കോഴിക്കോട്: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി. വേണുഗോപാലന്‍ (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖംമൂലം എട്ടു മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലോടെ ബേപ്പൂര്‍ മാത്തോട്ടത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം മാവൂര്‍റോഡ് ശ്‌മശാനത്തില്‍ നടത്തി.
അര നൂറ്റാണ്ടിലേറെ കാലത്തെ മാധ്യമരംഗത്തെ സേവനത്തിനു സംസ്‌ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ പ്രഥമ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം വേണുഗോപാലനാണു ലഭിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള പ്രസ് അക്കാദമിയുടെ മഹാ പ്രതിഭാ അവാര്‍ഡ്, എം.വി. പൈലി പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സാഹിത്യ നിരൂപകനെന്ന നിലയിലും അറിയപ്പെടുന്നു. സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ളയെക്കുറിച്ചുള്ള “രാജ്യദ്രോഹിയായ രാജ്യസ്‌നേഹി”, തോമസ് ജേക്കബുമായി ചേര്‍ന്നെഴുതിയ “നാട്ടുവിശേഷം”, “പ്രഭാഷകന്റെ വിമര്‍ശനസാഹിത്യം” എന്നിവ വേണുഗോപാലിന്റെ പ്രശസ്തമായ കൃതികളാണ് ‘മംഗളം’ കോഴിക്കോട് യൂണിറ്റ് പ്രഥമ റസിഡന്റ് എഡിറ്ററുമായിരുന്ന ഭാര്യ: സി.കെ. പത്മിനി (റിട്ട. അധ്യാപിക, രാമകൃഷ്‌ണമിഷന്‍ സ്‌കൂള്‍, മീഞ്ചന്ത). മക്കള്‍: രാജന്‍ (പിപ്പാവാവ് പോര്‍ട്ട്, ഗുജറാത്ത്), രജനി. മരുമക്കള്‍: കെ. മോഹന്‍കുമാര്‍ (ചീഫ് മാനേജര്‍, ബാങ്ക് ഓഫ് ബറോഡ, ഹൈദരാബാദ്), ഗീത.