മാറാട്‌ സി. ബി. ഐ അന്വേഷണമാകാം കേന്ദ്രം പിന്തുണ നല്‍കും: മുല്ലപ്പള്ളി

January 22nd, 2012

mullapally-ramachandran-epathram

ന്യൂഡല്‍ഹി : സംസ്ഥാന ആവശ്യപ്പെട്ടാല്‍ മാറാട് സംഭവവുമായി ബന്ധപ്പെട്ട നിഗൂഡതകള്‍ പുറത്തുകൊണ്ടു വരാന്‍ കേന്ദ്രം സി. ബി. ഐ അന്വേഷണത്തിന് പിന്തുണ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി അറിയിച്ചു. ആര്യാടന്റെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടില്ലെന്നും കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമാണെന്ന് കരുതുന്നില്ല, മുമ്പുണ്ടായിരുന്ന സാഹചര്യങ്ങളില്‍ ഏറെ മാറ്റമുണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉദ്യോഗസ്ഥനെ മാറ്റിയത് ലീഗിന്റെ താല്പര്യ പ്രകാരം : പിണറായി

January 22nd, 2012

pinarayi-vijayan-epathram

കോഴിക്കോട്: രണ്ടാം മാറാട് കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് മുസ്ലീം ലീഗിനുവേണ്ടി കേസ് അട്ടിമറിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍‍ ആരോപിച്ചു. അഞ്ച് മുസ്ലീം ലീഗുകള്‍ കൊല്ലപ്പെട്ട നരിക്കാട്ടേരി സ്‌ഫോടനത്തെ കുറിച്ച് അന്വേഷിച്ചതും ഇതേ ഉദ്യോഗസ്ഥനായിരുന്നു, ലീഗിലെ പല ഉന്നതരും കുടുങ്ങുമെന്ന ഭയമാണ് ഉദ്യോഗസ്ഥനെ മാറ്റാന്‍ പ്രേരിപ്പിച്ചത്‌. നിലവിലുള്ള സംഘത്തെ നിലനിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കും പിണറായി വിജയന്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദം വെറുതെ : പോലീസ്

January 18th, 2012

dgp-jacob-punnus-epathram

തിരുവനന്തപുരം : പ്രമുഖ വെക്തികളുടെ അടക്കം  ഇ-മെയില്‍ ചോര്‍ത്തി എന്ന വിവാദം മാധ്യമങ്ങള്‍ വെറുതെ പെരുപ്പിച്ച് കാട്ടി എന്ന് പോലിസ്‌.   മുസ്‌ലിം ലീഗ് നേതാക്കളും പത്രപ്രവര്‍ത്തകരരും ഉള്‍പ്പെടെയുള്ള 268 ഇ-മെയില്‍ ചോര്‍ത്തുന്നതായുള്ള വാര്‍ത്ത മാധ്യമങ്ങളിലും കഴിഞ്ഞ ദിവസം വന്നിരുന്നു.  ഡി. ജി. പി. ജേക്കബ് പുന്നൂസും ഇന്‍റലിജന്‍സ് എ. ഡി. ജി. പി ടി.പി.സെന്‍കുമാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് ഇ-മെയില്‍ വിവാദം സംബന്ധിച്ച പോലീസ് ഭാഷ്യം ധരിപ്പിച്ചു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് കൈമാറി. പോലീസിന്റെ അന്വേഷണത്തിലുള്ള ഒരു വ്യക്തിയുടെ പക്കല്‍ നിന്ന് 268 ഇ-മെയില്‍ ഐ.ഡികള്‍ ലഭിച്ചുവെന്നും ആ ഇ-മെയിലുകളില്‍ നിന്ന് ഒരാളുടെ ഐ. ഡി തിരിച്ചറിയാനും അയാളുടെ വിലാസം കണ്ടുപിടിക്കാനും ഹൈടെക് സെല്ലിലേക്ക് അയച്ചിരുന്നു. ഇതുസംബന്ധിച്ച പട്ടികയാണ് മുസ് ലിങ്ങളുടെ ഇ-മെയിലുകള്‍ ചോര്‍ത്തുന്നുവെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഗൂഗിള്‍, യാഹു പോലുള്ള ആഗോള ഐ. ടി. സ്ഥാപനങ്ങള്‍ ഒരുക്കുന്ന ഇ-മെയിലുകള്‍ ചോര്‍ത്താനുള്ള സംവിധാനങ്ങള്‍ കേരള പോലീസിന്റെ പക്കലില്ലെന്നുമാണ് പോലിസ്‌ ഭാഷ്യം. കേരള മുസ്‌ലിങ്ങളുടെ ഇ-മെയില്‍ പോലീസ് ചോര്‍ത്തുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഡി. ജി. പി ജേക്കബ് പുന്നൂസ് വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

സദാചാര പോലീസ്‌ : പ്രതിയെ വിമാനത്താവളത്തില്‍ അറസ്റ്റ്‌ ചെയ്തു

December 1st, 2011

kerala-police-torture-epathram

കൊച്ചി : കൊടിയത്തൂരില്‍ സദാചാര പോലീസ്‌ ചമഞ്ഞ് ഒരു സംഘം ആളുകള്‍ തല്ലിക്കൊന്ന ഷാഹിദ്‌ ബാവയുടെ കേസില്‍ പോലീസ്‌ അന്വേഷിക്കുന്ന പ്രതി ഫയാസ്‌ അബൂബക്കറിനെ നെടുമ്പാശ്ശേരി വിമാന താവളത്തില്‍ അറസ്റ്റ്‌ ചെയ്തു. കേസിനെ തുടര്‍ന്ന് ഷാര്‍ജയിലേക്ക്‌ കടന്ന പ്രതി നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക്‌ വരികയായിരുന്നു. എന്നാല്‍ ഈ വിവരം ലഭിച്ച പോലീസ്‌ വിമാന താവളത്തില്‍ എത്തി ഇമിഗ്രേഷന്‍ അധികൃതരുടെ സഹായത്തോടെ പ്രതിയെ അറസ്റ്റ്‌ ചെയ്തു.

പുരുഷന്മാര്‍ ഇല്ലാത്ത വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ടു എന്ന കുറ്റം ആരോപിച്ചാണ് ഷാഹിദ്‌ ബാവയെ സദാചാര പോലീസ്‌ ചമഞ്ഞ് ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ വിധിച്ചത്‌ മുല്ലപ്പെരിയാറിന്റെ പക തീര്‍ക്കാനെന്ന്

November 27th, 2011

dinamalar-newspaper-epathram

പാലക്കാട്‌ : സൌമ്യ എന്ന പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് കേരളത്തിലെ കോടതി വധശിക്ഷ വിധിച്ചത്‌ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‌നാടിനോടുള്ള പക തീര്‍ക്കാനാണ് എന്ന് പ്രമുഖ തമിഴ്‌ ദിനപത്രമായ ദിനമലര്‍ റിപ്പോര്‍ട്ട് ചെയ്തു.

സൌമ്യ ഒരു മലയാളിയും ഗോവിന്ദച്ചാമി ഒരു തമിഴനുമായ സ്ഥിതിയ്ക്ക് ഇവര്‍ തമ്മില്‍ പൂര്‍വ വൈരാഗ്യമൊന്നും ഉണ്ടാവാന്‍ ഇടയില്ലെന്നും അതിനാല്‍ തന്നെ ഈ കൊലപാതകം മനപൂര്‍വ്വം അല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആ നിലയ്ക്ക് വധശിക്ഷ നല്‍കേണ്ട കാര്യമില്ല. പ്രതിയെ പിടിച്ച പോലീസും വിചാരണ ചെയ്ത ന്യായാധിപന്‍മാരും എല്ലാം മലയാളികള്‍ ആയതിനാല്‍ ഒരു തമിഴ്നാട്ടുകാരന് എങ്ങനെ നീതി ലഭിക്കാനാണ്?

രാജീവ്‌ ഗാന്ധി വധക്കേസിലെ വരെ പ്രതികള്‍ക്ക്‌ അനുകൂലമായി സംസാരിച്ച തമിഴ്‌ മക്കള്‍ എന്തേ ഗോവിന്ദച്ചാമിക്ക് അനുകൂലമായി പ്രതികരിക്കാത്തത്? പ്രതി താഴ്ന്ന സമുദായത്തില്‍ പെട്ട ആളായത് കൊണ്ടാണോ?

ഒരു തമിഴ് നാട്ടുകാരന് എതിരെ കേരളം ഇങ്ങനെ പ്രതികാരം ചെയ്യുന്നതിന് എതിരെ പ്രതികരിക്കാന്‍ തമിഴ്‌മക്കള്‍ തയ്യാറാവണം എന്നും പത്രം ആഹ്വാനം ചെയ്യുന്നു.

റിപ്പോര്‍ട്ട് ദിനമലര്‍ വെബ്സൈറ്റില്‍ നിന്ന് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 138910»|

« Previous Page« Previous « മുല്ലപ്പെരിയാര്‍: വരാനിരിക്കുന്ന മഹാ ദുരന്തം
Next »Next Page » മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നു »



  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine