കൊച്ചി : മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ തിന്റെ കാരണം ചോദിച്ചും വിമര്‍ശിച്ചും പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാണ് ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങി ലേക്ക് പ്രധാന മന്ത്രിയെ ക്ഷണിച്ച് ഔദ്യോഗിക മായി കത്തയച്ചത്. ആ ക്ഷണ പ്രകാരം കേരളത്തില്‍ എത്തുന്ന മോഡി അതേ മുഖ്യ മന്ത്രി തന്നോടൊപ്പം വേദി പങ്കി ടേണ്ട തില്ല എന്നു തീരുമാനി ച്ചതിനു പിന്നിലെ കാരണം എന്താണ്? ഉമ്മന്‍ ചാണ്ടി യുടെ അയോഗ്യത തെളിയിക്കുന്ന രഹസ്യ മായ എന്തു തെളി വാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് എന്ന് അറിയാന്‍ ജന ങ്ങള്‍ ക്കാകെ ആഗ്രഹമുണ്ട്. മുഖ്യ മന്ത്രിയെ അയിത്തം കല്‍പിച്ച് മാറ്റി നിര്‍ത്തുന്ന പ്രധാന മന്ത്രി മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസി ലെ പ്രതി യുമാ യാണ് വേദി പങ്കിടുന്നത്.
ആര്‍. ശങ്കര്‍ പ്രതിമ അനാഛാ ദന ച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ വിഷയ ത്തിലാണ് പിറായി വിജയന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ പ്രതികരിച്ചത്.
‘വെള്ളാപ്പള്ളിയുടെ വര്‍ഗീയ വിദ്വേഷ പ്രചാര ണത്തി നെതിരെ യഥാ വിധി നിയമ നടപടി എടുക്കാതെ ഒളിച്ചു കളിച്ച യു. ഡി. എഫ്. സര്‍ക്കാരിന്റെ ദൗര്‍ബല്യമാണ് ഈ ദുരവസ്ഥ സൃഷ്ടിച്ചത്. വര്‍ഗീയ തയ്ക്കും അതിന്റെ കുടിലത കള്‍ക്കും വിനീത വിധേയ മായി കീഴടങ്ങി യതിന്റെ കൂലി യാണ് ഉമ്മന്‍ ചാണ്ടിക്ക് കിട്ടു ന്നത്.’ എന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം