തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരിനാഥന്‍ 56,448 വോട്ടു നേടി 10,128 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 46,320 വോട്ട് ലഭിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വിജയകുമാറ് ആണ് രണ്ടാംസ്ഥാനത്ത്. ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ 34,145 വോട്ട് നേടി വലിയ മുന്നേറ്റം ഉണ്ടാക്കി. അരുവിക്കര മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബി.ജെ.പി നേടുന്ന ഏറ്റവും കൂടുതല്‍ വോട്ടാണ് ഇത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7694 വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ശക്തമായ അഴിമതി ആരോപണങ്ങളും വികസനമുരടിപ്പും നിലനില്‍ക്കുകയും ഒപ്പം രാഷ്ടീയക്കാരന്‍ അല്ലാതിരുന്നിട്ടും കന്നിയങ്കത്തില്‍ ശബരിനാഥന്‍ നേടിയ ഈ വിജയവും ഒപ്പം ബി.ജെ.പി ഉണ്ടാക്കിയ വന്‍ മുന്നേറ്റവും സി.പി.എമ്മിനെയും ഇടതു മുന്നണിയേയും സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
പി.സി.ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ മുണ്ണണി സ്ഥാനാര്‍ഥി ഐ.ദാസിനേയും, പി.ഡി.പിയുടെ സ്ഥാനാര്‍ഥി പൂന്തുറ സിറാജിനേയു പിന്‍തള്ളിക്കൊണ്ട് നാലാംസ്ഥാനത്ത് നോട്ടയാണ്. 1430 വോട്ട് നോട്ടക്ക് കിട്ടിയപ്പോള്‍ 1197 വോട്ടു നേടുവാനേ ഐ.ദാസിനു സാധിച്ചുള്ളൂ.