തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങി ലേക്ക് പ്രധാന മന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രി. ഇക്കാര്യം ആവശ്യ പ്പെട്ടു കൊണ്ട് കഴിഞ്ഞ വര്‍ഷം ഡിസംബ റില്‍ ആണ് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, പ്രധാന മന്ത്രി ക്ക് കത്ത് അയച്ചത്. വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു മുഖ്യമന്ത്രി യുടെ ക്ഷണം.
എന്നാല്‍ എസ്.എന്‍. ട്രസ്റ്റി ന്റെയും എസ്.എന്‍.ഡി.പി. യുടേയും ക്ഷണം സ്വീകരി ച്ചാണ് പ്രധാന മന്ത്രി വരുന്നത് എന്നാണ് സംഘാടകര്‍ വിശദീ കരിച്ചി രുന്നത്. അതിനാല്‍ ആരൊക്കെ പങ്കെടുക്കണം എന്ന് സംഘാടകര്‍ തീരുമാനി ക്കും എന്നാണ് എസ്. എന്‍. ഡി. പി. വ്യക്ത മാക്കിയി രുന്നത്.
പ്രതിമാ അനാച്ഛാദന ചടങ്ങില്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കരുത് എന്ന് നിര്‍ദ്ദേശി ച്ചത് ഏറെ വിവാദം ആയിരുന്നു. ബി.ജെ.പി. നേതൃത്വ ത്തി ന്റെയും പ്രധാന മന്ത്രി യുടെ ഓഫീസി ന്റെയും എതിര്‍പ്പാണ് മുഖ്യ മന്ത്രി യുടെ പിന്‍ മാറ്റ ത്തിന് പിന്നില്‍.
എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാ പ്പള്ളി നടേശ ന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത് എന്ന് മുഖ്യ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.
ചൊവ്വാഴ്ച കൊല്ലത്ത് നടക്കുന്ന പ്രതിമാ അനാച്ഛാദന പരിപാടി യില്‍ മുഖ്യ മന്ത്രി പങ്കെടുക്കു ന്നതില്‍ ചില കേന്ദ്ര ങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ടെന്ന് വെള്ളാ പ്പള്ളി തന്നെ യാണ് മുഖ്യ മന്ത്രി യെ അറി യിച്ചത്.
‘ഒഴിഞ്ഞു നിന്ന് സഹായിക്കണം’ എന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി യോട് വെള്ളാ പ്പള്ളി ടെലി ഫോണില്‍ അഭ്യര്‍ത്ഥി ക്കുക യായിരുന്നു. ബി. ജെ. പി. യുടെ ആവശ്യ പ്രകാര മാണ് വെള്ളാ പ്പള്ളിയുടെ അഭ്യര്‍ത്ഥന.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം