കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

October 6th, 2019

canolly-canal-chettuwa-river-re-construction-ePathram
ചാവക്കാട് : കനോലി കനാലിലേയും ചേറ്റുവ പ്പുഴയി ലെയും ചെളി നീക്കി വെള്ളത്തിന്റെ സംഭരണ ശേഷി കൂട്ടണം എന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം.

ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും ശേഷം ചെളി കുമിഞ്ഞു കൂടി ചേറ്റുവപ്പുഴയുടെയും കനോലി കനാലിന്റെയും സംഭരണ ശേഷിയും നീരൊഴുക്കും കുറഞ്ഞു എന്നും യോഗം വിലയിരുത്തി. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ വെള്ളക്കെട്ട് ഉണ്ടാവുന്നതിന് ഇത് പ്രധാന കാരണം ആയിതീരുന്നു.

അഡീഷണൽ ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുന്നു. പക്ഷേ, ജിയോളജി വകുപ്പിന്റെ കടുംപിടിത്തം ഉള്ളതിനാല്‍ ചെളി നീക്കം ചെയ്യുവാന്‍ കഴിയുന്നില്ല എന്നും യോഗം കുറ്റപ്പെടുത്തി.

ഈ ജലാശയങ്ങളില്‍ കാലാകാലങ്ങളിൽ അടിഞ്ഞു കൂടുന്ന ചെളി എടുത്ത് കുറഞ്ഞ നിരക്കിൽ നാളികേര കർഷകർക്ക് നൽകുന്ന പരമ്പരാഗത ചെളി വാരൽ തൊഴിലാളികളെ കള്ള ക്കടത്തുകാര്‍ എന്നു ചിത്രീകരിച്ച് നിയമ നടപടിയെടുക്കുന്ന രീതി അധികാരികൾ അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മില്‍മ പാലിനു വ്യാഴാഴ്ച മുതൽ വില വർദ്ധിക്കും

September 16th, 2019

milma-milk-price-increases-in-kerala-ePathram

തിരുവനന്തപുരം : ക്ഷീര കർഷകരുടെ പ്രതിസന്ധി മറി കടക്കുവാൻ പാല്‍ വില ലിറ്ററിന് നാലു രൂപ വര്‍ദ്ധിപ്പി ക്കുവാന്‍ മിൽമ ഭരണ സമിതി യോഗം തീരുമാനിച്ചു. ഇതു പ്രകാരം സെപ്റ്റംബര്‍ 19 വ്യാഴാഴ്ച മുതൽ മില്‍മ പാലിന് വില വർദ്ധിക്കും. ഓരോ വിഭാഗങ്ങ ളിലു മായി 44 രൂപ മുതൽ 48 രൂപ വരെ യാകും പുതിയ വില.

മഞ്ഞ നിറത്തിലുള്ള കവറിലെ പാലിനും ഇളം നീല നിറ മുള്ള കവറിലെ പാലിനും 44 രൂപ യാണ് പുതുക്കിയ വില. കടും നീല നിറത്തി ലുള്ള കവറിലെ പാലിന്ന് 46 രൂപ. കൊഴുപ്പ് കൂടിയ (കാവി, പച്ച കവര്‍) പാലിന്റെ വില 48 രൂപയില്‍ എത്തും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നിര്‍മ്മാണ രീതി കളില്‍ മാറ്റം വരുത്തുന്നു

August 23rd, 2019

kerala-govt-moves-to-change-building-construction-structure-ePathram
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാ നത്ത് കെട്ടിട നിര്‍മ്മാണ രീതി കളില്‍ മാറ്റം വരു ത്തുവാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. കോണ്‍ക്രീറ്റ് രീതികളില്‍ നിന്ന് പിന്‍മാറും. ജിപ്‌സം ഷീറ്റുകളും മറ്റും ഉപയോഗിച്ചു കൊണ്ടുള്ള പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കും. സര്‍ക്കാര്‍ മേഖല യിലുള്ള നിര്‍മ്മാണ ത്തില്‍ ആദ്യ ഘട്ട ത്തില്‍ ഇത് നടപ്പി ലാക്കും.

പാറ ഖനന ങ്ങളും മണലൂറ്റും വ്യാപി ക്കുന്നത് തടയുക യാണ് ഇതിലൂടെ ലക്ഷ്യം വെക്കു ന്നത്. പുതിയ നിര്‍ മ്മാണ രീതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതി നായി മുഖ്യ മന്ത്രി ഉടന്‍ തന്നെ ഉന്നതതല യോഗം വിളിക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പിരിച്ചുവിട്ട ഡ്രൈവര്‍ മാരെ കരാര്‍ ജീവന ക്കാരായി തിരിച്ചെടുക്കും

July 1st, 2019

ksrtc-bus-epathram
തിരുവനന്തപുരം : കെ. എസ്. ആര്‍. ടി. സി. യില്‍ നിന്നും പിരിച്ചുവിട്ട എം പാനല്‍ ഡ്രൈ വര്‍ മാരെ കരാര്‍ ജീവന ക്കാരായി തിരി ച്ചെടു ക്കു വാന്‍ തീരു മാന മായി. എം പാനല്‍ ജീവന ക്കാരെ പിരിച്ചു വിട്ട തിനെ തുടര്‍ന്ന് നിര വധി സര്‍വ്വീ സുകള്‍ കഴിഞ്ഞ ദിവസ ങ്ങളില്‍ മുടങ്ങി യിരുന്നു.

എം – പാനല്‍ ഡ്രൈവര്‍ മാരെ കോടതി ഉത്തരവ് പ്രകാരം പിരിച്ചു വിട്ടതിനെ ത്തുടര്‍ ന്നുണ്ടായ പ്രതി സന്ധി ക്ക് ഇതോടെ പരിഹാരം ആവും എന്നു കരു തുന്നു. കെ. എസ്. ആര്‍. ടി. സി. യില്‍ നിന്നും പിരിച്ചു വിട്ട 2107 പേരും കരാര്‍ ജീവന ക്കാരായി ചൊവ്വാഴ്ച മുതല്‍ ജോലി യില്‍ പ്രവേശിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം – പാനല്‍ പെയിന്റര്‍ മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്

June 11th, 2019

high-court-of-kerala-ePathram-
കൊച്ചി : കെ. എസ്. ആര്‍. ടി. സി. യിലെ നിലവിലുള്ള എം – പാനല്‍ പെയി ന്റര്‍ മാരെ പിരിച്ചു വിട്ടു പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ നിന്നുള്ള പെയി ന്റര്‍ മാരെ നിയമിക്കണം എന്ന് കേരളാ ഹൈക്കോടതി യുടെ ഉത്തരവ്.

എം – പാനല്‍ കണ്ട ക്ടര്‍ മാരെ യും ഡ്രൈവര്‍ മാരെ യും പിരിച്ചു വിട്ടതിന് പിന്നാലെ യാണ് ഹൈക്കോടതി യുടെ പുതിയ ഉത്തരവ്. പെയിന്റര്‍ തസ്തി കയിലുള്ള പി. എസ്. സി. റാങ്ക് ലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജിയി ലാണ് ഈ വിധി പുറ പ്പെടു വിച്ചത്.

പി. എസ്. സി. റാങ്ക് പട്ടിക നില നില്‍ക്കു മ്പോള്‍ അവരെ നിയോഗി ക്കാതെ താത്ക്കാലിക ജീവന ക്കാരെ നിയോ ഗിക്കുന്ന നടപടി സ്വീകരി ക്കുവാന്‍ കഴി യില്ല എന്നാണ് ഹൈക്കോടതി യുടെ നില പാട്.

എം – പാനല്‍ ഡ്രൈവര്‍ മാരെ യും കണ്ടക്ടര്‍ മാരെ യും പിരിച്ചു വിടാന്‍ ഉത്ത രവ് ഇറക്കിയ അതേ നിയമ പര മായ സമീപനം തന്നെയാണ് ഹൈക്കോടതി ഇക്കാര്യ ത്തിലും സ്വീക രിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

6 of 1856710»|

« Previous Page« Previous « ബാലഭാസ്കറിന്‍റെ മരണം: സിസിടിവി ദൃശ്യം പ്രകാശ് തമ്പി എടുത്തിരുന്നു; മൊഴി ശരി വെച്ച് സുഹൃത്ത്
Next »Next Page » വാഹന ങ്ങളിൽ ജി. പി. എസ്. നിർബ്ബന്ധം : ഇപ്പോള്‍ പരിശോധന യും പിഴയും ഇല്ല »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine