വാഷിംഗ്ടണ്‍ :അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ തന്റെ അബോട്ടാബാദിലെ വസതിയില്‍ കൊല്ലപ്പെടുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അതിന്റെ തത്സമയ സംപ്രേക്ഷണം കാണുകയായിരുന്നു. ലാദനെ കൊല്ലപ്പെടുത്തിയ സൈനികര്‍ തന്നെയാണ് വൈറ്റ്‌ഹൗസിലേക്ക് ഈ വീഡിയോ എത്തിച്ചത്. അവരുടെ ഹെല്‍മെറ്റുകളില്‍ ഘടിപ്പിച്ചിരുന്ന ക്യാമറകള്‍ വഴിയാണ് ഇത് സാധ്യമായത്.
നിരായുധനായ ലാദന്‍ യു.എസ് സൈനികരുടെ വെടിയേറ്റ് മരിക്കുന്ന ദൃശ്യം ഒബാമക്ക് വൈറ്റ് ഹൗസില്‍ ഇരുന്നു തന്നെ കാണാന്‍ സാധിച്ചു. വീട്ടിലെത്തിയ സൈനികര്‍ ലാദനെ പിടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തടുക്കുവാനായി ഓടിയെത്തി. അവരുടെ കാലില്‍ വെടിവെക്കുകയുണ്ടായി എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തുടര്‍ന്ന് ലാദന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് മരിച്ച ലാദന്റെ ചിത്രം ഭീകരമായതിനാല്‍ ചിത്രം പുറത്തുവിടുന്നത് ആലോചിച്ചശേഷം മാത്രമായിരിക്കുമെന്നും യു.എസ് വെളിപ്പെടുത്തി.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, തീവ്രവാദം, പാക്കിസ്ഥാന്