പുത്തൂര്‍ കസ്റ്റഡി മരണം : നാലു പോലീസുകാര്‍ അറസ്റ്റില്‍

March 24th, 2011

kerala-police-torture-epathram

പാലക്കാട് :പുത്തൂര്‍ ഷീല വധക്കേസ് പ്രതിയെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ സമ്പത്ത് (26) കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ നാലു പേരെ സി. ബി. ഐ. അറസ്റ്റു ചെയ്തു. ഡി. വൈ. എസ്. പി. സി. കെ. രാമചന്ദ്രന്‍, എസ്. ഐ. മാരായ പി. വി. രമേഷ്, ടി. എന്‍. ഉണ്ണികൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ ശ്യാമ പ്രസാദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 2010 മാര്‍ച്ച് 29 നാണ് സമ്പത്ത് മരിച്ചത്. മൃതദേഹത്തില്‍ നിരവധി മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. സമ്പത്തിന്റെ മരണത്തെ പറ്റി അന്വേഷിക്കണ മെന്നാവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ കേസ് അന്വേഷണം ഹൈക്കോടതി സി. ബി. ഐ. ക്ക് വിടുകയായിരുന്നു. സമ്പത്തിന്റെ കസ്റ്റഡി മരണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

മഅദ്‌നിക്ക് മോചനമില്ല; ജാമ്യാപേക്ഷ തളളി

February 12th, 2011

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതി പി.ഡി.പി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅ്‌ദനിയുടെ ജാമ്യാപേക്ഷ തളളി. കര്‍ണ്ണാടക ഹൈക്കോടതിയാണ്‌ അപേക്ഷ തളളിയത്‌. മഅ്‌ദനിക്കെതിരെയുളള കേസ്‌ അങ്ങേയറ്റം ഗൗരവമുളളതാണെന്നും പ്രഥമദൃഷ്‌ട്യ കേസ്‌ നിലനില്‍ക്കുന്നതാണെന്നും കോടതി പറഞ്ഞു. ഇത്തരം കേസുകളില്‍ പ്രതിയായവര്‍ക്ക്‌ ഈ സമയത്ത്‌ ജാമ്യം നല്‍കാവാന്‍ കഴിയില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി. ജഗനാഥന്‍ ഉത്തരവിട്ടു. അതോടൊപ്പം മഅദനിക്ക് ജയിലില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാറിനു നിര്‍ദേശം നല്കിയിട്ടുണ്ട്.

ബാംഗ്ലൂര്‍ സെഷന്‍സ് കോടതി സപ്തംബര്‍ 13നു ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഡിസംബര്‍ 13നാണ് മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്. അതേസമയം, ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മഅദനിയുടെ അഭിഭാഷകന്‍ പി. ഉസ്മാന്‍ പറഞ്ഞു. രണ്ട് മണിക്കൂര്‍ നീണ്ട വിധി പ്രഖ്യാപനത്തില്‍ സുപ്രീം കോടതിയടക്കം വിവിധ കോടതികളുടെ സമാന്തര ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. ജഗനാഥന്‍ ജാമ്യഹര്‍ജി തള്ളിയത്. ജാമ്യത്തിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി രാജ്യസുരക്ഷയ്‌ക്കെതിരെ നടന്ന ഗൂഢാലോചനയില്‍ മഅദനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിലയിരുത്തി. ബാംഗ്ലൂര്‍ സ്‌ഫോടനം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കേസിലെ പ്രതികള്‍ രാജ്യത്തുണ്ടായ മറ്റു സ്‌ഫോടനങ്ങളിലും പ്രതികളാണ്. സ്‌ഫോടന ഗൂഢാലോചനയില്‍ മഅദനിക്കുള്ള പങ്ക് വ്യക്തമാക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടുണ്ട്.

കേസില്‍ ഒന്നാം പ്രതിയായ തടിയന്റവിട നസീറുമായി സ്‌ഫോടനത്തിനു മുമ്പും ശേഷവും മഅദനി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് . രാജ്യ ദ്രോഹപരമായ കുറ്റകൃത്യം അറിഞ്ഞിട്ടും അത് വെളിപ്പെടുത്താതിരിക്കുന്നവര്‍ കുറ്റകൃത്യം നടപ്പാക്കുന്നവരെപ്പോലെതന്നെ കുറ്റവാളികളാണെന്ന് മുന്‍കാല സുപ്രീംകോടതി ഉത്തരവുകള്‍ പരാമര്‍ശിച്ച് കോടതി വിലയിരുത്തി. മഅദനിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കേസിലെ പ്രധാന സാക്ഷികളായ റഫീക്ക്, യോഗാനന്ദ എന്നിവരെ സ്വാധീനിക്കാന്‍ ശ്രമിച്ച തെഹല്‍ക്ക കേരള പ്രതിനിധി ഷാഹിനയ്‌ക്കെതിരെ നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കേസെടുത്ത കാര്യം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി . ജയിലില്‍ കഴിയുമ്പോള്‍ മഅദനി പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു തെളിവുണ്ട്. മാത്രമല്ല, കേസിലെ പ്രധാന പ്രതികളുമായി മഅദനി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്.

2007 ജൂലായ് മുതല്‍ 2008 ജൂണ്‍ വരെ മഅദനി നടത്തിയ ഫോണ്‍വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പിഴവില്ലാത്തതാണെന്നും മഅദനിക്കെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനു വേണ്ടി സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ അശോക് ഹരനഹള്ളിയായിരുന്നു ഹാജരായത്. ബാംഗ്ലൂരിലെ പ്രമുഖ നിയമ ഗ്രൂപ്പായ ഹെഗ്‌ഡെ അസോസിയേറ്റ്‌സിലെ അഭിഭാഷകരായ ഉസ്മാനും മുതിര്‍ന്ന അഭിഭാഷകനായ ബി.വി. ആചാര്യയോടൊപ്പം കോടതിയില്‍ ഹാജരായിരുന്നു.

-

വായിക്കുക: , , , , , , , , ,

1 അഭിപ്രായം »

ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് കഠിന തടവ്‌

February 10th, 2011

r-balakrishna-pillai-epathram

ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള കുറ്റക്കാരനെന്ന് സുപ്രീംകോടതി. ഒരു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും സുപ്രീംകോടതി വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒരുമാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. കേസില്‍ ആര്‍. ബാലകൃഷ്ണപിള്ളയെ വിട്ടയച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധിയുണ്ടായത്. ജസ്റ്റിസുമാരായ പി. സദാശിവം, ബി.എസ്. ചൗഹാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

വി.എസ്സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ വൈദ്യുതി മന്ത്രിയെന്ന നിലയില്‍ ആര്‍. ബാലകൃഷ്ണപിള്ള സ്വീകരിച്ച നടപടികള്‍ ക്രമക്കേടിനു വഴി വെച്ചുവെന്ന് കുറ്റപ്പെടുത്തി. വൈദ്യുതി ബോര്‍ഡിനെ നോക്കുകുത്തി യാക്കി മന്ത്രിയെന്ന നിലയില്‍ പിള്ളയാണ് തീരുമാനങ്ങ ളെടുത്തിരുന്നത്. ടെന്‍ഡര്‍ തുക നിശ്ചയിക്കുന്നതില്‍ മന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. നേരത്തേ നല്‍കിയതിനേക്കാള്‍ ഏഴിരട്ടി തുകയാണ് പുതിയ കരാറുകാരന് പിള്ള ഇടപെട്ട് നല്‍കിയത്. മൂന്നു കൊല്ലത്തിനകം തുക ഏഴിരട്ടിയാവില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കൊല്ലം ജൂലായില്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ തര്‍ജമ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നും അന്തിമ വാദം നാലു മാസത്തേക്കു നീട്ടണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതു വിവാദമായതിനെ ത്തുടര്‍ന്ന് സര്‍ക്കാറിന്റെ അപേക്ഷ പിറ്റേന്നു തന്നെ പിന്‍വലിച്ചു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തന്നെ കേസു നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാതിരുന്നത് വിവാദമായിരുന്നു. കേസില്‍ സര്‍ക്കാറിനെ പ്രതിനിധാനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശായിരുന്നു. വിവാദമായതിനെ ത്തുടര്‍ന്ന് അദ്ദേഹത്തിനു പകരം പി. വി. ദിനേശിന് ചുമതല നല്‍കി.

ഇടമലയാര്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ള, വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്ന ആര്‍. രാമഭദ്രന്‍ നായര്‍, മുഖ്യ കരാറുകാരന്‍ പി. കെ. സജീവന്‍ എന്നിവരെ വിട്ടയച്ച ഹൈക്കോടതി വിധിക്കെതിരെയാണ് വി. എസ്. സുപ്രീം കോടതിയെ സമീപിച്ചത്. സി. പി. എം. പൊളിറ്റ് ബ്യൂറോയില്‍ നിന്നു പുറത്താക്കിയതിനു ശേഷമുള്ള ആഴ്ചയാണ് അദ്ദേഹം കേസുമായി സുപ്രീം കോടതിയിലെത്തിയത്. വി. എസ്സിനു വേണ്ടി മാലിനി പൊതുവാള്‍, ദീപക് പ്രകാശ്, സംസ്ഥാന സര്‍ക്കാറിനു വേണ്ടി ആര്‍. എസ്. സോധി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ പി. വി. ദിനേശ്, ആര്‍. ബാലകൃഷ്ണ പിള്ളയ്ക്കു വേണ്ടി അമരീന്ദര്‍ സരീന്‍, ഇ. എം. എസ്. അനാം എന്നിവരാണ് ഹാജരായത്.

-

വായിക്കുക: , , , , , , , ,

1 അഭിപ്രായം »

പൌരാവകാശ വേദി പ്രതിഷേധിച്ചു

January 1st, 2011

ഗുരുവായൂര്‍ : മനുഷ്യാവകാശ പ്രവര്‍ത്തകനും പി. യു. സി. എല്‍. നേതാവുമായ ഡോ. ബിനായക് സെന്നിനെ ജീവപര്യന്തം തടവിലാക്കിയതില്‍ പ്രതിഷേധിച്ച് പൌരാവകാശ വേദിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂരില്‍ പ്രകടനവും പൊതു യോഗവും നടത്തി. ഡോ. ബിനായക് സെന്നിനെ നിരുപാധികം ജയിലില്‍ നിന്ന് മോചിപ്പിക്കണം എന്ന് പൌരാവകാശ വേദി ആവശ്യപ്പെട്ടു.

ഷെരീഫ്‌

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍

December 23rd, 2010

eachara-warrier-epathram

നിറഞ്ഞ ചിരിയോടെയാണ് കരുണാകരന്‍ ഞങ്ങളെ സ്വീകരിച്ചത്‌. പക്ഷെ എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചിരി ഒരല്‍പ്പം മങ്ങിയോ? വെറുതെ തോന്നിയതാവും. ഞാന്‍ സ്വയം സമാശ്വസിച്ചു.

അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഇതെന്തേ എന്നോട് നേരത്തേ പറഞ്ഞില്ല? ഞാന്‍ അത് അപ്പോള്‍ തന്നെ കൈകാര്യം ചെയ്യുമായിരുന്നുവല്ലോ? അദ്ദേഹം അത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ പ്രത്യാശ മിന്നി മറഞ്ഞു.

ഈ രാജന്‍ എന്ന പേര് ഞാന്‍ കേട്ടിട്ടുണ്ട്. കരുണാകരന്‍ തുടര്‍ന്നു. എന്തോ ഗൌരവമായ പ്രശ്നത്തിലാണ് അയാള്‍ പെട്ടിരിക്കുന്നത്.

ഞാന്‍ എന്റെ കൈകള്‍ ബഹുമാനപൂര്‍വ്വം കൂപ്പി.

ഇല്ല. അവന് അങ്ങനെയൊന്നും ചെയ്യാനാവില്ല. കായണ്ണ പോലീസ്‌ സ്റ്റേഷന്‍ ആക്രമിക്കുന്ന സമയത്ത് അവന്‍ ഫറൂക്ക് കോളേജില്‍ യുവജനോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു. അവന്റെ എന്‍ജിനിയറിംഗ് കോളേജിലെ ആര്‍ട്ട്സ് ക്ലബ്‌ സെക്രട്ടറിയായിരുന്നു അവന്‍. ഞാന്‍ അറിയിച്ചു.

കരുണാകരന്‍ എന്റെ തോളില്‍ തട്ടി. മൃദുവായ ശബ്ദത്തില്‍ പറഞ്ഞു – ഞാന്‍ അന്വേഷിച്ച് വിവരം അറിയിക്കാം. എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യാം. നമ്മള്‍ തമ്മിലുള്ള ബന്ധം അങ്ങനെയല്ലേ?

ഒരിക്കല്‍ കൂടി അദ്ദേഹത്തെ ബഹുമാനപൂര്‍വ്വം കൈ കൂപ്പി മന്മോഹന്‍ പാലസില്‍ നിന്നും ഞാന്‍ ഇറങ്ങി.

മരണം വരെ തന്റെ മകന്റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നിയമ യുദ്ധം നടത്തിയ ഈച്ചരവാര്യരുടെ “ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍” എന്ന പുസ്തകത്തിലെ വരികളാണിവ.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

13 of 1510121314»|

« Previous Page« Previous « കരുണാകരന്‍ അന്തരിച്ചു
Next »Next Page » കേരളത്തിലെ ആനകളെ പറ്റി വെബ് സൈറ്റ്‌ »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine