തിരുവനന്തപുരം : കവിയും ഗാന രചയിതാവും നാടകാചാര്യ നുമായ കാവാലം നാരായണ പ്പണിക്കര്‍ (88) അന്തരിച്ചു. ഞായറാഴ്ച രാത്രി 9.40 ന്‍ തിരുവനന്ത പുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജ മായ അസുഖ ങ്ങളെ തുടര്‍ന്ന് ചികിത്സ യി ലായിരുന്നു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയില്‍ കുടുംബത്തില്‍ ഗോദ വര്‍മ്മ യുടെയും കുഞ്ഞു ലക്ഷ്മി യുടെയും മകനായി 1928 ല്‍ ജനിച്ച കാവാലം നാരായണ പണിക്കര്‍ നാടക രംഗത്തും സിനിമാ ഗാന ശാഖയിലും നല്‍കിയ സംഭാവന കള്‍ നിരവധി യാണ്‍.
കേരള സംഗീത നാടക അക്കാദമി ചെയര്‍ മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1975 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2007 ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം, 2009 ല്‍ വള്ളത്തോള്‍ പുരസ്‌കാരം, എന്നിവ നേടി യിരുന്നു. 2014 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.
തനതു നാടക വേദിക്ക് തുടക്കം കുറിച്ച ആചാര്യ നാണ് കാവാലം. സാക്ഷി (1968), തിരുവാഴിത്താന്‍ (1969), ജാബാലാ സത്യകാമന്‍ (1970), ദൈവത്താര്‍ (1976), അവനവന്‍ കടമ്പ (1978), കരിംകുട്ടി (1985), നാടകചക്രം (1979), കൈക്കുറ്റപ്പാട് (1993), ഒറ്റയാന്‍ (1980) തുടങ്ങിയവ യാണ് കാവാലത്തിന്റെ പ്രധാന നാടകങ്ങള്‍.
കാളി ദാസ ന്റെയും ഭാസന്റെയും നാടകങ്ങള്‍ മലയാള നാടക വേദി യിലേക്ക് എത്തിച്ച കാവാലം, വാടക ക്കൊരു ഹൃദയം, രതി നിര്‍വ്വേദം, ആരവം, പടയോട്ടം, ആരൂഢം, കാറ്റത്തെ കിളിക്കൂട്, സര്‍വ്വ കലാ ശാല, ഉല്‍സവ പ്പിറ്റേന്ന്, അഹം തുടങ്ങി നാല്‍പതോളം ചിത്രങ്ങള്‍ക്ക് ഗാന രചന നിര്‍ വ്വഹിച്ചു.