മെല്‍ബണ്‍ : പ്രവാസി മലയാളി കളുടെ അന്താരാഷ്ട്ര തല ത്തിലുള്ള ഏക സംഘടന യായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി. എം. എഫ്) ന്റെ ഓസ്ട്രേലിയന്‍ കോഡിനേ റ്റര്‍ ആയി തോമസ് വാതപ്പള്ളി ലിനെ തെരഞ്ഞെ ടുത്ത തായും സംഘടനാ പ്രവര്‍ത്തന ങ്ങളില്‍ മികവു തെളി യിച്ച തോമസ് വാതപ്പള്ളിലിനെ ആ സ്ഥാന ത്തേക്ക് ലഭിച്ചത് സംഘട ന യുടെ ഓസ്ട്രേലിയന്‍ യൂണിറ്റിന് പുനര്‍ ജീവന്‍ നല്‍കു മെന്നും ഗ്ലോബല്‍ കോ-ഓര്‍ഡി നേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രിയ സാമൂഹിക സാംസ്കാരിക മേഖല കളില്‍ ഓസ്ട്രേലിയ യില്‍ അറിയ പ്പെടുന്ന തോമസ് വാതപ്പള്ളില്‍, നല്ലൊരു സംഘാടകനും വാഗ്മി യുമാണ്. ദീര്‍ഘ കാല മായി മെല്‍ബണ്‍ നിവാസി യായ അദ്ദേഹം ജെ. ആര്‍. ടി. ഏഷ്യന്‍ ഗ്രോസറീസ് ആന്‍ഡ് ഇന്‍ഡ്യന്‍ ടേക്കവേ എന്ന ബിസിനസ് നടത്തുന്നു.
കൂടാതെ മലയാളി അസോസിയേഷന്‍ വിക്ടോറിയ, മെല്‍ബോണ്‍ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, എ. സി. എന്‍. ഏഷ്യാ പസഫിക് ഐ. ബി. ഒ, മെല്‍ബോണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി മുന്‍ ട്രസ്റ്റി എന്നീ നില കളിലും പ്രവര്‍ത്തന പാടവം തെളിയിച്ചിട്ടുണ്ട്.
തന്നില്‍ ഏല്പിച്ചിരിക്കുന്ന കര്‍ത്തവ്യം അതിന്റെ പൂര്‍ണ ഉത്തര വാദിത്വ ത്തോടെ നിറവേറ്റു മെന്നും, ഓഗസ്റ്റില്‍ തിരുവനന്ത പുരത്തു നടക്കുന്ന പ്രവാസി മലയാളി കുടുംബ സംഗമ ത്തിലേക്ക് ഓസ്ട്രേലിയ യില്‍ നിന്ന് കഴിവതും ആളുകളെ പങ്കെടുപ്പി ക്കു മെന്നും തോമസ് വാതപ്പള്ളില്‍ പറഞ്ഞു.
കേരള ത്തില്‍ അയര്‍ക്കുന്നം കൊങ്ങാണ്ടൂരാണ് സ്വദേശം. എല്‍സി തോമസ് വാതപ്പ ള്ളില്‍ ഭാര്യയും ട്രെസ്‌ലി ആന്‍ തോമസ്, ടെറീന്‍ എലിസബേത്ത് തോമസ്, ടീന്‍ മോണിക്ക തോമസ്, ടെറോണ്‍ ടോം തോമസ് എന്നിവര്‍ മക്കളുമാണ്.
ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, ഗ്ലോബല്‍ സെക്രട്ടറി ഷിബി നാര മംഗ ലത്ത്, ഗ്ലോബല്‍ ട്രഷറര്‍ പി. പി. ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു
- pma