ബന്ധു നിയമന വിവാദം ഇ. പി. ജയരാജൻ രാജി വെക്കാൻ തയ്യാറാകുന്നു

October 13th, 2016

jayarajan-epathram

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തോടനുബന്ധിച്ച് ഇ.പി.ജയരാജൻ രാജി വെക്കാൻ തയ്യറാണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിൽ വെച്ച് കോടിയേരിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ കാര്യങ്ങൾക്ക് ഇതുവരെ തീരുമാനമായിട്ടില്ല.നിയമന കാര്യത്തിൽ തനിക്ക് വീഴ്ച്ച പറ്റിയെന്ന് ജയരാജൻ സമ്മതിച്ചു.

കാര്യങ്ങളിൽ ശരിയായ രീതിയിൽ തീരുമാനമുണ്ടാക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയരാജൻ മന്ത്രിസ്ഥാനം ഒഴിയണമെന്ന് സീതാറാം യെച്ചൂരിയും തെറ്റിതിരുത്തിയാൽ മതിയെന്ന് പ്രകാശ് കാരാട്ടും പറയുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് ബി. ജെ. പി. ഹർത്താൽ

October 12th, 2016

hartal-idukki-epathram
കണ്ണൂർ : ബി. ജെ. പി. പ്രവർത്തക നായ കൊല്ലനാണ്ടി രമിത്തിന്റെ കൊല പാതക ത്തിൽ പ്രതി ഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപക മായി ഹർത്താൽ ആചരിക്കാൻ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മൻ രാജ ശേഖരൻ ആഹ്വാനം ചെയ്തു.

പിണറായി ടൗണിനുള്ളിലെ പെട്രോൾ ബങ്കിനു സമീപം ഇന്നു രാവിലെ നടന്ന ആക്രമണ ത്തി ലാണ് രമിത്ത് കൊല്ല പ്പെട്ടത്. തലയ്ക്കും കഴു ത്തിനും വെട്ടേറ്റ് ഗുരുതര പരുക്കു കളുമായി തലശേരി സഹകരണ ആശുപത്രി യിൽ എത്തിച്ചു എങ്കിലും രമിത്ത് അന്ത്യ ശ്വാസം വലി ക്കുക യായിരുന്നു.

വ്യാഴാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഹർത്താ ലിൽ നിന്ന് പാൽ, പത്രം, ആശു പത്രി, മെഡി ക്കൽ ഷോപ്പു കള്‍ എന്നിവയെ ഒഴി വാക്കി യിട്ടുണ്ട്.

കാലിക്കറ്റ് സർവ്വ കലാ ശാല, എം. ജി . സർവ്വ കലാ ശാല, എന്നിവ വ്യാഴാഴ്ച നടത്താ നിരുന്ന എല്ലാ പരീക്ഷ കളും മാറ്റി വെച്ചിട്ടുണ്ട്. പുതു ക്കിയ തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച കണ്ണൂരിൽ നടക്കാനിരുന്ന വടക്കൻ മേഖല കായിക മേള മാറ്റി വെച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം

October 12th, 2016

kannur_epathram

കണ്ണൂർ ജില്ലയിലെ പിണറായിയിൽ ബി.ജെ.പി പ്രവർത്തകനെ ഒരു സംഘം ആളുകൾ വെട്ടി കൊലപ്പെടുത്തി. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകനായി രമിത് ആണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിയിൽ രണ്ട് ദിവസത്തിനിടെയാണ് രണ്ട് പേർ വെട്ടേറ്റ് കൊല്ലപ്പെടുന്നത്.

എട്ടു വർഷം മുമ്പ് വെട്ടേറ്റ് മരിച്ച ഉത്തമന്റെ മകനാണ് കൊല്ലപ്പെട്ട രമിത്. പിണറായി പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് രമിത്തിനെ വെട്ടിയത്. സി.പി.എം പ്രവർത്തകനായ മോഹനനെ കൊന്നതിന് പ്രതികാരമായാണ് രമിത്തിനെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു.

- അവ്നി

വായിക്കുക:

അഭിപ്രായം എഴുതുക »

ബന്ധുനിയമനം : പ്രശ്നങ്ങളിൽ ഉചിത തീരുമാനമെന്ന് പിണറായി

October 10th, 2016

pinarayi-vijayan-epathram

ബന്ധുനിയമനം ഉൾപ്പെടെ ഗൗരവകരമായ എല്ലാ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം കാര്യങ്ങൾ വളച്ചൊടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്മന്ത്രി പി.കെ ശ്രീമതിയുടെ മരുമകൾക്ക് ജോലി കൊടുത്തത് പാർട്ടി അറിഞ്ഞു കൊണ്ടുള്ള തീരുമാനമായിരുന്നില്ല എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മൂന്ന് നിയമനങ്ങൾ നടത്താൻ മന്ത്രിമാർക്ക് തന്നെ അവകാശമുണ്ട്. ഇത് പാർട്ടി അറിയേണ്ട കാര്യമല്ല. സ്ഥാനക്കയറ്റത്തിന്റെ കാര്യം വന്നപ്പോഴാണ് ഇങ്ങനെയൊരു നിയമനം പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾ തന്നെ അതിനുവേണ്ട നടപടി എടുക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വാശ്രയ സമരം : സർവ്വകക്ഷിയോഗത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് മുഖ്യമന്ത്രി

September 30th, 2016

pinarayi-vijayan-epathram

സ്വാശ്രയ സമരത്തിന്റെ ഒത്തുതീർപ്പിന് വേണ്ടി വിളിച്ച സർവ്വകക്ഷിയോഗത്തിന് തന്നെ ക്ഷണിക്കാത്തതിനാലാണ് പങ്കെടുക്കാഞ്ഞതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.ഇതേ തുട്ർന്ന് സഭയിൽ ബഹളം ആരംഭിക്കുകയും ഇന്നത്തേക്ക് സഭ പിരിയുകയും ചെയ്തു. വി.ടി. ബൽറാം എം.എൽ.എ നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സർക്കാറുമായി കരാറിൽ ഏർപ്പെടാത്ത കോളേജുകളിൽ ഫീസ് കുറക്കാനുള്ള നടപടിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്നും തലവരിപ്പണം വാങ്ങുന്നുണ്ടോ എന്ന കാര്യം വിജിലൻസിനെ കൊണ്ട് അന്വേഷിപ്പികുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്വാശ്രയ മെഡിക്കൽ പ്രവേശനം : നിയമസഭയിൽ വാക്കേറ്റം
Next »Next Page » ബന്ധുനിയമനം : പ്രശ്നങ്ങളിൽ ഉചിത തീരുമാനമെന്ന് പിണറായി »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine