നാറാത്തെ ആയുധ പരിശീലനം; ഐ.എന്‍.എ കുറ്റപത്രം സമര്‍പ്പിച്ചു

October 19th, 2013

കൊച്ചി: കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ആയുധ പരിശീലന ക്യാമ്പ് നടത്തിയ കേസില്‍ ഐ.എന്‍.എ (ദേശീയ അന്വേഷണ ഏജന്‍സി) കുറ്റപത്രം സമര്‍പ്പിച്ചു. ശിവപുരം സ്വദേശി പി.വി. അബ്ദുള്‍ അസീസ്, കോട്ടപ്പുറം സ്വദേശി എ.വി. ഫഹദ് എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്. കേസില്‍ പ്രതികളായ ഏതാനും പേരെ പിടികൂടാന്‍ ഉണ്ട്. 2013 ഏപ്രില്‍ 23 നാണ് തണല്‍ ചാരിറ്റി ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തില്‍ പോലീസ് റെയ്ഡ് നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സംഘം ചേര്‍ന്ന് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണെന്നും ഇവര്‍ക്ക് വിദേശത്തു നിന്നും ധനസഹായം ലഭിച്ചതായും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനം നടത്തുവാന്‍ ആയുധ പരിശീലനം നല്‍കല്‍, സാമുദായിക സ്പര്‍ധക്ക് ശ്രമം നടത്തല്‍, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വെക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്.

റെയ്ഡില്‍ വെടിയുണ്ട, വെടിമരുന്ന് ഉള്‍പ്പെടെ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍, നാടന്‍ ബോംബ്, വടിവാള്‍, ലഘുലേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇവിടെ ആയുധപരിശീലനം നടത്തിയിരുന്നതായും സൂചനയുണ്ട്. അടുത്തിടെ പിടിയിലായ കൊടും ഭീകരന്‍ യാസിന്‍ ഭട്കലിന്റെ ബന്ധു ഈ കെസിലെ പ്രതി കമറുദ്ദീനു പണം അയച്ചതിന്റെ രേഖകള്‍ ലഭിച്ചതായും ഐ.എന്‍.എ കുറ്റപത്രത്തില്‍ പറയുന്നു. വിദേശ രാജ്യങ്ങളിലെ കറന്‍സികളും ഐഡന്‍റിറ്റി കാര്‍ഡുകളും ക്യാമ്പില്‍ നിന്നും കണ്ടെടുത്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് സിമി സജീവമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

October 15th, 2013

anti-terrorism-epathram

തിരുവനന്തപുരം: നിരോധിത സംഘടനയായ സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) യുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് സജീവമാണെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാന ഇന്റലിജെന്‍സ് വിഭാഗം മേധാവി ടി. പി. സെന്‍ കുമാര്‍ സര്‍ക്കാറിനു സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം. സിമിയുടെ മുന്‍ പ്രവര്‍ത്തകര്‍ മറ്റു സംഘടനകളില്‍ ചേക്കേറിയതായും സംസ്ഥാനത്തിന്റെ വിവിധ മേഘലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും പറയുന്നു. കാശ്മീര്‍ റിക്രൂട്ട്മെന്റ്, അദ്ധ്യാപകന്റെ കൈവെട്ട് കേസ് തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ മൊഴികളില്‍ നിന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വരികള്‍ വളച്ചൊടിച്ച് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ‘ദ അവത്തും ജിഹാദും’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് നന്മ ബുക്സ് എം. ഡി. അബ്ദു റഹ്മാന്‍ അടുത്തിടെ അറസ്റ്റിലായത്. നടക്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശവിരുദ്ധ ഉള്ളടക്കം; തേജസ് പത്രത്തിന് കാരണം കാണിക്കുവാന്‍ നോട്ടീസ്

October 5th, 2013

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖ പത്രമായ തേജസില്‍ ദേശവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ആരോപണം. പത്രത്തിന്റെ പ്രസിദ്ദീകരണം തടയാതിരിക്കുവാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്, തിരുവനന്തപുരം ജില്ലാ ഭരണ കൂടത്തിന്റെ നോട്ടീസ്. രാജ്യത്തിന്റെ ദേശീയ ഐക്യത്തെയും താല്പര്യത്തേയും ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ ദേശവിരുദ്ധ ഉള്ളടക്കങ്ങള്‍ അടങ്ങുന്ന എഡിറ്റോറിയലുകളും വ്‍ാര്‍ത്തകളും പ്രചരിപ്പിക്കുന്നുണ്ടെന്ന് കാണിച്ചാണ് നോട്ടീസ്. തേജസ്സിനു സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിര്‍ത്തിവച്ചിരുന്നു. 1867-ലെ പ്രസ് ആന്റ് രജിസ്ട്രേഷന്‍ ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ പ്രൊ.പി.കോയയ്ക്ക് അയച്ച നോട്ടീസില്‍ പറയുന്നു.

തേജസിന്റെ നിലപാടുകള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ പത്രത്തില്‍ ദേശവിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നില്ലെന്നും എന്തിന്റെ പേരിലാണ് നോട്ടീസ് നല്‍കിയതെന്ന് വ്യക്തമല്ലെന്നും എഡിറ്റര്‍ എന്‍.പി.ചെക്കുട്ടി പറയുന്നത്. നിയമപരമായി വിഷയത്തെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തേജസ് ദിനപത്രത്തിന്റെ പ്രസിദ്ധീകരണം തടയുവാനുള്ള സര്‍ക്കാര്‍ നടപടിയ്ക്കെതിരെ ജനാധിപത്യ കേരളവും മാധ്യമങ്ങളും പ്രതികരിക്കണമെന്ന് പ്രൊ.പി.കോയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസിന്റെ മുസ്ലിം മുഖം: പിണറായി വിജയന്‍

October 3rd, 2013

കണ്ണൂര്‍: ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസിന്റെ മുസ്ലിം മുഖമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്.എസിനെ പോലെ മത രാഷ്ട്രത്തിനായി ശ്രമിക്കുന്നവരാണെനും വെല്‍‌ഫെയര്‍ പാര്‍ട്ടി ജമാഅത്തെ ഇസ്‌ലാമിയുടെ മുഖം മൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയേയും എസ്.ഡി.പി.ഐയേയും ഒറ്റപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. മുസ്ലിം പ്രശ്നങ്ങള്‍ സവിശേഷമായി തന്നെ കൈകാര്യം ചെയ്യണമെന്നാണ് സി.പി.ഐ എമ്മിന്റെ നിലപാടെന്നും പിണറായി വ്യക്തമാക്കി. മലബാറിലെ മുസ്ലിംങ്ങളും ഇടതു പക്ഷവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കേരളത്തില്‍ സാ‍മൂഹ്യമായി മത ന്യൂനപക്ഷങ്ങള്‍ ഏറെ മുന്‍ പന്തിയിലാണെന്നും മത പരമായ വിവേചനമോ അടിച്ചമര്‍ത്തലോ ഇവിടെ ഇല്ലെന്നും പിണറായി പറഞ്ഞു. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കല്‍ ഉള്‍പ്പെടെ ജനങ്ങളെ പിന്നോട്ട് നയിക്കുന്ന എല്ലാ നിലപാടുകളും ചെറുക്കാന്‍ കഴിയണം. ശാരീരികവും മാനസികവുമായ പക്വത വരുമ്പോളാണ് വിവാഹവും ഗര്‍ഭധാരണവും വേണ്ടതെന്നും അല്ലാതെ കളിച്ച് നടക്കുന്ന കുട്ടിയെ വിവാഹം കഴിപ്പിക്കലല്ല വേണ്ടതെന്നും എന്നാല്‍ ഇതിന്റെ വക്താക്കളായി വരുന്നവര്‍ മതത്തിന്റെ പേരിലാണ് ഇതെല്ലാം പറയുന്നത്. മതത്തിന്റെ പേരില്‍ അധികാരത്തിലെത്തുന്നവര്‍ മുസ്ലിം വിഭാഗത്തിലെ പ്രമാണിമാരായ ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റിട്ട.ജില്ലാ ജഡ്ജി എം.എ.നിസാര്‍ അധ്യക്ഷനായ ചടങ്ങില്‍ പി.ജയരാജന്‍, എം.എ.നിസാര്‍,ഡോ.ഹുസൈന്‍ രണ്ടത്താണി, ടി.കെ.ഹംസ, പി.ടി.എ.റഹിം. എം.എല്‍.എ, എസ്.എ.പുതിയ വളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ റിക്രൂട്ട്മെന്റ്; തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍

October 1st, 2013

കൊച്ചി: കാശ്മീരിലേക്ക് യുവാക്കളെ ആയുധ പരിശീലനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട്മെന്റ് നടത്തിയെന്ന കേസില്‍ തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ പ്രത്യേക കോടതി. ഐ.എന്‍.എ പ്രത്യേക കോടതിയില്‍ ജഡ്ജിയായ എസ്.വിജയകുമാറാണ് കേസില്‍ ശിക്ഷ വിധിച്ചത്. 18 പ്രതികളില്‍ അഞ്ചു പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. ദേശ വിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധം, അനധികൃതമായി ആയുധങ്ങള്‍ കയ്യില്‍ വെക്കല്‍ തുടങ്ങി വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. അബ്ദുള്‍ ജലീലാണ് കേസില്‍ ഒന്നാം പ്രതി. കേസില്‍ പ്രതികളായ പാക്കിസ്ഥാന്‍ പൌരന്‍ വാലി, മുഹമ്മദ് സബിര്‍ എന്നിവരെ ഇനിയും കണ്ടെത്തുവാനായിട്ടില്ല. ഈ കേസില്‍കുറ്റക്കാരാണെന്ന് കണ്ടെത്തിയ തടിയന്റവിട നസീര്‍, സര്‍ഫാസ് നവാസ് എന്നിവര്‍ ബാംഗ്ലൂര്‍ സ്ഫോടനക്കെസിലും പ്രതികളാണ്.

പ്രതികള്‍ക്ക് ലഷ്കര്‍ ഈ തൊയിബ്ബയെന്ന സംഘടനയുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് ഫണ്ട് ലഭിച്ചതായും ഐ.എന്‍.എ കോടതിയില്‍ പറഞ്ഞിരുന്നു. 180-ല്‍ പരം സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികളായ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. തൈക്കണ്ടി ഫയാസ്, താ‍യത്തെരു മുഴത്തടം അറഫയില്‍ ഫായിസ്, പരപ്പനങ്ങാടി അബ്ദുള്‍ റഹീം, വെണ്ണല മുഹമ്മദ് യാ‍സിന്‍ തുടങ്ങിയവവരാണവര്‍. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ ഉള്ള ചിലര്‍ കാശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുവാന്‍ രഹസ്യ യോഗം ചെര്‍ന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഐ.എന്‍.എ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. 2012-ല്‍ ആണ് കേസില്‍ വിചാരണ ആരംഭിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

3 of 1323410»|

« Previous Page« Previous « മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി ഒഴിവാക്കുവാന്‍ മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയിലേക്ക്
Next »Next Page » സലിം രാജിനെ ഡി.ജി.പിയ്ക്ക് ഭയമാണോ എന്ന് ഹൈക്കോടതി »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine