തിരുവനന്തപുരം : പ്രമുഖ വെക്തികളുടെ അടക്കം ഇ-മെയില്‍ ചോര്‍ത്തി എന്ന വിവാദം മാധ്യമങ്ങള്‍ വെറുതെ പെരുപ്പിച്ച് കാട്ടി എന്ന് പോലിസ്. മുസ്‌ലിം ലീഗ് നേതാക്കളും പത്രപ്രവര്‍ത്തകരരും ഉള്‍പ്പെടെയുള്ള 268 ഇ-മെയില്‍ ചോര്‍ത്തുന്നതായുള്ള വാര്‍ത്ത മാധ്യമങ്ങളിലും കഴിഞ്ഞ ദിവസം വന്നിരുന്നു. ഡി. ജി. പി. ജേക്കബ് പുന്നൂസും ഇന്‍റലിജന്‍സ് എ. ഡി. ജി. പി ടി.പി.സെന്‍കുമാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് ഇ-മെയില്‍ വിവാദം സംബന്ധിച്ച പോലീസ് ഭാഷ്യം ധരിപ്പിച്ചു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് കൈമാറി. പോലീസിന്റെ അന്വേഷണത്തിലുള്ള ഒരു വ്യക്തിയുടെ പക്കല്‍ നിന്ന് 268 ഇ-മെയില്‍ ഐ.ഡികള്‍ ലഭിച്ചുവെന്നും ആ ഇ-മെയിലുകളില്‍ നിന്ന് ഒരാളുടെ ഐ. ഡി തിരിച്ചറിയാനും അയാളുടെ വിലാസം കണ്ടുപിടിക്കാനും ഹൈടെക് സെല്ലിലേക്ക് അയച്ചിരുന്നു. ഇതുസംബന്ധിച്ച പട്ടികയാണ് മുസ് ലിങ്ങളുടെ ഇ-മെയിലുകള്‍ ചോര്‍ത്തുന്നുവെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഗൂഗിള്‍, യാഹു പോലുള്ള ആഗോള ഐ. ടി. സ്ഥാപനങ്ങള്‍ ഒരുക്കുന്ന ഇ-മെയിലുകള്‍ ചോര്‍ത്താനുള്ള സംവിധാനങ്ങള്‍ കേരള പോലീസിന്റെ പക്കലില്ലെന്നുമാണ് പോലിസ് ഭാഷ്യം. കേരള മുസ്‌ലിങ്ങളുടെ ഇ-മെയില്‍ പോലീസ് ചോര്‍ത്തുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഡി. ജി. പി ജേക്കബ് പുന്നൂസ് വ്യക്തമാക്കി.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, തീവ്രവാദം, പോലീസ്, വിവാദം
ഇ- മെയില്‍ ചൊര്‍ത്തല്‍ മുസ്ലിം ലീഗ് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും അറിവോടെ….കൂടുതല്‍ അന്വേഷണമില്ല…….ഈ വിവരം പുറത്തുകൊണ്ടുവന്ന മാധ്യമം പത്രത്തിന്നെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസ്സ് എടുക്കും…..അഴിമതിക്കെതിരെയും കള്ളന്മാര്‍ക്കെതിരെയും ശക്തമായ പട നയിച്ച അച്ചുതാനന്ദനെതിരെ കേസ്സെടുത്തതുപോലെ…….ഫാസിസത്തിന്നെതിരെ വ്യക്തികളുടെ സ്വകാര്യതതയില്‍ കടന്നു കയറുന്നവര്‍ക്കെതിരെ അഴിമതിക്കതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ ഉമ്മന്‍ ചാണ്ടിയുടെ താക്കിത്…….ഇതൊരു സൂചനമാത്രം….ഒരു ഹിറ്റ്ലര്‍ പുനര്‍ജനിക്കുന്നു ..ജാഗ്രതൈ……
മാദ്ധ്യമത്തിന്റെ പുതിയ റിപ്പോര്‍ട്ടുകളില്‍ “ഇമെയില്‍ ചോര്‍ത്തി” എന്നതിന് പകരം “ഇമെയില്‍ വിലാസം ചോര്‍ത്തി” എന്നാക്കി പരിഷ്കരിച്ചിട്ടുണ്ട്. അപ്പോള്‍ ഇമെയില്‍ ചോര്‍ത്തി എന്ന റിപ്പോര്‍ട്ട് കള്ളമായിരുന്നു എന്ന് അവര്‍ തന്നെ സമ്മതിച്ചല്ലോ? തെറ്റായ റിപ്പോര്‍ട്ട് നല്‍കി മതസൌഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇനിയെന്തിനു താമസിക്കണം?