മൂന്നാർ: പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പരുന്തുംപാറ കല്യാണത്തണ്ട് മലകളിൽ പൂത്തുലഞ്ഞു. പശ്ചിമ ഘട്ടത്തിലെ രാജമലയിൽ 2018ൽ നീലക്കുറിഞ്ഞി പൂക്കാൻ ഇരിക്കെയാണ് പൊടുന്നനെ കല്യാണത്തണ്ടിൽ ഈ പ്രതിഭാസം അരങ്ങേറിയത്. അവസാനമായി 2006ൽ ആണ് രാജമലയിൽ നീലക്കുറിഞ്ഞി പൂത്തത്.
രണ്ട് മാസത്തോളം പൂത്തുലഞ്ഞു നിൽക്കുന്ന ഈ പൂക്കൾ സൂര്യപ്രകാശമേറ്റ് നീല നിറം പ്രാപിക്കുന്നതോടെ മലനിരകൾ നീലക്കമ്പളം പുതച്ചു നിൽക്കുന്ന പ്രതീതിയാവും ഇവിടമാകെ. ഈ മനോഹര ദൃശ്യം കാണാൻ വിദേശികൾ അടക്കം ഒട്ടനവധി വിനോദ സഞ്ചാരികളും ഇവിടെയെത്തും.
സമുദ്ര നിരപ്പിൽ നിന്ന് 2000 ത്തോളം മീറ്റർ ഉയരത്തിലാണ് നീലക്കുറിഞ്ഞി പൂക്കുക.
- ജെ.എസ്.