തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ 2, 5 തീയതി കളിൽ – ഫല പ്രഖ്യാപനം 7ന്

October 3rd, 2015

election-ink-mark-epathram
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ട ങ്ങളി ലായി നടത്തും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

നവംബര്‍ 2, 5 തിയ്യതി കളിൽ വോട്ടിംഗും ഏഴാം തിയ്യതി ഫല പ്രഖ്യാപനവും ആയിരിക്കും.

ഒക്ടോബര്‍ 7 ന് വിജ്ഞാപനം പുറപ്പെടുവിക്കും. 14 നു നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പി ക്കേണ്ട അവസാന ദിവസ മായി രിക്കും. 15 നാണ് സൂക്ഷ്മ പരിശോധന, 17 നു പത്രിക പിന്‍ വലിക്കേണ്ട അവസാന ദിവസവും.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർ കോട് ജില്ല കളിലാണ് നവംബർ രണ്ടാം തിയ്യതി ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക.

രണ്ടാം ഘട്ടമായ നവംബർ 5 നു കോട്ടയം, പത്തനം തിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ല കളിലു മാണ് വോട്ടെടുപ്പ്. നവംബര്‍ ഏഴിന് രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

21,871 നിയോജക മണ്ഡല കളിൽ 35,000 ത്തോളം പോളിംഗ് ബൂത്തു കളിലായി 941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായ ത്തുകൾ, 14 ജില്ലാ പഞ്ചായ ത്തുകൾ, 86 മുനിസി പ്പാലിറ്റി കൾ, 6 കോർപ്പറേഷനു കൾ എന്നിവ യിലേക്കാണ് തെരഞ്ഞെടുപ്പ്.

- pma

വായിക്കുക: , ,

Comments Off on തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ 2, 5 തീയതി കളിൽ – ഫല പ്രഖ്യാപനം 7ന്

ശാബരിനാഥനുവിജയം; ബി.ജെ.പിക്ക് വന്‍ മുന്നേറ്റം

June 30th, 2015

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരിനാഥന്‍ 56,448 വോട്ടു നേടി 10,128 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 46,320 വോട്ട് ലഭിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വിജയകുമാറ് ആണ് രണ്ടാംസ്ഥാനത്ത്. ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ 34,145 വോട്ട് നേടി വലിയ മുന്നേറ്റം ഉണ്ടാക്കി. അരുവിക്കര മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബി.ജെ.പി നേടുന്ന ഏറ്റവും കൂടുതല്‍ വോട്ടാണ് ഇത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7694 വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ശക്തമായ അഴിമതി ആരോപണങ്ങളും വികസനമുരടിപ്പും നിലനില്‍ക്കുകയും ഒപ്പം രാഷ്ടീയക്കാരന്‍ അല്ലാതിരുന്നിട്ടും കന്നിയങ്കത്തില്‍ ശബരിനാഥന്‍ നേടിയ ഈ വിജയവും ഒപ്പം ബി.ജെ.പി ഉണ്ടാക്കിയ വന്‍ മുന്നേറ്റവും സി.പി.എമ്മിനെയും ഇടതു മുന്നണിയേയും സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

പി.സി.ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ മുണ്ണണി സ്ഥാനാര്‍ഥി ഐ.ദാസിനേയും, പി.ഡി.പിയുടെ സ്ഥാനാര്‍ഥി പൂന്തുറ സിറാജിനേയു പിന്‍‌തള്ളിക്കൊണ്ട് നാലാംസ്ഥാനത്ത് നോട്ടയാണ്. 1430 വോട്ട് നോട്ടക്ക് കിട്ടിയപ്പോള്‍ 1197 വോട്ടു നേടുവാനേ ഐ.ദാസിനു സാധിച്ചുള്ളൂ.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോംബു നിര്‍മ്മാണത്തിനിടയില്‍ സ്ഫോടനം; രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

June 7th, 2015

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഷൈജു, സുബീഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കുണ്ട്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാനൂരിലെ ബോംബ് സ്ഫോടനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാനൂരിലെ ബോംബ് സ്ഫോടനത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സി.പി.എം പ്രവര്‍ത്തകരാണ് ഇത്തരക്കാരെ പുറത്താക്കുവാന്‍ സി.പി.എം തയ്യാറാകണമെന്നും ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമാക്കുവാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അരുവിക്കരയില്‍ ഒ. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥി

May 31st, 2015

o-rajagopal-epathram

അരുവിക്കര: അരുവിക്കര നിയമ സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകും. വി. വി. രാജേഷ്, സി. ശിവന്‍ കുട്ടി, എസ്. ഗിരിജ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ജില്ലാ കമ്മറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അരുവിക്കരയില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് ബി. ജെ. പി. കോര്‍ കമ്മറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജഗോപാലിനെ നിശ്ചയിച്ചത്. അഭിപ്രായം ആരാഞ്ഞപ്പോള്‍ അദ്ദേഹം സന്നദ്ധത അറിയിക്കുകയും ചെയ്തു.

ശോഭാ സുരേന്ദ്രന്‍, എം. ടി. രമേശ്, കെ. സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നെങ്കിലും ഒ. രാജഗോപാലിനെയാണ് കോര്‍ കമ്മറ്റി നിര്‍ദ്ദേശിച്ചത്. വാജ് പേയി മന്ത്രിസഭയില്‍ റെയില്‍‌വേ സഹ മന്ത്രിയായിരുന്നിട്ടുള്ള രാജഗോപാല്‍ 2004, 2014 വര്‍ഷങ്ങളില്‍ തിരുവനന്തപുരം ലോക്‍സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചിട്ടുണ്ട്.

മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ ആണ് ഇടതു മുന്നണി സ്ഥാനാര്‍ഥി. അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. സഹതാപ തരംഗം മുതലാക്കുവാനാണ് യു. ഡി. എഫ്. കാര്‍ത്തികേയന്റെ കുടുംബാംഗത്തെ തന്നെ സ്ഥാനാര്‍ഥിയാക്കിയത്. സോളാര്‍ തട്ടിപ്പ് കേസും, ബാര്‍ കോഴക്കേസും ഉള്‍പ്പെടെ നിരവധി അഴിമതി ക്കേസുകളും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഉയര്‍ത്തിക്കാട്ടിയാണ് എല്‍. ഡി. എഫും, ബി. ജെ. പി. യും പ്രചാരണത്തി നിറങ്ങിയിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.ഐ.ഷാനവാസ് എം.പിയും സംഘവും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു:ടി.സിദ്ദിഖ്

May 23rd, 2015

കോഴിക്കോട്:എം.ഐ.ഷാനവാസ് തന്നെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നതായി കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്. തന്റെ മുന്‍ ഭാര്യ നസീമ തനിക്കെതിരെ നല്‍കിയ പരാതിയുടെ പിന്നില്‍ എം.ഐ.ഷാനവാസ് എം.പിയും കോണ്‍ഗ്രസ് നേതാവ് ജയന്തും ആണെന്ന് ടി.സിദ്ദിഖ് ഫേസ്ബുക്ക് പേജില്‍ ആരോപണം ഉന്നയിച്ചു. ക്യാന്‍സര്‍ ചികിത്സയ്ക്കായി മിംസ് ആശുപത്രിയില്‍ എത്തിയ തന്നെയും മക്കളേയും ടി.സിദ്ദിഖും കൂട്ടാളികളും മര്‍ദ്ദിച്ചതായും വധ ഭീഷണി മുഴക്കിയതായും കാണിച്ച് അദ്ദേഹത്തിന്റെ മുന്‍ ഭാര്യ നസീമ സ്റ്റിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തേയും പൊതുജീവിതത്തേയും തകര്‍ക്കുവാനും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനും വയനാട് ലോക്‍സഭ അംഗം എം.എ.ഷാനവാസും കെ.പി.സി.സി സെക്രട്ടറി ജയന്തും കൂട്ടാളികളും ശ്രമിക്കുന്നു. ഇവരും നസീമയും അടക്കമുള്ളവരുടെ ഗൂഢാലോചന അന്വേഷണത്തിനു വിധേയമാക്കണം. തന്നെ അപകീര്‍ത്തിപ്പെടുത്തുവാനും രഷ്ടീയമായി തകര്‍ക്കുവാനും എന്തും ചെയ്യാന്‍ മടികാണിക്കാത്ത ഷാനവാസ് ഉള്‍പ്പെടെ ഉള്ള ആളുകളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി എന്നിട്ട് ആ കുറ്റം എന്റെ തലയില്‍ വച്ച് കെട്ടുവാനും സാധ്യത ഉണ്ട്. അതു കൊണ്ട് അവര്‍ക്ക് ആവശ്യമായ പോലീസ് സുരക്ഷ നല്‍കണമെന്നും ടി.സിദ്ദിഖ് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സിദ്ദിഖിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് എം.ഐ.ഷാനവാസ് എം.പി. പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ.പി.സി.സി പ്രസിഡണ്ടിനോട് കാര്യങ്ങള്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സ്വയം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ക്ക് മറയിടുവാന്‍ ഗ്രൂപ്പും രാഷ്ടീയവും മറയാക്കുകയാണ് സിദ്ദിഖെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.ജയന്ത് തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. കാന്‍സര്‍ രോഗിയായ ഭാര്യയേയും നിരാലംബരായ രണ്ടു പിഞ്ചു കുട്ടികളേയും ഉപേക്ഷിക്കുകയും അതോടൊപ്പം മറ്റൊരു ചെറുപ്പക്കാരന്റേയും രണ്ടു പിഞ്ചു കുട്ടികളുടേയും ജീവിതം കൂടി കണ്ണീരിലാഴ്ത്തി പുതിയ ജീവിതം തേടിയതും മറ്റാരുടേയും പ്രേരണയില്‍ അല്ല. ഈ തെറ്റുകളെല്ലാം സിദ്ദിഖിന്റെ മാത്രം തീരുമാനവും പ്രവര്‍ത്തിയുമാണ്. സ്വയം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളില്‍ നിന്നും മറ്റുള്ളവരെ കരിവാരിതെച്ചതു കൊണ്ടോ കല്ലുവച്ച നുണകള്‍ പ്രചരിപ്പിച്ചതു കൊണ്ടോ സാധിക്കുകയില്ല എന്ന് സിദ്ദിഖിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ജയനാഥ് തന്റെ പോസ്റ്റില്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പോപ്പുലര്‍ ഫ്രണ്ടിനെ ബഹിഷ്കരിക്കുവാന്‍ യൂത്ത് ലീഗ് ആഹ്വാനം
Next »Next Page » മാണിയെ പുറത്താക്കണമെന്ന് കോടിയേരി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine