ബിജെപിയിലേക്ക് പോകാൻ കെ വി തോമസ് ടോം വടക്കനല്ല : കെ സുധാകരൻ

March 17th, 2019

k-sudhakaran-epathram

മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന് സീറ്റ് നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കണ്ണൂർ ഡിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കെ വി തോമസിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും മാറ്റി നിർത്തിയ നടപടി അൽപം കൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു. കെ വി തോമസിനെ പോലെ മുതിർന്ന ഒരു നേതാവിന് സീറ്റ് നൽകാനാവില്ലെങ്കിൽ അക്കാര്യം അദ്ദേഹത്തെ നേരെത്തെ അറിയിക്കണമായിരുന്നെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

സോണിയ ഗാന്ധി വരച്ച വരയിൽ കെ വി തോമസ് വരും. മാനസിക പ്രയാസം മൂലമാണ് അദ്ദേഹം ഇന്നലെ നേതൃത്വത്തിനെതിരെ പ്രതികരിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതിന്‍റെ പേരിൽ ബിജെപിയിലേക്ക് പോകാൻ കെ.വി തോമസ് ടോം വടക്കൻ അല്ലെന്നും കെ സുധാകരൻ പറഞ്ഞു

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല

March 17th, 2019

ramesh_epathram

തിരുവനന്തപുരം : സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നേരത്തെ തോല്‍വി ഏറ്റുവാങ്ങുന്നത് എല്‍ഡിഎഫിന്റെ ഒരു ശൈലിയാണെന്നും ചെന്നിത്തല പറഞ്ഞു.

എംഎൽഎമാർക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പോപ്പുലർ ഫ്രണ്ടിന്‍റെ വോട്ട് വേണ്ടെന്ന് പറയാൻ ചെന്നിത്തല തയ്യാറായില്ല.അതേസമയം, ഇടുക്കിയും വടകരയും വിട്ടു നൽകില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി.ജെ ജോസഫ് ഇടുക്കിയില്‍ സ്വതന്ത്രനായി മല്‍സരിക്കും ; നാടകീയ നീക്കങ്ങളുമായി കോണ്‍ഗ്രസ്സ്

March 15th, 2019

p j joseph-epathram

തിരുവനന്തപുരം : കേരള കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ പി.ജെ.ജോസഫിനെ ഇടുക്കിയില്‍ യുഡിഎഫ് പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ ആലോചന. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി സീറ്റ് ജോസഫിനു വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.

കോട്ടയം സീറ്റ് പിടിച്ചെടുക്കാന്‍ പി.ജെ ജോസഫിനെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കുകയാണെന്ന് മാണി വിഭാഗം ആരോപിച്ചു. നിലവിലെ തര്‍ക്കങ്ങള്‍ ഈ നീക്കത്തിന്റെ ഭാഗമാണ്. എന്നാല്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഇല്ലെന്നും പ്രചാരണവുമായി മുന്നോട്ട് പോകുമെന്നും മാണി വിഭാഗം വ്യക്തമാക്കി. ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോട്ടയം ഡി.സി.സി വിശദീകരിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജോസഫിന് സീറ്റില്ല ; കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ മല്‍സരിക്കും

March 12th, 2019

km-mani-epathram

കോട്ടയം : നാടകീയ നീക്കങ്ങൾക്കൊടുവിൽ പി ജെ ജോസഫിനെ വെട്ടി തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കെ എം മാണി. പകൽ മുഴുവൻ നീണ്ട നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ രാത്രി വൈകി ഇറക്കിയ വാർത്താ കുറിപ്പിലാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കുന്ന പ്രഖ്യാപനം.

സ്ഥാനാര്‍ത്ഥിയാകണമെന്ന് പിജെ ജോസഫിന്‍റെ ആവര്‍ത്തിച്ചുള്ള ആവശ്യം അവഗണിച്ചാണ് കേരളാ കോൺഗ്രസ് മാണി വിഭാഗം തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാൻ തീരുമാനിച്ചത്. ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍. വര്‍ക്കിംഗ് പ്രസിഡന്‍റായ പി ജെ ജോസഫ് മത്സരിക്കേണ്ടതില്ലെന്ന് കേരളാ കോൺഗ്രസ് കോട്ടയം പാര്‍ലമെന്റ് കമ്മിറ്റിയും നിലപാടെടുത്തിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫ്ലക്സ് ബോർഡുകൾക്ക് നിരോധനം

March 11th, 2019

plastic-flex-board-banned-election-kerala-ePathram
കൊച്ചി : സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാര ണ ത്തിന് ഫ്ലക്സ് ബോർഡുകൾ ഉപ യോഗി ക്കുന്നത് നിരോ ധിച്ചു കൊണ്ട് ഹൈക്കോടതി വിധി.

പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഫ്ലക്സ് ബോര്‍ഡു കള്‍ ഒരിക്കലും നശിക്കാതെ കിടക്കും എന്നു കാണിച്ച് തിരു വനന്ത പുരം സ്വദേശി യായ ശ്യാം കുമാര്‍ നല്‍കിയ സ്വകാര്യ ഹരജി യിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചി ന്‍റെ ഇടക്കാല ഉത്തരവ്.

സംസ്ഥാന സര്‍ക്കാർ, കേന്ദ്ര സര്‍ക്കാർ, മലിനീ കരണ ബോര്‍ഡ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നി വരെ എതിര്‍ കക്ഷി കളാക്കി ഹൈക്കോട തി നോട്ടീസ് അയക്കു കയും ചെയ്തു. നശിക്കാൻ സാദ്ധ്യതയില്ലാത്ത വസ്തുക്കൾ ഉപ യോഗി ക്കരുത്. പ്ലാസ്റ്റിക് ഫ്ലക്സ് ബോർഡുകൾ ഉപ യോ ഗി ക്കുക യാണെങ്കിൽ കർശ്ശന നടപടി ഉണ്ടാകും എന്നും കോടതി ഉത്തരവില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘നന്ദി ഒ.സി. ചേട്ടൻ, നിങ്ങളാണ് പ്രചോദനം’ ഉമ്മന്‍ ചാണ്ടിക്ക് മറുപടിയുമായി ശശി തരൂര്‍
Next »Next Page » ജോസഫിന് സീറ്റില്ല ; കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ മല്‍സരിക്കും »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine