്നാണ് തരൂർ അഭിസംബോധന ചെയ്തത്. ”നന്ദി ഒ.സി. ചേട്ടൻ. അങ്ങാണ് എന്റെ പ്രചോദനം. അങ്ങയുടെ മാതൃകയാണ് എപ്പോഴും എന്നെ മുന്നോട്ടുനയിക്കുന്നത്. പ്രായോഗിക ജനാധിപത്യത്തിന്റെ ദൃഷ്ടാന്തമാണ് അങ്ങയുടെ പ്രവർത്തനങ്ങൾ”- തരൂർ കുറിച്ചു.

”അങ്ങയുടെ ഊർജസ്വലതയും പ്രവർത്തനങ്ങളും മനസ്സിൽ പതിയുന്നതാണ്”-ചെന്നിത്തലയ്ക്ക് മറുപടിയായി തരൂർ കുറിച്ചു. അമ്മക്കൊപ്പമാണ് പിറന്നാളെന്നും തരൂർ പറഞ്ഞു. ”അമ്മമാരാണ് എല്ലാ കഠിനാധ്വാനവും ചെയ്യുന്നത്. അതിന് അനുമോദനം ലഭിക്കുന്നതാകട്ടെ മക്കൾക്കും. ഇത് അനീതിയാണ്”- അമ്മക്കൊപ്പമുള്ള ചിത്രവും ട്വീറ്റിനൊപ്പം തരൂർ പങ്കിട്ടു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

മിസോറം ഗവർണർ പദവി കുമ്മനം രാജശേഖരൻ രാജിവെച്ചു

March 8th, 2019

kummanam-rajasekharan

തിരുവനന്തപുരം : മിസോറം ഗവര്‍ണര്‍ പദവി കുമ്മനം രാജശേഖരന്‍ രാജിവെച്ചു. രാജി രാഷ്ട്രപതി റാംനാഥ് കോവിന്ദ് അംഗീകരിച്ചു. കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായേക്കാമെന്നാണ് സൂചനകള്‍.

കുമ്മനം മൽസരിക്കണമെന്ന നിലപാടിൽ ആർഎസ്എസ് ഉറച്ചുനിൽക്കുകയാണ്. കുമ്മനത്തിന്റെ അത്ര വിജയസാധ്യത മറ്റാർക്കുമില്ലെന്ന നിലപാടാണ് ആർഎസ്എസിന്റേത്. ശശി തരൂരിനോടു മൽസരിക്കാൻ കുമ്മനത്തിനേ പറ്റൂ എന്ന നിലപാട് പ്രവർത്തകർക്കുമുണ്ട്. അസം ഗവർണർ പ്രഫ. ജഗ്ദിഷ് മുഖിക്ക് മിസോറമിന്റെകൂടി ചുമതല നല്‍കുന്നതായി രാഷ്ട്രപതി പ്രഖ്യാപിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചര്‍ച്ച പരാജയം: കേരള കോണ്‍ഗ്രസിന് അധിക സീറ്റില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്

March 6th, 2019

km-mani-epathram

കൊച്ചി : രണ്ടാമതൊരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടു. അധിക സീറ്റ് നല്‍കാനാവില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയും രണ്ടാമതൊരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് കേരളകോണ്‍ഗ്രസ് പിന്‍മാറാതിരിക്കുകയും ചെയ്തതോടെയാണ് രണ്ടാം സീറ്റില്‍ നടന്ന രണ്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടത്.

വരാനിരിക്കുന്നത് കോണ്‍ഗ്രസിന് ഏറ്റവും നിര്‍ണായകമായ ലോക്സഭാ തെര‍ഞ്ഞെടുപ്പാണെന്നും പരമാവധി സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുക എന്നതാണ് നയമെന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയെ അറിയിച്ചു. രണ്ടാം സീറ്റ് നല്‍കാനാവില്ലെന്ന കോണ്‍ഗ്രസ് നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട കെ.എം മാണി പറ‍ഞ്ഞു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംസ്ഥാനത്ത് ചൂട് കനക്കുന്നു ; സൂര്യാഘാതത്തിനു സാധ്യത.
Next »Next Page » മാവോയിസ്റ്റ് ആക്രമണം ; വൈത്തിരിയില്‍ വെടിയേറ്റു മരിച്ചത് നേതാവ് സി.പി ജലീല്‍ »



  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine