എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനിച്ചു

April 30th, 2011

punarjanikkaayi-endosulfan-ban-epathram

തിരുവനന്തപുരം : ജൈവ മാലിന്യങ്ങളെ സംബന്ധിച്ച് ജനീവയില്‍ നടന്ന സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ അപകടകാരികളായ മാലിന്യങ്ങളെ ആഗോള തലത്തില്‍ നിരോധിക്കുവാനുള്ള കരാറിന്റെ ഭാഗമാക്കി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനിച്ചു.

സൈലന്റ് വാലി സമരത്തിന്‌ ശേഷം ഇന്ത്യയില്‍ ഇത്രയേറെ ജനശ്രദ്ധ ആകര്‍ഷിച്ച പരിസ്ഥിതി പ്രക്ഷോഭമായ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ നിരാഹാര സമരത്തോടെ ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള തീരുമാനം ജനീവയില്‍ നിന്നും പുറത്തു വന്നതോടെ ഇതിനായി അശ്രാന്തം പരിശ്രമിച്ച പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനങ്ങളുമായി രംഗത്തെത്തി.

endosulfan-banned-epathramവനം വകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വത്തിന്റെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവര്‍ത്തകര്‍

കീടനാശിനി ഉല്‍പ്പാദകരുടെ താളത്തിനൊത്ത് നൃത്തം ചെയ്തു കൊണ്ട് ആഗോള നിരോധനത്തെ സമ്മേളനത്തില്‍ എതിര്‍ത്ത്‌ കൊണ്ട് നിലപാട്‌ എടുത്ത ഇന്ത്യക്ക്‌ വന്‍ തിരിച്ചടിയായി ഈ നിരോധനം. എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ല എന്നായിരുന്നു കോര്‍പ്പൊറേറ്റ്‌ ഏറാന്‍മൂളികളായ കേന്ദ്ര ഭരണാധികാരികള്‍ ഇത്രയും നാള്‍ പറഞ്ഞു പോന്നത്. ഈ നിലപാട്‌ കഴിഞ്ഞ ദിവസങ്ങളില്‍ പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഇനിയും മന്ത്രി സ്ഥാനത്ത് തുടരാന്‍ രമേഷ് അര്‍ഹനല്ല എന്ന് കോണ്ഗ്രസ് നേതാവ്‌ വി. എം. സുധീരന്‍ തന്നെ പ്രസ്താവിച്ചത് യു. പി. എ. സര്‍ക്കാരിനും വിശിഷ്യ കേരളത്തിലെ യു. ഡി. എഫ്. നേതൃത്വത്തിനും വന്‍ നാണക്കേടുമായി.

നാണം കെട്ടവര്‍ക്ക് ഇതൊന്നും പുത്തരി അല്ലെങ്കിലും നാണക്കേടിന്റെ കണക്കുകള്‍ ഈ കാര്യത്തില്‍ എടുത്തു പറയാതെ വയ്യ. കേരളത്തില്‍ മാത്രമല്ലേ ഈ പ്രശ്നമുള്ളൂ? അവിടെ നിങ്ങള്‍ ഇത് നിരോധിക്കുകയും ചെയ്തു. പിന്നെ, ഇന്ത്യ മുഴുവന്‍ നിരോധിക്കണം എന്നും പറഞ്ഞു എന്തിനാ നിങ്ങള്‍ സമരം ചെയ്യുന്നത് എന്നായിരുന്നു കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാറിന്റെ ചോദ്യം.

നിങ്ങള്‍ കാണിക്കുന്ന പഠന റിപ്പോര്‍ട്ട് ഒന്നും പോര. ഇനി പുതിയ ഒരു പഠനം ഞങ്ങള്‍ നടത്തട്ടെ. എന്നിട്ട് തീരുമാനിക്കാം എന്ന് പറഞ്ഞ പഠിപ്പുള്ള പ്രധാന മന്ത്രിക്ക്‌ ഇനി പ്രശ്നം നേരിട്ട് കണ്ടു പഠിക്കാന്‍ കാസര്‍കോട്‌ വരേണ്ടി വരില്ല.

കേരളത്തില്‍ നിന്നും സ്റ്റോക്ക്‌ഹോം കണ്‍വെന്ഷനില്‍ പങ്കെടുത്ത പ്രതിനിധികള്‍ നല്‍കിയ പഠന റിപ്പോര്‍ട്ടുകളുടെ കോപ്പികള്‍ എടുത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങള്‍ക്കിടയില്‍ മറ്റു രാഷ്ട്രങ്ങള്‍ വിതരണം ചെയ്തതോടെ ഇന്ത്യയുടെ ഔദ്യോഗിക റിപ്പോര്‍ട്ടിലും കൂടുതല്‍ മതിപ്പ്‌ കേരളത്തിന്റെ റിപ്പോര്‍ട്ടിന് വന്നതിലും വലിയ ഒരു മാനഹാനി എന്തുണ്ട്?

കേരള മുഖ്യ മന്ത്രി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായി നിരാഹാരം കിടക്കുന്നതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴി ജനീവയില്‍ പ്രദര്‍ശിപ്പിച്ചതും ഇത് ലോക നേതാക്കള്‍ ഗൌരവമായി തന്നെ നിരീക്ഷിച്ചതും ശ്രദ്ധേയമായി.

vs-achuthanandan-endosulfan-hunger-strike-epathramമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ നിരാഹാര സമരം

ഏതായാലും അണ്ണാ ഹസാരെ തുടങ്ങി വെച്ച ജനകീയ മുന്നേറ്റത്തിന്റെ പുതിയ സാദ്ധ്യതകള്‍ വീണ്ടും വ്യക്തമാക്കിയ എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ വിജയം തങ്ങള്‍ക്കു സമ്മാനിച്ച ജാള്യത ഭരണമാറ്റം എന്ന പഞ്ചവത്സര സര്‍ക്കസിലൂടെ കേരള ജനത മെയ്‌ 13 ന് മാറ്റി തരും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ യു. ഡി. എഫ്. നേതാക്കള്‍.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

എന്‍ഡോസള്‍ഫാന്‍ : ഇന്ത്യന്‍ പ്രതിനിധികള്‍ ആജ്ഞാനുവര്‍ത്തികള്‍

April 28th, 2011

endosulfan-victim-girl-epathram

തിരുവനന്തപുരം : കീടനാശിനി വ്യവസായം സ്റ്റോക്ക്‌ഹോം കണ്‍വെന്ഷനില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധികളെ സ്വാധീനിക്കുന്നതായി കേരളത്തില്‍ നിന്നുമുള്ള സ്വതന്ത്ര നിരീക്ഷകനായി പങ്കെടുക്കുന്ന ഡോ. മൊഹമ്മദ്‌ അഷീല്‍ അറിയിച്ചു. ആരോഗ്യ മന്ത്രി പി. കെ. ശ്രീമതിയ്ക്ക് അയച്ച സന്ദേശത്തിലാണ് ഇന്ത്യന്‍ പ്രതിനിധികള്‍ കീടനാശിനി വ്യവസായികളുടെ പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുക്കുന്ന നിരീക്ഷകരുടെ ആജ്ഞാനുവര്‍ത്തികളായാണ് പെരുമാറുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയത്‌.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

എന്‍ഡോസള്‍ഫാനെതിരെ ഉപവാസ സമരം ആരംഭിച്ചു

April 25th, 2011

vs-achuthanandan-epathram
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്  രക്തസാക്ഷി മണ്ഡപത്തിനു മുമ്പില്‍ ഉപവാസ സമരം രാവിലെ ആരംഭിച്ചു. രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിന്നുള്ളവരടക്കം ഉള്ള വലിയ ഒരു സംഘമാണ് ഉപവാസത്തില്‍ സംബന്ധിക്കുന്നത്. കീടനാശിനി ക്കമ്പനിക്ക് അനുകൂലമായ കേന്ദ്ര നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി യാണെന്നും എന്‍ഡോസള്‍ഫാന്‍  നിരോധിക്കുവാന്‍ എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടാ‍ലേ നടപടിയെടുക്കൂ എന്ന നിലപാട് തിരുത്തുവാന്‍ കേന്ദ്രം തയ്യാറാകണമെന്നും ഉപവാസം ഉല്‍ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന് എതിരെ എല്ലാവരും ഒരുമിച്ച് രംഗത്തിറങ്ങണമെന്നും നിലപാട് പരസ്യമാക്കുവാന്‍ ചിലര്‍ മടി കാണിക്കുന്നത് ഖേദകരമാണെന്ന് ബി. ജെ. പി. നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഓ. രാജഗോപാല്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധനം ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിനു ആളുകളുടെ പൊതുവായ ആവശ്യമാണെന്നിരിക്കെ യു. ഡി. എഫ്. നേതാക്കള്‍ ഉപവാസത്തില്‍ നിന്നും വിട്ടു നിന്നത് പ്രതിഷേധത്തിനിടയാക്കി.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ അടിയന്തിരമായി നിരോധിക്കണം : കാന്തപുരം

April 25th, 2011

kanthapuram-endosulfan-epathram

കാസര്‍കോട്‌: കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയുള്ളുവെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന പ്രധാന മന്ത്രിയെന്ന നിലയില്‍ ന്യായമാണെങ്കിലും ആ പഠനം ജനങ്ങളെല്ലാം എന്‍ഡോസള്‍ഫാന്‍ ബാധിച്ച്‌ മരിച്ചു തീരും വരെ നീട്ടിക്കൊണ്ട്‌ പോകരുതെന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ അടിയന്തിരമായി നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്‍ഡ് പരിസരത്ത്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്‌മയായ എന്‍വിസാജ് ഒരുക്കിയ ഒപ്പ്‌ മരച്ചോട്ടില്‍ ഒപ്പ്‌ ചാര്‍ത്തി സംസാരിക്കു കയായിരുന്നു കാന്തപുരം. എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക കീടനാശിനികള്‍ മനുഷ്യരിലും പ്രകൃതിയിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതായ നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വന്നിട്ടും കൃഷി വകുപ്പ്‌ സാങ്കേതികതയില്‍ പിടിച്ചു തൂങ്ങുന്നത്‌ ശരിയല്ല.

25ന്‌ ജനീവയില്‍ നടക്കുന്ന സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കണം. മനുഷ്യനെയും പ്രകൃതിയേയും കൊന്നു കൊണ്ടുള്ള വികസനമല്ല നമുക്ക്‌ വേണ്ടത്‌. മാരകമായ കീടനാശിനികള്‍ക്കനുകൂലമായി ചില കോണുകളില്‍ നിന്നുയരുന്ന ശബ്‌ദം മനുഷ്യത്വ രഹിതമാണ്‌. അനാവശ്യ വിവാദങ്ങള്‍ മാറ്റി വെച്ച്‌ ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ നടപടി സ്വീകരിക്കണം. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക്‌ നഷ്‌ട പരിഹാരം നല്‍കണമെന്നും ചികിത്സാ പുനരധിവാസ പാക്കേജുകള്‍ ത്വരിതപ്പെടു ത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

എസ്‌. വൈ. എസ്‌. സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ബി. എസ്‌. അബദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ബി. കെ. അബ്‌ദുല്ല ഹാജി, മുനീര്‍ ബാഖവി തുരുത്തി, ഹാജി അമീറലി ചൂരി അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്‌ദുല്‍ അസീസ്‌ സൈനി, ഇല്യാസ്‌ കൊറ്റുമ്പ, പി. ഇ. താജുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമര സമിതി നേതാവ്‌ പ്രഫ. എം. എ. റഹ്മാന്‍ കാന്തപുരത്തെ സ്വീകരിച്ചു.

(അയച്ചു തന്നത് : ഷാഫി)

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂട്ട ഉപവാസം

April 25th, 2011

vs-achuthanandan-epathram

തിരുവനന്തപുരം : കാസര്‍കോട്ടെ ആയിര ക്കണക്കിന് ആളുകളുടെ ജീവിതത്തെ നരക തുല്യമാക്കിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഇന്ത്യയില്‍ നിരോധിക്കണമെന്നും മാനവ രാശിക്ക് ഭീഷണി ഉയര്‍ത്തുന്ന ഈ മാരക വിഷത്തിനെതിരെ ജനീവയില്‍ നടക്കുന്ന സ്റ്റോക്ക്ഹോം കണ്‍‌വെന്‍ഷനില്‍ നിലപാട് എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരത്ത് ഉപവാസ സമരം നടത്തും.

തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിനു സമീപം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് കൂട്ട ഉപവാസം നടത്തുക. രാഷ്ടീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും അടക്കം ഉള്ളവര്‍ എന്‍ഡോസള്‍ഫാന് എതിരെ അണിനിരക്കും. വൈകീട്ട് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദുരന്തം പേറുന്ന ജീവിച്ചിരിക്കുന്ന രക്ഷസാക്ഷികളില്‍ ഒരാളായ കാസര്‍കോട് സ്വദേശിനി ഷാഹിന മുഖ്യമന്ത്രിക്ക് നാരങ്ങാ നീരു നല്‍കി ഉപവാസം അവസാനിപ്പിക്കും.

എന്‍ഡോസള്‍ഫാന് എതിരെ കേരളത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. എന്നാല്‍ തുടക്കം മുതലേ കേന്ദ്ര കൃഷി വകുപ്പ് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുമുള്ള പ്രതിനിധി സംഘം കഴിഞ്ഞ ദിവസം പ്രധാന മന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ നിന്നും അനുകൂലമായ ഒരു മറുപടി ലഭിച്ചില്ലെന്ന് മാത്രമല്ല എന്‍ഡോസള്‍ഫാന്റെ ദോഷങ്ങളെ പറ്റി പഠിക്കുവാന്‍ പുതിയ ഒരു സംഘത്തെ കേരളത്തിലേക്ക് അയക്കും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രംഗ ചേതന നാടകോത്സവം ആരംഭിച്ചു
Next »Next Page » എന്‍ഡോസള്‍ഫാന്‍ അടിയന്തിരമായി നിരോധിക്കണം : കാന്തപുരം »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine