സാന്‍റിയാഗൊ: ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ ലോകത്തെ ചുവന്ന മണ്ണുകളില്‍ ഒന്നായ ക്യൂബയിലെത്തി. കമ്മ്യൂണിസം കാലഹരണ പെട്ട ഒന്നാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ക്യുബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രൊയുമായി അദ്ദേഹം ഇന്നു ചര്‍ച്ച നടത്തും. റൗള്‍ കാസ്ട്രൊയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് സാന്‍റിയൊഗൊ വിമാനത്താവളത്തില്‍ മാര്‍പ്പാപ്പയ്ക്ക് നല്‍കിയത്. 14 വര്‍ഷത്തിനു ശേഷമാണ് ഒരു മാര്‍പ്പാപ്പ ക്യൂബ സന്ദര്‍ശിക്കുന്നത്. 1998ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് ഇതിനു മുന്‍പ് ക്യൂബ സന്ദര്‍ശിച്ചത്. ക്യൂബയിലെത്തിയ ബെനഡിക്റ്റ് പതിനാറാമന്‍ ജോണ്‍ പോള്‍ രണ്ടാമന്‍റെ സന്ദര്‍ശനത്തെ അനുസ്മരിച്ചു. പൂര്‍ണമായി മതസ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യമാണു ക്യൂബയെന്നും, ജോണ്‍ പോള്‍ രണ്ടാമന്‍റെ സന്ദര്‍ശനം ക്രൈസ്തവ സഭയും ക്യൂബന്‍ സര്‍ക്കാരും തമ്മില്‍ വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റെയും പുതിയ യുഗത്തിനു തുടക്കമിട്ടതായി റൗള്‍ കാസ്ട്രൊ പറഞ്ഞു. സന്ദര്‍ശനത്തിനിടെ ഫിഡല്‍ കാസ്ട്രൊയുമായും ബെനഡിക്റ്റ് പതിനാറാമന്‍ കൂടിക്കാഴ്ച നടത്തും.
- ലിജി അരുണ്‍