ഗ്രോ വാസു പോലീസ്‌ കസ്റ്റഡിയില്‍

October 14th, 2011

grow-vasu-epathram

തൃശൂര്‍ : പ്രമുഖ തൊഴിലാളി നേതാവും അറിയപ്പെടുന്ന പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആയിനൂര്‍ വാസു എന്ന ഗ്രോ വാസുവിനെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു. മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ചാണ് വാസുവിനെയും അഞ്ച് സുഹൃത്തുക്കളെയും പോലീസ്‌ പിടി കൂടിയത് എന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ എടുത്തത്‌ എന്നാണ് പോലീസ്‌ ഭാഷ്യം.

ആന്ധ്രയില്‍ നടന്ന മാവോയിസ്റ്റ്‌ ആക്രമണത്തെ തുടര്‍ന്ന് തൃശൂര്‍ വലപ്പാട്‌ സ്വദേശിയെ നേരത്തെ പോലീസ്‌ പിടി കൂടിയിരുന്നു. വാസുവും സുഹൃത്തുക്കളും വലപ്പാട്‌ ഒരു സൌഹൃദ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പോലീസ്‌ പിടിയില്‍ ആയത്. വലപ്പാട്‌ ഇവരുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം എന്തെന്ന് മനസിലാക്കുവാന്‍ വേണ്ടിയാണ് വാസുവിനെയും കൂടെ ഉണ്ടായിരുന്നവരേയും പോലീസ്‌ പിടി കൂടിയത് എന്ന് പോലീസ്‌ പറയുന്നു.

ഇന്ന് പുലര്‍ച്ചെ തൃശൂര്‍ ടൌണ്‍ ഈസ്റ്റ്‌ സി. ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ്‌ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്ത്‌. ഇവരുടെ അറസ്റ്റ്‌ ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ്‌ ചെയ്തിട്ടില്ല എന്നും സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ചോദ്യം ചെയ്യുവാനായി കസ്റ്റഡിയില്‍ എടുത്തതാണ് എന്നും പോലീസ്‌ അറിയിച്ചു.

സായുധ വിപ്ലവ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ സി. പി. ഐ. എം. എല്‍. ന്റെ (CPI (ML) – Communist Party of India (Marxist-Leninist)) സ്ഥാപക നേതാക്കളില്‍ ഒരാളാണ് വാസു. കോഴിക്കോടുള്ള മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്റ്ററിയിലെ തൊഴിലാളി പ്രക്ഷോഭം നയിച്ചതോടെയാണ് ഇദ്ദേഹത്തിന് ഗ്രോ വാസു (GROW – Gwalior Rayons Workers’ Organisation) എന്ന പേര് ലഭിച്ചത്. 30 ദിവസത്തോളം നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ച വാസു കേരളത്തിലെ നക്സല്‍ ആക്രമണ കാലഘട്ടമായ 1969ല്‍ പോലീസ്‌ പിടിയില്‍ അതി ക്രൂരമായ മര്‍ദ്ദന മുറകള്‍ക്ക് വിധേയമായിട്ടുണ്ട്. ഒട്ടേറെ തവണ തടവ് ശിക്ഷ അനുഭവിച്ച വാസുവിനെ നിയമവിരുദ്ധമായി ഏഴര വര്‍ഷത്തെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആത്മവീര്യം നഷ്ടപ്പെടാതെ ഇന്നും അദ്ദേഹം കേരളത്തിലെ സാമൂഹ്യ തൊഴിലാളി പ്രശ്നങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മദനിയെ കോയമ്പത്തൂരില്‍ കൊണ്ടുവരില്ല

October 3rd, 2011
madani-epathram
ബാംഗ്ലൂര്‍: കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബിനു സമീപം ബോംബ് കണ്ടെടുത്ത കേസിന്റെ  ബന്ധപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കില്ല. പകരം ബാംഗ്ലൂരിലെ സി.ജെ.എം കോടതി ഹാളില്‍നിന്നും വീഡിയോ കോണ്‍ഫറന്‍സ് നടത്തുവാനാണ് അധികാരികള്‍ തീരുമാനിച്ചത്.  ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന  മദനിയെ വിമാന മാ‍ര്‍ഗ്ഗം കോയമ്പത്തൂരില്‍ കൊണ്ടു വരുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലെ അസൌകര്യം ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മദനിയെ കോടതിയില്‍ ഹജരാക്കുവാന്‍ നേരത്തെ വിചാരണ കോടതി അനുമതി നല്‍കിയിരുന്നു.
എന്നാല്‍ അനാരോഗ്യം മൂലം വീഡിയോ കോണ്‍ഫറന്‍സ് നടത്തുവാന്‍ മദനി വിസ്സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

Comments Off on മദനിയെ കോയമ്പത്തൂരില്‍ കൊണ്ടുവരില്ല

മുനീറിനെതിരെ അന്വേഷണം നടത്തണം; സോളിഡാരിറ്റി

September 14th, 2011
solidarity-epathram
കോഴിക്കോട്: കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍  അന്വേഷണോദ്യോഗസ്ഥര്‍ക്ക് നല്‍കാതെ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ മന്ത്രി ഡോ.എം.കെ.മുനീറിനെതിരെ അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. അടുത്തിടെ വിക്കിലീക്സ് പുറത്തുവിട്ട രേഖകളിലാണ് കേരളത്തിലെ തീവ്രവാദം സംബന്ധിച്ച് ഡോ.എം.കെ. മുനീറിന്റെ പരാമര്‍ശങ്ങള്‍ ഉള്ളത്. ഇത്തരത്തില്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ വിവരങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ ആള്‍ മന്ത്രിസഭയില്‍ ഇരുന്നാല്‍ ഔദ്യോഗിക രഹസ്യങ്ങളും കൈമാറില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്ന് സോളിഡാരിറ്റി പ്രസിഡണ്ട് ചോദിച്ചു. തീവ്രവാദം സംബന്ധിച്ച വിവരങ്ങള്‍ ഇത്രയും കാലം പൊതു സമൂഹത്തില്‍ നിന്നും മറച്ചുവെച്ചത് എന്തുകൊണ്ടാണെന്ന് മുനീര്‍ വ്യക്തമാക്കണം. വയനാട്ടില്‍ തീവ്രവാദ ക്യാമ്പ് നടന്നിട്ടുണ്ടെങ്കില്‍ അതേ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും  മുനീര്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമാണെങ്കില്‍ അദ്ദേഹത്തെ പോലെ ഒരാളെ പാര്‍ട്ടിയില്‍ വച്ചുകൊണ്ടിരിക്കുന്നതിനു മുസ്ലീം ലീഗ് വിശദീകരണം നല്‍കണമെന്നും ആവശ്യമുയര്‍ന്നു.  ബന്ധപ്പെട്ടവര്‍ മന്ത്രി മുനീറിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

- ലിജി അരുണ്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കോഴിക്കോട് ഇരട്ട സ്ഫോടനം; തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം

August 12th, 2011

kozhikode-twin-blast-case-epathram

കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ പ്രതികളായ തടിയന്റവിട നസീറിനും, ഷഫാസിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രത്യേക എന്‍. ഐ. എ കോടതിയാണ് സ്ഫോടനക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ബോംബ് നിര്‍മ്മാണം മുതല്‍ സ്ഫോടനം നടത്തുന്നതുവരെയുള്ള കാര്യങ്ങളില്‍ നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നു എന്ന് കോടതി കണ്ടെത്തിയ ഒന്നാം പ്രതി തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും 1,60,000 രൂപ പിഴയും നാലാം പ്രതിയായ ഷഫാസിന് ഇരട്ട ജീവപര്യന്ത്യവും 1,10,000 രൂപ പിഴയുമാണ് വിധിച്ചത്. ജീവപര്യന്തം ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. പ്രതികള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയും ദേശാഭിമാനികളുടെ ജീവചരിത്രവും വായിക്കുവാനായി നല്‍കുവാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എസ്.വിജയകുമാറിന്റേതാണ് വിധി. കേസില്‍ പ്രതികളായ ഹാലിമിനെ സംശയത്തിന്റെ ആനുകൂല്യത്തിലും യൂസഫിനെ തെളിവില്ലാത്തതിനാലും കോടതി വെറുതെ വിട്ടു.
സ്ഫോടനത്തെ തീവ്രവാദി ആക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ഫോടനം നടത്തുവാന്‍ വെള്ളിയാഴ്ച തിരഞ്ഞെടുത്തതില്‍ വ്യക്തമായ ലക്ഷ്യം ഉണ്ടെന്നും സ്ഫോടനത്തിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധ വളര്‍ത്തുവാനും തീവ്രവാദം ഊട്ടിയുറപ്പിക്കുവാനും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു എന്നും കോടതി കണ്ടെത്തി. രാജ്യദ്രോഹം, ഗൂഢാലോചന, ആയുധ നിരോധന നിയമം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങി നിരവധി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. ശിക്ഷാവിധിക്ക് ശേഷം പ്രതികള്‍ക്ക് എന്തെങ്കിലും പറയുവാനുണ്ടോ എന്ന് ജഡ്ജി അന്വേഷിച്ചു. തനിക്ക് ഭാര്യയും മൂന്നു കുഞ്ഞുങ്ങളുമാണുള്ളതെന്നും അവര്‍ തന്റെ സംരക്ഷണയിലാണെന്നും തടിയന്റവിട നസീര്‍ പറഞ്ഞു. പ്രതികള്‍ ഇരുവരും തങ്ങള്‍ ചെയ്ത കുറ്റത്തില്‍ ഖേദം പ്രകടിപ്പിച്ചില്ല.
കേസില്‍ മാപ്പു സാക്ഷിയായ ഷമ്മി ഫിറോസിന്റെ മൊഴി നിര്‍ണ്ണായകമായിരുന്നു. ഷമ്മി ഫിറോസിന്റെ മൊഴി സത്യത്തിന്റെ പ്രകാശമാണ് പരത്തുന്നതെന്ന് കോടതി വിധിയില്‍ പറഞ്ഞു. ഏഴാം പരതിയായിരുന്ന ഷമ്മി ഫിറോസ് വിദേശത്തായിരുന്നു. പിന്നീട് ഇയാളെ എന്‍ ‍.ഐ.എ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കുകയായിരുന്നു. ഇരട്ട സ്ഫോടനക്കേസിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ പല കാര്യങ്ങളും ഇയാള്‍ കോടതിയില്‍ മൊഴി നല്‍കി. 2006 മാര്‍ച്ച് മൂന്നിന്ന് ഉച്ചക്ക് 12.45 നും 1.10 മണിക്കും ഇടയ്ക്കായിരുന്നു കോഴിക്കോട് കെ.എസ്.ആര്‍. ടി. സി ബസ്റ്റാന്റിനു സമീപത്തും മോര്‍ഫ്യൂസില്‍ ബസ്റ്റാന്റിനു സമീപവും സ്ഫോടനങ്ങള്‍ നടന്നത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. കേരളത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്തിയ കേസില്‍ ശിക്ഷവിധിക്കുന്ന ആദ്യത്തെ കേസാണ് കോഴിക്കോട്ടെ ഇരട്ട സ്ഫോടനം. ഇന്ത്യയില്‍ എന്‍.ഐ.എ ഏറ്റവും കൂടുതല്‍ കേസുകള്‍ അന്വേഷിക്കുന്നത് കേരളത്തിലാണ്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, കാശ്മീര്‍ തീവ്രവാദി റിക്രൂട്ട്മെന്റ്, വാഗമണ്‍-പാനായിക്കുളം സിമി ക്യാമ്പ്, അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ് തുടങ്ങിയവയും ഐന്‍. എന്‍. എ അന്വേഷിക്കുന്ന കേസുകളാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോഴിക്കോട് ഇരട്ട സ്പോടനം: തടിയന്റവിട നസീറും ഷഫാസും കുറ്റക്കാര്‍

August 11th, 2011

കൊച്ചി: എന്‍.ഐ.എ അന്വേഷിച്ച കോഴിക്കോട്ടെ ഇരട്ടസ്ഫോടനക്കേസില്‍ തടിയന്റവിട നസീറും ഷഫാസും കുറ്റക്കാരാണെന്ന് എന്‍.ഐ.എ കോടതി വിധിച്ചു. ഇവരുടെ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. കേസില്‍ പ്രതികളായ ഹാലിമിനെ സംശയത്തിന്റെ ആനുകൂല്യത്തിലും  യൂസഫിനെ തെളിവില്ലാത്തതിനാലും കോടതി വെറുതെ വിട്ടു. ഭൂമിയിലെ ശിക്ഷയല്ല മരിച്ചതിനു ശേഷമുള്ള വിചാരണയാണ്‌ വലുതെന്ന അര്‍ഥം വരുന്ന ചില സൂക്തങ്ങള്‍ ഓതിക്കൊണ്ടായിരുന്നു കോടതിയില്‍ നിന്നും തടിയന്റവിട നസീര്‍ പുറത്തുവന്നത്. കേരളത്തില്‍ എന്‍.ഐ.എ  അന്വേഷിച്ച് കുറ്റപ്രത്രം നല്‍കിയ ആദ്യ തീവ്രവാദ കേസാണിത്. കുറ്റപത്രത്തില്‍ രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ആരോപിച്ചിരുന്നു.

 2006 മാര്‍ച്ച് മൂന്നിന്ന് ഉച്ചക്ക് 12.45 നും 1.10 മണിക്കും ഇടയ്ക്കായിരുന്നു കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിനു സമീപത്തും മോര്‍ഫ്യൂസില്‍ ബസ്റ്റാന്റിനു സമീപവും സ്ഫോടനങ്ങള്‍ നടന്നത്. ലഷ്കര്‍ ഇ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്റര്‍ എന്ന് കരുതപ്പെടുന്ന തടിയന്റവിട നസീറാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന്
കോടതി കണ്ടെത്തിയിരുന്നു. സ്ഫോടനക്കേസില്‍ പ്രതിയായ തടിയന്റവിട നസീറിനെ ബംഗ്ല്ലാദേശ് അതിര്‍ത്തിയില്‍ നിന്നുമാണ് പിടികൂടിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 1391011»|

« Previous Page« Previous « അധ്യാപകന്റെ കൈപത്തി വെട്ടിമാറ്റിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
Next »Next Page » അനധികൃത സ്വത്ത്: കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine