തിരുവനന്തപുരം : മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന പരാ മര്‍ശം നടത്തിയ എസ്. എന്‍. ഡി. പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ ഐ. പി. സി. 153 ആം വകുപ്പ് സെക്ഷന്‍ – എ പ്രകാരം ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കോഴിക്കോട് മാന്‍ ഹോളില്‍ വീണ് ജീവന്‍ നഷ്ട മായ നൗഷാദിന്റെ കുടുംബ ത്തിന് സര്‍ക്കാര്‍ സഹായ ധനം അനുവദിച്ചത് നൗഷാദ് മുസ്ലീം ആയതു കൊണ്ടാണ് എന്ന വിവാദ പര മായ പ്രസ്താവന യെ തുടര്‍ന്നാണ് വെള്ളാ പ്പള്ളി നടേശന് എതിരെ കേസ് എടുത്തിരി ക്കുന്നത്. തിരുവനന്ത പുരത്ത് വാര്‍ത്താ സമ്മേളന ത്തി ലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
സാമുദായിക സ്പര്‍ദ്ദ വളര്‍ത്താനുള്ള ഒരു നീക്ക വും അംഗീകരിക്കില്ല. ജനങ്ങളെ തമ്മിലടി പ്പിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കില്ല. ബി. ജെ. പി. യുടേയും ആര്‍. എസ്. എസ്സിന്റെയും വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് വെള്ളാ പ്പള്ളി ശ്രമിക്കുന്നത് എന്നും ചെന്നിത്തല കുറ്റ പ്പെടുത്തി. സമുത്വ മുന്നേറ്റ യാത്ര തടയാന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശവും ഇല്ല എന്നും മന്ത്രി പറഞ്ഞു.
വെള്ളാപ്പള്ളി യുടെ വിവാദ പ്രസ്താവന സംബന്ധിച്ച് കെ. പി. സി. സി. പ്രസിഡന്റ് വി. എം. സുധീരന്റെയും ടി. എന്‍. പ്രതാപന്‍ എം. എല്‍. എ. യുടെയും പരാതി തനിക്ക് ലഭിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനും ഇതേ ആവശ്യം ഉന്നയി ച്ചിട്ടുണ്ട്. ഈ പരാതികള്‍ എല്ലാം കണക്കില്‍ എടുത്താണ് വെള്ളാ പ്പള്ളിക്ക് എതിരെ കേസെടു ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആലുവ പോലീസ് ഇതു സംബന്ധിച്ച് വിശദ മായ അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാ വുന്ന കുറ്റം ചുമത്തി യാണ് കേസെടുത്തി രിക്കുന്നത്. ഈ വകുപ്പ് പ്രകാരം പ്രതിക്ക് ജാമ്യവും ലഭിക്കില്ല.