കൊല്ലം : ബി. ജെ. പി. കേന്ദ്ര നേതൃത്വം നിര്‍ദ്ദേശി ച്ചത് അനു സരി ച്ചാണ് ആര്‍. ശങ്കറി ന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി യെ ഒഴിവാക്കി യത് എന്ന് എസ്. എന്‍. ഡി. പി. നേതൃത്വം.
മുഖ്യ മന്ത്രി ഉണ്ടെങ്കില്‍ പ്രധാനമന്ത്രി പങ്കെടു ക്കില്ല എന്ന ഭീഷണി ആയി രുന്നു ബി. ജെ. പി. കേന്ദ്ര നേതൃത്വം മുന്നോട്ടു വെച്ചത് എന്നറി യുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടു ക്കാന്‍ പാടില്ല എന്നും പ്രധാന മന്ത്രി കേരള ത്തില്‍ എത്തുന്ന ആദ്യ ചടങ്ങ് ആയതിനാല്‍ പൂര്‍ണ്ണ മായും ഒരു ‘മോഡി ഷോ’ ആയിരിക്കണം എന്നും ആയിരുന്നു ബി.ജെ.പി.കേന്ദ്ര നേതൃത്വ ത്തിന്റെ ആവശ്യം.
പ്രതിമ അനാച്ഛാദന ചടങ്ങ് 45 മിനിട്ട് പരിപാടിയാണ്. അതില്‍ 35 മിനിട്ടാണ് പ്രധാന മന്ത്രി യുടെ പ്രസംഗം. മുഖ്യമന്ത്രിയെ ഒഴി വാക്കിയ തോടെ ചടങ്ങില്‍ മോഡി യുടെ പ്രസംഗ സമയവും വര്‍ദ്ധിക്കും. മുഖ്യമന്ത്രി യെ അദ്ധ്യക്ഷന്‍ ആയി തീരുമാനി ച്ചിരുന്നപ്പോള്‍ അത് 15 മിനിട്ട് മാത്രമായിരുന്നു.
പുതുക്കിയ പരിപാടി അനുസരിച്ച് ചടങ്ങില്‍ പ്രധാന മന്ത്രി മാത്രമെ പ്രസംഗി ക്കാന്‍ സാദ്ധ്യത യുള്ളു. അങ്ങനെ ചടങ്ങ് പൂര്‍ണ്ണ മായും ‘മോഡി ഷോ’ ആക്കി മാറ്റുവാനാണ് ബി. ജെ. പി. ശ്രമി ക്കുന്നത്. ഇക്കാര്യ ത്തില്‍ പ്രധാന മന്ത്രിയുടെ ഓഫീസും ഇടപെട്ട തായി സൂചന യുണ്ട്. മുഖ്യ മന്ത്രി യെ ക്ഷണിച്ച് നോട്ടീസില്‍ പേരു വെച്ച തിനാല്‍ മാറ്റാന്‍ ആവില്ല എന്ന് എസ്. എന്‍. ഡി. പി. നേതൃത്വം അറിയിച്ചു എങ്കിലും ബി. ജെ. പി. കേന്ദ്ര നേതൃത്വം വഴങ്ങിയില്ല.
ഇതേ ത്തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന തില്‍ ചില കേന്ദ്ര ങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ട് വെള്ളാപ്പള്ളി നടേശന്‍ മുഖ്യ മന്ത്രിയെ അറിയി ച്ചിരുന്നു. ‘ഒഴിഞ്ഞു നിന്ന് സഹായിക്കണം’ എന്ന് ഉമ്മന്‍ ചാണ്ടി യോട് വെള്ളാപ്പള്ളി ടെലിഫോണില്‍ അഭ്യര്‍ത്ഥി ക്കുക യായിരുന്നു.
പ്രതിമ അനാച്ഛാദന പരിപാടി ‘സര്‍ക്കാര്‍ ചടങ്ങ്’ അല്ല എന്നും മുഖ്യ മന്ത്രി യുടെ സാന്നിദ്ധ്യം അനിവാര്യമല്ല എന്നുമാണ് ബി. ജെ. പി. നേതൃത്വം നല്‍കുന്ന വിശദീ കരണം.
ശിവ ഗിരി തീര്‍ത്ഥാടന സമ്മേളന ചടങ്ങില്‍ സോണിയ ഗാന്ധി ഉള്‍പ്പെടെ യുള്ള നേതാക്കള്‍ പങ്കെടു ക്കുന്നു ണ്ട്. ഈ ചടങ്ങില്‍ ബി.ജെ.പി. നേതാ ക്കള്‍ക്ക് ക്ഷണം ഇല്ല. ഇതിനുള്ള മറുപടി ആയി ട്ടാണ് ആര്‍. ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് നേതാവായ മുഖ്യ മന്ത്രി യെ അകറ്റി നിര്‍ത്തുന്നത് എന്നുള്ള സൂചനയും ബി. ജെ. പി. നേതാക്കള്‍ നല്‍കുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം